കോട്ടയം: തലയാഴം സ്വദേശി ചെല്ലപ്പന് വൈക്കത്തെ സിപിഐ തെരഞ്ഞെടുപ്പ് പ്രചാരണപ്പന്തലില് തൂങ്ങിമരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി വി.കെ. സന്തോഷ്കുമാര്‍. സംഭവത്തില്‍ ദുരൂഹതയുണ്ട്. പക്ഷാഘാതം വന്ന് വാക്കറിന്റെ സഹായത്തോടെ നടക്കുന്ന ഒരാള്‍ തനിയെ അത് ചെയ്യുമെന്നു വിശ്വസിക്കാന്‍ കഴിയില്ല.
തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നടത്തിയ രാഷ്ട്രീയ ഗൂഢാലോചന ഇതിനു പിന്നിലുണ്ടോയെന്ന് സംശയമുണ്ട്. അദ്ദേഹത്തിന്റെ വീഡിയോ എഡിറ്റ് ചെയ്തത് പോലും മറ്റ് ചില രാഷ്ട്രീയ ബന്ധങ്ങളുള്ളവരാണ്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം ഉണ്ടാകണം. ചെല്ലപ്പന് ഏതാനും ദിവസങ്ങള്‍ മുമ്പ് രാഷ്ട്രീയസ്വഭാവമുള്ള പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ ഇട്ടിരുന്നു.
സംഭവത്തിനു പിന്നില്‍ രാഷ്ട്രീയപ്രേരണയുണ്ടോയെന്ന് സംശയിക്കുന്നു. ചെല്ലപ്പന് ഭിന്നശേഷിക്കാരനായിരുന്നു. അദ്ദേഹത്തിനു മുകളിലെ കമ്പിയില്‍ കയര്‍കെട്ടി തൂങ്ങുക അസാധ്യമാണ്. ഇതും ദുരൂഹത വര്‍ധിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
