‘നോ ​പ​റ​ഞ്ഞാ​ൽ പിന്നെ ശ​ത്രു​ക്ക​ളാ​യി’; നോ ​പ​റ​യേ​ണ്ടി​ട​ത്ത് പ​റ​യ​ണ​മെ​ന്ന് അതിഥി രവി

മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്ക് സു​പ​രി​ചി​ത​യാ​യ ന​ടി​യാ​ണ് അ​തി​ഥി ര​വി. താ​ര​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് ഖ​ജു​രാ​ഹോ ഡ്രീം​സ്. ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ൻ തി​ര​ക്കു​ക​ളി​ലാ​ണ് താ​രം.

ഇ​തി​നി​ടെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​തി​ഥി പ​റ​ഞ്ഞ വാ​ക്കു​ക​ൾ ശ്ര​ദ്ധ​നേ​ടു​ക​യാ​ണ്. നോ ​പ​റ​യേ​ണ്ടി​ട​ത്ത് പ​റ​യ​ണ​മെ​ന്നും ഇ​പ്പോ​ൾ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടെ​ന്നും അ​തി​ഥി പ​റ​യു​ന്നു.

മു​ന്പൊ​രു സി​നി​മ​യി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു. അ​ന്ന് ഞാ​ൻ നോ ​പ​റ​ഞ്ഞി​രു​ന്നു. എ​നി​ക്ക് ചെ​യ്യാ​ൻ പ​റ്റു​മെ​ന്ന് തോ​ന്നു​ന്നി​ല്ല എ​ന്ന് പ​റ​ഞ്ഞാ​യി​ോരു​ന്നു ഒ​ഴി​വാ​യ​ത്. എ​ന്നാ​ൽ ഒ​രു ഈ​ഗോ​യു​മി​ല്ലാ​തെ അ​ദ്ദേ​ഹം എ​ന്നെ അ​ടു​ത്ത സി​നി​മ​യി​ലേ​ക്ക് വി​ളി​ച്ചു.

സാ​ധാ​ര​ണ ഒ​രു ന​ടി നോ ​പ​റ​ഞ്ഞാ​ൽ ഇ​നി അ​വ​ളെ വി​ളി​ക്ക​ണ്ട എ​ന്ന് പ​റ​യു​ന്ന​താ​ണ് പ​ല​പ്പോ​ഴും ക​ണ്ടി​ട്ടു​ള്ള​ത്. അ​ങ്ങ​നെ പ​റ​ഞ്ഞാ​ൽ ശ​ത്രു ആ​യി​ട്ട് കാ​ണു​ന്ന ആ​ളു​ക​ളു​ണ്ട്. .

നോ ​പ​റ​യേ​ണ്ടി​ട​ത്ത് നോ ​പ​റ​യ​ണം. ഇ​നി അ​വ​സ​ര​ങ്ങ​ൾ വ​രി​ല്ല. വി​ളി​ക്കി​ല്ല എ​ന്നൊ​ന്നും വി​ചാ​രി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. ഇ​പ്പോ​ൾ ഒ​രു​പാ​ട് അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ട്. പ​ണ്ടൊ​ക്കെ അ​ങ്ങ​നെ ആ​യി​രു​ന്നി​ല്ല.

ഇ​പ്പോ​ൾ ഈ ​ടീം അ​ല്ലെ​ങ്കി​ൽ മ​റ്റൊ​രു ടീം. ​ഒ​രു​പാ​ട് സി​നി​മ​ക​ളും ഇ​റ​ങ്ങു​ന്നു​ണ്ട്. ഒ​ന്നു​മി​ല്ലാ​ത്ത​പ്പോ​ൾ ഞാ​ൻ ഷോ​ർ​ട്ട് ഫി​ലിം വ​രെ ചെ​യ്തി​ട്ടു​ണ്ട്. അ​തി​നു​ള്ള ഗ​ട്ട്സ് ഉ​ണ്ടാ​യാ​ൽ മ​തി. പേ​ടി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. പി​ന്നെ എ​ല്ലാം വ​ന്നോ​ളും.

സി​നി​മ​യി​ൽ എ​ത്തി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ വ​ല്ല ക​ല്യാ​ണ​വും ക​ഴി​ച്ചു പോ​യേ​നെ. എ​ന്നാ​ൽ ഇ​പ്പോ​ൾ ക​ല്യാ​ണ​ത്തെക്കുറി​ച്ച് അ​ങ്ങ​നെ ചി​ന്തി​ക്കു​ന്നി​ല്ല. ചി​ല​ർ ക​ല്യാ​ണം ക​ഴി​ഞ്ഞാ​ൽ ഫ്രീ​ഡം പോ​കു​മെ​ന്ന് പ​റ​യു​ന്ന​വ​രു​ണ്ട്.

പ​ല ന​ല്ല അ​നു​ഭ​വ​ങ്ങ​ളും വി​വാ​ഹ​ശേ​ഷ​മാ​ണെ​ന്ന് പ​റ​യു​ന്ന​വ​രു​മുണ്ട്. ആ ​ഭാ​ഗ​ത്തേ​ക്കേ പോ​കേ​ണ്ടെ​ന്ന് പ​റ​യു​ന്ന​വ​രു​ണ്ട്. അ​തു​കൊ​ണ്ട് ഇ​പ്പോ​ൾ ഏ​താ​ണ് ശ​രി ഏ​താ​ണ് വേ​ണ്ട​ത് എ​ന്ന ചി​ന്ത​യി​ലാ​ണ്, ര​ണ്ടി​ന്‍റെ​യും ന​ടു​ക്ക് ആ​ണ്. വി​വാ​ഹം ഒ​രു വൈ​വ എ​ക്സാം പോ​ലെ​യാ​ണെ​ന്നും താ​രം പ​റ​ഞ്ഞു.

Related posts

Leave a Comment