പഞ്ചായത്തും ലോക്കല്‍ കമ്മിറ്റിയും തള്ളിയ ക്വാറിക്ക് ഏരിയ കമ്മിറ്റിയുടെ അനുമതി; സിപിഎമ്മില്‍ പൊട്ടിത്തെറി; കൊടിയത്തൂരില്‍ ഒരു വിഭാഗം സിപിഎം വിട്ടേക്കും

മു​ക്കം: കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​ക്ക​ൻ മേ​ഖ​ല​യാ​യ തോ​ട്ടു​മു​ക്കം മാ​ടാ​മ്പി കി​ളി​യാ​ടി മ​ല​യി​ൽ നാ​ട്ടു​കാ​രു​ടെ​യും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ​യും എ​തി​ർ​പ്പ് മ​റി​ക​ട​ന്ന് വീ​ണ്ടും ക്വാ​റി​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കാ​ൻ നീ​ക്കം. പ​ഞ്ചാ​യ​ത്തി​ന്‍റേ​യും പാ​ർ​ട്ടി​യു​ടെ​യും ക​ന​ത്ത എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് വേ​ണ്ടെന്നുവ​ച്ച ക്വാ​റി​ക്കാ​ണ് സി​പി​എം ഏ​രി​യ ക​മ്മ​ിറ്റി ഇ​ട​പെ​ട്ട് അ​നു​മ​തി ന​ൽ​കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​ത്.

സി​പി​എം തി​രു​വ​മ്പാ​ടി ഏ​രി​യ ക​മ്മി​റ്റി​യു​ടെ ഈ നി​ർ​ദേ​ശം കൊ​ടി​യ​ത്തൂ​ർ സി​പി​എ​മ്മി​ൽ പു​തി​യ വി​വാ​ദ​ത്തി​നും തു​ട​ക്ക​മി​ട്ടു. അ​നു​മ​തി​യു​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ നി​ര​വ​ധി ക്വാ​റി​ക​ളും ക്ര​ഷ​റു​ക​ളും എം​സാ​ന്‍റ് യൂ​നി​റ്റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന തോ​ട്ടു​മു​ക്കം മേ​ഖ​ല​യി​ലാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്കുമു​ന്പ് പ്ര​വ​ർ​ത്ത​നം നി​ല​ച്ച ക്വാ​റി വീ​ണ്ടും പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ഉ​ട​മ പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​ത്. എ​ന്നാ​ൽ സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം ഉ​ൾ​ക്കൊണ്ടും ജ​ന​ങ്ങ​ളു​ടേ​യും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ടേ​യും എ​തി​ർ​പ്പി​നെ തു​ട​ർ​ന്നും കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​പേ​ക്ഷ ത​ള്ളു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ചേ​ർ​ന്ന സി​പി​എം പ​ന്നി​ക്കോ​ട് ലോ​ക്ക​ൽ ക​മ്മ​ിറ്റി​യും പ​ഞ്ചാ​യ​ത്ത് നി​ല​പാ​ട് ഭൂ​രി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ ശ​രി​വച്ചു. അ​ന്ന് ത​ന്നെ ഒ​രു എം​എ​ൽ​എ​യും മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യും ക്വാ​റി​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​തി​നാ​യി കി​ണ​ഞ്ഞ് പ​രി​ശ്ര​മി​ച്ചി​രു​ന്നെങ്കി​ലും എ​തി​ർ​പ്പ് മൂ​ലം ശ്ര​മം വി​ജ​യി​ച്ചി​ല്ല.​

ഇ​തോ​ടെ​യാ​ണ് ഉ​ട​മ ഉ​ന്ന​ത നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ച​ത്. സി​പി​എം കേ​ന്ദ്ര ക​മ്മ​ിറ്റി അം​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് തി​രു​വ​മ്പാ​ടി ഏ​രി​യ ക​മ്മ​ിറ്റി​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം.

ഈ ​തീ​രു​മാ​നം ബു​ധ​നാ​ഴ്‌​ച രാ​ത്രി ന​ട​ന്ന ലോ​ക്ക​ൽ ക​മ്മ​ിറ്റി യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​ങ്കി​ലും പി​ന്തു​ണ ല​ഭി​ച്ചി​ല്ല. 12 പേ​രി​ൽ മൂ​ന്നു​പേ​ർ മാ​ത്ര​മാ​ണ് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തോ​ടെ​യാ​ണ് പി​ന്തു​ണ​യി​ല്ലെങ്കി​ലും ഏ​രി​യ ക​മ്മ​ിറ്റി തീ​രു​മാ​നം ഗ്രാ​മപ​ഞ്ചാ​യ​ത്തി​നെ അ​റി​യി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

അ​ടു​ത്ത ഭ​ര​ണസ​മി​തി യോ​ഗ​ത്തി​ൽ ക്വാ​റി​വി​ഷ​യം വീ​ണ്ടും ച​ർ​ച്ച​യ്ക്ക് വ​രു​മെ​ന്നാ​ണ് സൂ​ച​ന. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് , നാ​ലാം വാ​ർ​ഡ് മെ​മ്പ​ർ അ​ട​ക്ക​മു​ള്ള​വ​ർ ക്വാ​റി അ​നു​വ​ദി​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പു​ള്ള​വ​രാ​ണ​ങ്കി​ലും പാ​ർ​ട്ടി നി​ല​പാ​ടി​നൊ​പ്പം നി​ൽ​ക്കു​മോ അ​തോ ജ​ന​ങ്ങ​ൾ​ക്ക് ഒ​പ്പം നി​ൽ​ക്കു​മോ എ​ന്നാ​ണ് ഇ​നി അ​റി​യേ​ണ്ട​ത്.

അ​തേസ​മ​യം ക്വാ​റി​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​തി​നെ​തി​രെ ഡി​വൈ​എ​ഫ്ഐ ഉ​ൾ​പ്പെ​ടെ പ​ര​സ്യ​മാ​യി രം​ഗ​ത്തുവ​ന്നി​ട്ടു​ണ്ട്. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ല​ട​ക്കം പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. ഇ​തെ​ല്ലാം ക​ണ്ടി​ല്ലെന്ന് ന​ടി​ച്ച് ക്വാ​റി​ക്ക് അ​നു​മ​തി ന​ൽ​കാ​നാ​ണ് നീ​ക്ക​മെ​ങ്കി​ൽ പ​ഞ്ചാ​യ​ത്തി​ൽ സി​പി​എം പി​ള​ർ​പ്പി​ലേ​ക്ക് നീ​ങ്ങാ​നും സാ​ധ്യ​ത ഏ​റെ​യാ​ണ്.​ പാ​ർ​ട്ടി വി​ടു​മെ​ന്ന നി​ല​പാ​ട് പ​ല​രും നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം.

അ​തി​നി​ടെ പാ​ർ​ട്ടി ലോ​ക്ക​ൽ ക​മ്മ​റ്റി​യി​ൽ നി​ന്ന് “സാ​ല​റി ച​ല​ഞ്ച്’ ന്‍റെ പേ​രി​ൽ ത​രം​താ​ഴ്ത്തി​യ നേ​താ​വി​നെ​തി​രെ​യു​ള്ള ന​ട​പ​ടി​യും ക്വാ​റി​ക്കെ​തി​രെ നി​ല​പാ​ടെ​ടു​ത്ത​തി​നെ തു​ട​ർ​ന്നാ​ണെ​ന്നാ​ണ് പു​റ​ത്തുവ​രു​ന്ന വി​വ​രം. ക്വാ​റി​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​തി​ന് ഏ​റ്റ​വു​മ​ധി​കം എ​തി​ർ​ത്ത​ത് ഈ ​നേ​താ​വാ​യി​രു​ന്നു. സാ​ല​റി ച​ല​ഞ്ച് വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി​യു​മാ​യി സ​ഹ​ക​രി​ക്കാ​നും ഇ​യാ​ൾ ത​യാ​റാ​യ സ​മ​യ​ത്താ​ണ് ത​രം താ​ഴ്ത്തി​യ​തെ​ന്നും ശ്ര​ദ്ധേ​യ​മാ​ണ്.

സാ​മ്പ​ത്തി​ക പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന സ​മ​യ​ത്താ​ണെ​ങ്കി​ലും ത​നി​ക്ക് ക​ഴി​യു​ന്ന സം​ഭാ​വ​ന ന​ൽ​കാ​മെ​ന്നും ഇ​യാ​ൾ രേ​ഖാ​മൂ​ലം പാ​ർ​ട്ടി​യെ ​അ​റി​യി​ച്ചി​രു​ന്നു. പ​ക്ഷെ അ​ടു​ത്ത ലോ​ക്ക​ൽ ക​മ്മ​ിറ്റി​യി​ലെ എ​തി​ർ​പ്പ് മു​ൻ​കൂ​ട്ടി ക​ണ്ട് പാ​ർ​ട്ടി ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ആക്ഷേപം. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പാ​ർ​ട്ടി​ക്ക് ശ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള പ​ന്നി​ക്കോ​ട്, തോ​ട്ടു​മു​ക്കം മേ​ഖ​ല​ക​ളി​ൽ ക്വാ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​നി​ൽ​ക്കു​ന്ന വി​ഷ​യം പാ​ർ​ട്ടി​യെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

Related posts