നാ​നൂ​റോ​ളം സ്ത്രീ​ക​ളു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചെ​ന്ന് കേ​സ് ! സി​പി​എം മു​ന്‍ നേ​താ​വ് മ​രി​ച്ച നി​ല​യി​ല്‍…

സ്ത്രീ​ക​ളു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

സി​പി​എം മു​ന്‍ പ്രാ​ദേ​ശി​ക നേ​താ​വ് കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി എം ​മു​ര​ളീ​ധ​ര​നാ​ണ് മ​രി​ച്ച​ത്. കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ഇ​യാ​ളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച​യാ​ണ് മു​ര​ളീ​ധ​ര​നെ​തി​രെ ഐ​ടി ആ​ക്ട് പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

നാ​നൂ​റോ​ളം സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.

തു​ട​ര്‍​ന്ന് കൂ​ത്തു​പ​റ​മ്പ് സൗ​ത്ത് സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി​യി​ല്‍ നി​ന്ന് മു​ര​ളീ​ധ​ര​നെ പു​റ​ത്താ​ക്കി​യി​രു​ന്നു.

പ​രി​സ​ര​വാ​സി​ക​ളാ​യ സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ളും സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ന്നെ​ടു​ത്ത ചി​ത്ര​ങ്ങ​ളും മോ​ര്‍​ഫ് ചെ​യ്യു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി​ക​ള്‍ ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് മു​ര​ളീ​ധ​ര​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​ത്.

Related posts

Leave a Comment