ധാരണകൾ തെറ്റുന്നു; ര​ണ്ടു മ​ന്ത്രി​സ്ഥാ​നം വേ​ണ​മെ​ന്ന് ജോ​സ് പ​ക്ഷം; ന​ട​ക്കി​ല്ലെ​ന്ന് സി​പി​എം

 
 
തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു​മു​ന്ന​ണി​യി​ലെ മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​ര​ണ്ടു മ​ന്ത്രി​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ട​താ​യി സൂ​ച​ന. എ​ന്നാ​ൽ ഈ ​ആ​വ​ശ്യം ന​ട​ക്കി​ല്ലെ​ന്ന് സി​പി​എം അ​റി​യി​ച്ചു.
 
ഇ​തേ തു​ട​ർ​ന്ന് സി​പി​എം – കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​ച​ര്‍​ച്ച​യി​ല്‍ ഇ​ന്നു ധാ​ര​ണ​യാ​യി​ല്ല. വീ​ണ്ടും ച​ർ​ച്ച ന​ട​ക്കും.ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ൽ ത​ങ്ങ​ളു​ടെ പാ​ർ​ട്ടി​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട പ്രാ​തി​നി​ധ്യം ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന് ജോ​സ് കെ. ​മാ​ണി മാധ്യമങ്ങളോട് പ​റ​ഞ്ഞു.
 
അ​ർ​ഹ​ത​പ്പെ​ട്ട​ത് ന​ൽ​ക​ണം എ​ന്ന് പ​റ​യു​മ്പോ​ൾ ര​ണ്ടി​ല​ധി​കം മ​ന്ത്രി​സ്ഥാ​ന​മെങ്കിലും ആകാം. സി​പി​എം നേ​താ​ക്ക​ളു​മാ​യി പോ​സി​റ്റീ​വാ​യ ച​ർ​ച്ച​യാ​ണ് ന​ട​ന്ന​തെ​ന്നും ജോ​സ് കെ. ​മാ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment