കൊ​റി​യ​ര്‍ വ​ഴി എം​ഡി​എം​എ വാ​ങ്ങി വി​ല്പ​ന;​ രാ​സ​ല​ഹ​രി കൈ​മാ​റി​യ നൈ​ജീ​രി​യ​ക്കാ​ര​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല

കൊ​ച്ചി: കൊ​റി​യ​ര്‍ വ​ഴി എം​ഡി​എം​എ വാ​ങ്ങി വി​ല്പ​ന ന​ട​ത്തു​ന്ന​തി​നി​ടെ 14.75 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി അ​റ​സ്റ്റി​ലാ​യ ക​ലൂ​രി​ല്‍ അ​ട​ച്ചു​പൂ​ട്ടി​യ പ​പ്പ​ട​വ​ട റെ​സ്‌​റ്റോ​ന്‍റ് സ​ഹ​യു​ട​മ അ​മ​ല്‍ നാ​യ​ര്‍​ക്ക് എം​ഡി​എം​എ ന​ല്‍​കി​യ നൈ​ജീ​രി​യ​ക്കാ​ര​നെ ബം​ഗ​ളൂ​രു​വി​ല്‍ ക​ണ്ടെ​ത്താ​നാ​വാ​തെ പോ​ലീ​സ് സം​ഘം മ​ട​ങ്ങി.

എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​എ​സ്. ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ക​ഴി​ഞ്ഞ ദി​വ​സം അ​മ​ല്‍ നാ​യ​രു​മാ​യി ബം​ഗ​ളൂ​രു​വി​ലെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു.

രാ​സ​ല​ഹ​രി അ​മ​ലി​ന് കൈ​മാ​റി​യ നൈ​ജീ​രി​യ​ക്കാ​ര​നെ അ​വി​ടെ ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു പോ​ലീ​സ് സം​ഘം. എ​ന്നാ​ല്‍ ഇ​യാ​ളെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ പ്ര​തി​യു​മാ​യി അ​ന്വേ​ഷ​ണ സം​ഘം കൊ​ച്ചി​യി​ല്‍ തി​രി​ച്ചെ​ത്തി. ക​സ്റ്റ​ഡി കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​യ​തോ​ടെ അ​മ​ല്‍ നാ​യ​രെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

കൂ​ടി​യ അ​ള​വി​ല്‍ എം​ഡി​എം​എ കൊ​റി​യ​ര്‍ സ​ര്‍​വീ​സ് വ​ഴി ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് വാ​ങ്ങി അ​ത് ക​വ​റു​ക​ളി​ലാ​ക്കി ആ​വ​ശ്യ​ക്കാ​ര്‍ പ​റ​യു​ന്ന സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​യി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും വ​ച്ച് ഫോ​ട്ടോ എ​ടു​ത്ത് ആ​വ​ശ്യ​ക്കാ​ര​ന് അ​യ​ച്ച് കൊ​ടു​ത്ത് വി​ല്പ​ന ന​ട​ത്തു​ന്ന രീ​തി​യാ​യി​രു​ന്നു അ​മ​ലി​ന്‍റേത്.

ക​ഴി​ഞ്ഞ 11 നാ​ണ് ര​വി​പു​രം ശ്മ​ശാ​ന​ത്തി​ന് സ​മീ​പം കാ​റി​ല്‍ എം​ഡി​എം​എ വി​ല്‍​പ​ന​യ്ക്കാ​യി എ​ത്തി​യ അ​മ​ലി​നെ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. രാ​സ​ല​ഹ​രി വി​റ്റ ശേ​ഷം ഓ​ണ്‍​ലൈ​നാ​യാ​ണ് പ​ണം വാ​ങ്ങി​യി​രു​ന്ന​ത്. ഇ​യാ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment