സഹപാഠിയായിരുന്നപ്പോൾ തുടങ്ങിയ പീഡനം വിവാഹ ശേഷവും തുടർന്നു; ആരോരുമില്ലാത്തതന്നെ  ഭർത്താവും വീട്ടുകാരും ചേർന്ന് പീഡനം തുടർന്നു; കാഞ്ഞിരപ്പള്ളിയിലെ യുവതിയുടെ കഥ സിനിമയെ വെല്ലുന്നത്…

കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ യു​വ​തി​യെ ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും ചേ​ർ​ന്നു പി​ഡീ​പ്പി​ച്ച​ശേ​ഷം ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നും വീ​ട്ടു​കാ​ർ​ക്കും എ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു പ്ര​കാ​രം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന യു​വ​തി​യെ ഉ​ട​ൻ ത​ന്നെ സാ​മൂ​ഹി​ക നി​തീ വ​കു​പ്പി​ന്‍റെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റും. സാ​മൂ​ഹി​ക നി​തീ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പെ​ണ്‍​കു​ട്ടി​യോ​ട് സം​സാ​രി​ക്കു​ക​യും ഇ​ക്കാ​ര്യ​ത്തി​ൽ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ യു​വ​തി​യോ​ട് കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഡി. ​ശി​ല്പ സം​സാ​രി​ക്കു​ക​യും വ​നി​താ സെ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഇ​തി​നു പു​റ​മെ ഇ​വ​ർ​ക്കു സ​ഹാ​യ​ത്തി​നാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും വ​നി​ത സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

യു​വ​തി​യു​ടെ പ്ല​സ്ടു പ​ഠ​ന കാ​ല​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത് ഒ​ഴി​വാ​യ പീ​ഡ​നക്കേ​സ് വീ​ണ്ടും ര​ജി​സ്റ്റ​ർ ചെ​യ്യാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.അ​ച്ഛ​നും അ​മ്മ​യും ചെ​റു​പ്പ​ത്തി​ലേ ഉ​പേ​ക്ഷി​ച്ച് പോ​യ​തി​നാ​ൽ പെ​ണ്‍​കു​ട്ടി കോ​ട്ട​യ​ത്തെ ഒ​രു കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞി​രു​ന്ന​ത്.

പ്ല​സ്ടു വി​നു പ​ഠി​ക്കു​ന്പോ​ഴാ​ണ് ജീ​വി​തം മാ​റ്റി​മ​റി​ച്ച സം​ഭ​വം ഉ​ണ്ടാ​യ​ത്. പ്ര​ണ​യം ന​ടി​ച്ച് എ​ത്തി​യ സ​ഹ​പാ​ഠി​കൂ​ടി​യാ​യ ആ​ണ്‍​കു​ട്ടി ഇ​വ​രെ ശാ​രീ​രി​ക​മാ​യി പി​ഡി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ കേ​സ് ന​ല്കി​യ​തോ​ടെ ബ​ലാ​ത്സം​ഗ​ത്തി​ന് കേ​സാ​യ​പ്പോ​ൾ പ്ര​ശ്ന​ങ്ങ​ൾ ഭ​യ​ന്ന് ഇ​യാ​ൾ യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നാ​യി. പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം.

ആ​റു​മാ​സം ക​ഴി​ഞ്ഞ് കേ​സു​ക​ളി​ൽ നി​ന്നൊ​ക്കെ ര​ക്ഷ​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും ചേ​ർ​ന്നു യു​വ​തി​യെ വീ​ട്ടി​ൽ നി​ന്നും പു​റ​ത്താ​ക്കി.

തു​ട​ർ​ന്ന് പോ​ലീ​സി​നെ സ​മീ​പി​ച്ച യു​വ​തി വീ​ട്ടി​ൽ ത​നി​ക്ക് നേ​രി​ട്ട പീ​ഡ​ന​ത്തെ​ക്കു​റി​ച്ചും മൊ​ഴി​ന​ൽ​കി. ഗാ​ർ​ഹി​ക- സ്ത്രീ​ധ​ന പീ​ഡ​ന​ങ്ങ​ൾ​ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

കേ​സി​ൽ യു​വ​തി​ക്കു അ​നു​കൂ​ല​മാ​യി വി​ധി പ​റ​ഞ്ഞ കോ​ട​തി യു​വ​തി​യെ ഭ​ർ​തൃ​വീ​ട്ടു​കാ​ർ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ചെ​ല​വ് നോ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടു. പ​ക്ഷേ കോ​ട​തി വി​ധി ഉ​ണ്ടാ​യി​ട്ടും വീ​ട്ടു​കാ​ർ യു​വ​തി​യെ വീ​ട്ടി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ല്ല.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ വ​നി​താ ക​മ്മി​ഷ​നും ഇ​ട​പെ​ട്ടു. സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് അ​ടി​യ​ന്ത​ര​മാ​യി സ​മ​ർ​പ്പി​ക്കാ​ൻ ജി​ല്ലാ വ​നി​താ പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ​ക്കും ക​മ്മി​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment