കെഎസ് കാലിത്തീറ്റ ചതിച്ചു; പാമ്പാടിയിലെ പശുക്കൾക്ക് ഉണ്ടായത് ഭക്ഷ്യവിഷബാധ;  30 പശുക്കൾ ചികിത്സയിൽ; ആശങ്കയിൽ കർഷകർ

കോ​​ട്ട​​യം: കാ​​ലി​​ത്തീ​​റ്റ​​യി​​ല്‍​നി​​ന്നു ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റ മു​​പ്പ​​തി​​ൽ​​പ്പ​​രം പ​​ശു​​ക്ക​​ള്‍ ചി​​കി​​ത്സ​​യി​​ല്‍. പാ​​മ്പാ​​ടി ഈ​​സ്റ്റ് ക്ഷീ​​രോ​​ത്പാ​​ദ​​ക സം​​ഘ​​ത്തി​​ല്‍​നി​​ന്നു ക​​ഴി​​ഞ്ഞ ദി​​വ​​സം ക​​ര്‍​ഷ​​ക​​ര്‍​ക്ക് ന​​ല്‍​കി​​യ കെ​​എ​​സ് പ്രീ​​മി​​യം കാ​​ലി​​ത്തീ​​റ്റ ന​​ല്‍​കി​​യ പ​​ശു​​ക്ക​​ള്‍​ക്കാ​​ണ് ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റ​​ത്.

ര​​ണ്ടു ദി​​വ​​സം മു​​മ്പാ​​ണ് സം​​ഘ​​ത്തി​​ല്‍​നി​​ന്നും 50 ചാ​​ക്ക് കാ​​ലി​​ത്തീ​​റ്റ അം​​ഗ​​ങ്ങ​​ളാ​​യ ക​​ര്‍​ഷ​​ക​​ര്‍​ക്ക് ന​​ല്‍​കി​​യ​​ത്.കാ​​ലി​​ത്തീ​​റ്റ ന​​ല്‍​കി​​യ പ​​ശു​​ക്ക​​ള്‍​ക്ക് ഇ​​ന്ന​​ലെ​​മു​​ത​​ല്‍ വ​​യ​​റി​​ള​​ക്കം, ത​​ള​​ര്‍​ച്ച, തീ​​റ്റ​​യെ​​ടു​​ക്കാ​​ന്‍ മ​​ടി, പാ​​ല്‍​കു​​റ​​വ് എ​​ന്നി​​വ അ​​നു​​ഭ​​വ​​പ്പെ​​ട്ടു​​തു​​ട​​ങ്ങി.

മൃ​​ഗാ​​ശു​​പ​​ത്രി​​യി​​ല്‍​നി​​ന്നു ഡോ​​ക്ട​​റെ​​ത്തി പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ള്‍ ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യെ​​ന്നാ​​ണ് പ​​റ​​ഞ്ഞ​​ത്. കാ​​ലി​​ത്തീ​​റ്റ ന​​ല്‍​കി​​യ എ​​ല്ലാ പ​​ശു​​ക്ക​​ള്‍​ക്കും സ​​മാ​​ന ല​​ക്ഷ​​ണ​​ങ്ങ​​ളോ​​ടെ വി​​ഷ​​ബാ​​ധ​​യേ​​റ്റി​​ട്ടു​​ണ്ട്. ചി​​ല പ​​ശു​​ക്ക​​ളു​​ടെ നി​​ല അ​​തീ​​വ ഗു​​രു​​ത​​ര​​മാ​​ണ്.

സം​​ഘ​​ത്തി​​ന്‍റെ കീ​​ഴി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ പാ​​ല്‍ അ​​ള​​ക്കു​​ന്ന സു​​രേ​​ഷ് വാ​​ഴ​​യി​​ലി​​ന്‍റെ 15 പ​​ശു​​ക്ക​​ള്‍​ക്കും ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റു.

45 ലി​​റ്റ​​ര്‍ പാ​​ല്‍ ദി​​വ​​സ​​വും സൊ​​സൈ​​റ്റി​​യി​​ല്‍ അ​​ള​​ന്നി​​രു​​ന്ന സു​​രേ​​ഷി​​ന് ഇ​​ന്ന​​ലെ 10 ലി​​റ്റ​​ര്‍ പാ​​ലാ​​ണ് ല​​ഭി​​ച്ച​​ത്. 900 ലി​​റ്റ​​ര്‍ ദി​​വ​​സ​​വും അ​​ള​​ക്കു​​ന്ന സം​​ഘ​​ത്തി​​ല്‍ 600 ലി​​റ്റ​​ര്‍ പാ​​ലാ​​ണ് ഇ​​ന്ന​​ലെ അ​​ള​​ന്ന​​ത്. ഇ​​തോ​​ടെ പ്ര​​ദേ​​ശ​​ത്ത് പാ​​ല്‍​ക്ഷാ​​മ​​വും അ​​നു​​ഭ​​വ​​പ്പെ​​ട്ടു.

ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ സ്ഥി​​രീ​​ക​​രി​​ച്ച​​തോ​​ടെ ഇ​​ന്ന​​ലെ കെ​​എ​​സ് കാ​​ലി​​ത്തീ​​റ്റ​​യി​​ല്‍​നി​​ന്നും ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​ത്തി കാ​​ലി​​ത്തീ​​റ്റ​​യു​​ടെ സാ​​മ്പി​​ള്‍ പ​​രി​​ശോ​​ധ​​ന​​യ്ക്കാ​​യി ശേ​​ഖ​​രി​​ച്ചു. ക്ഷീ​​ര​​വി​​ക​​സ​​ന വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രും സാ​​മ്പി​​ള്‍ ശേ​​ഖ​​രി​​ച്ചി​​ട്ടു​​ണ്ട്.

ക​​ര്‍​ഷ​​ക​​ര്‍ കാ​​ലി​​ത്തീ​​റ്റ സം​​ഘ​​ത്തി​​ല്‍ മ​​ട​​ക്കി ഏ​​ല്‍​പ്പി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. സം​​ഘ​​ത്തി​​ല്‍​നി​​ന്നു ല​​ഭി​​ച്ച കാ​​ലി​​ത്തീ​​റ്റ പ​​ശു​​ക്ക​​ള്‍​ക്ക് ന​​ല്‍​ക​​രു​​തെ​​ന്ന് മൃ​​ഗ​​സം​​ര​​ക്ഷ​​ണ വ​​കു​​പ്പും ക​​ര്‍​ഷ​​ക​​രെ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്.

സം​​ഘ​​ത്തി​​ല്‍ 75 ക്ഷീ​​ര​​ക​​ര്‍​ഷ​​ക​​രാ​​ണു​​ള്ള​​ത്. കാ​​ലി​​ത്തീ​​റ്റ ഉ​​ത്പാ​​ദ​​ന​​ത്തി​​ലെ അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ള്‍ കേ​​ടാ​​യ​​തോ പ​​ഴ​​കി​​യ​​തോ, പൂ​​പ്പ​​ല്‍ ബാ​​ധി​​ച്ച​​തോ ആ​​കാം ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യ്ക്കു കാ​​ര​​ണ​​മെ​​ന്നും ക​​ര്‍​ഷ​​ക​​ര്‍​ക്ക് ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ല്‍​ക​​ണ​​മെ​​ന്നും സം​​ഘം പ്ര​​സി​​ഡ​​ന്‍റ് സ​​ജി​​കു​​മാ​​ര്‍ മ​​റ്റ​​ത്തി​​ല്‍ പ​​റ​​ഞ്ഞു.

സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് ക്ഷീ​​ര വി​​ക​​സ​​ന​​മ​​ന്ത്രി ജെ. ​​ചി​​ഞ്ചു​​റാ​​ണി​​യും കെ.​​എ​​സ്. കാ​​ലി​​ത്തീ​​റ്റ അ​​ധി​​കൃ​​ത​​രും റി​​പ്പോ​​ര്‍​ട്ട് തേ​​ടി​​യി​​ട്ടു​​ണ്ട്. പ​​യ്യ​​ന്നൂ​​രി​​ല്‍ കാ​​ലി​​ത്തീ​​റ്റ​​യി​​ല്‍​നി​​ന്നു ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റ് പ​​ശു ച​​ത്ത വാ​​ര്‍​ത്ത എ​​ത്തി​​യ​​തോ​​ടെ പ്ര​​ദേ​​ശ​​ത്തെ ക​​ര്‍​ഷ​​ക​​ര്‍ ആ​​ശ​​ങ്ക​​യി​​ലാ​​ണ്.

Related posts

Leave a Comment