ര​ണ്ട് പേ​രെ വ​ടി​കൊ​ണ്ട് അ​ടി​ച്ചു​കൊ​ന്നു, സ്ത്രീ​ക​ളെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു; ഒ​ടു​വി​ൽ മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള യു​വാ​വി​നെ നാ​ട്ടു​കാ​ർ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി

അ​ലി​ഗ​ഡ്: ര​ണ്ടു​പേ​രെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യു​വാ​വി​നെ നാ​ട്ടു​കാ​ർ മ​ർ​ദി​ച്ച് കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഡി​ലാ​ണ് സം​ഭ​വം. ബു​ധ​നാ​ഴ്ച അ​ലി​ഗ​ഡി​ലെ നൂ​ർ​പൂ​ർ ഗ്രാ​മ​ത്തി​ൽ വ​ച്ചാ​ണ് ആ​ൾ​ക്കൂ​ട്ടം 29കാ​ര​നെ  മർദിച്ച് കൊ​ന്ന​ത്.

സം​ഭ​വ​ത്തേ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ, മാ​ന​സി​കാ​സ്വാ​സ്ഥ്യം നേ​രി​ടു​ന്ന അ​ഫ്സ​ൽ എ​ന്ന യു​വാ​വ് ലാ​ലാ​റാം കും​ഹാ​ർ എ​ന്ന​യാ​ളെ വ​ടി​കൊ​ണ്ട് മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തുകയും ഇ​യാ​ളു​ടെ വ​സ്ത്ര​ങ്ങ​ൾ ഊ​രി​യെ​ടു​ത്ത് തീ​യി​ടു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ ലാ​ലാ​റാ​മി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ലും പൊ​ള്ള​ലേ​റ്റു. പി​ന്നാ​ലെ​യാ​ണ് ജാ​ഫ​ർ ഇ​ഖ്ബാ​ൽ എ​ന്ന​യാ​ളെ​യും അ​ഫ്സ​ൽ വ​ടി​കൊ​ണ്ട് ആ​ക്ര​മി​ച്ച​ത്. ത​ല​യ്ക്ക് അടിയേറ്റതിനെത്തുടർന്ന് ഇ​യാ​ളും മ​രി​ക്കു​ക​യാ​യി​രു​ന്നു.

പിന്നാലെ യു​വാ​വ് പാ​ട​ത്ത് ജോലി​യെ​ടു​ത്തി​രു​ന്ന സ്ത്രീ​ക​ളെ ആ​ക്ര​മി​ക്കാ​നും ശ്ര​മി​ച്ചു. ഇ​തോ​ടെ നാ​ട്ടു​കാ​രെ​ത്തി യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ഫ്സ​ൽ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment