ആ​ല​ത്തൂ​ർ പി​ടി​ക്കാ​ൻ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ; കെ.കെ. ശൈ​ല​ജ, തോ​മ​സ് ഐ​സ​ക് ഉ​ൾ​പ്പെ​ടെ അ​തി​കാ​യ​ക​രെ ക​ള​ത്തി​ലി​റ​ക്കി സി​പി​എം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എം സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യ്ക്ക് അ​ന്തി​മ തീ​രു​മാ​ന​മാ​കു​ന്നു. സാ​ധ്യ​താ പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന ചി​ല​രെ നി​ല​നി​ര്‍​ത്തി​യും മ​റ്റു ചി​ല​രെ ഒ​ഴി​വാ​ക്കി​യു​മാ​ണ് അ​ന്തി​മ പ​ട്ടി​ക​യാ​യ​ത്. 

മ​ല​പ്പു​റ​ത്ത് വി. ​വ​സീ​ഫ്, എ​റ​ണാ​കു​ള​ത്ത് കെ. ​ജെ. ഷൈ​ന്‍, വ​ട​ക​ര​യി​ല്‍ കെ. ​കെ. ശൈ​ല​ജ, ക​ണ്ണൂ​രി​ല്‍ എം. ​വി. ജ​യ​രാ​ജ​ന്‍, കാ​സ​ര്‍​കോ​ട് എം. ​വി. ബാ​ല​കൃ​ഷ്ണ​ൻ, കോ​ഴി​ക്കോ​ട് എ​ള​മ​രം ക​രീം, പാ​ല​ക്കാ​ട് എ. ​വി​ജ​യ​രാ​ഘ​വ​ന്‍, ചാ​ല​ക്കു​ടി​യി​ല്‍ മു​ന്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്, ആ​ല​പ്പു​ഴ​യി​ല്‍ എ. ​എം. ആ​രി​ഫ്, ആ​റ്റി​ങ്ങ​ലി​ല്‍ വി. ​ജോ​യ്, കൊ​ല്ല​ത്ത് എം. ​മു​കേ​ഷ്, പ​ത്ത​നം​തി​ട്ട​യി​ല്‍ ടി. ​എം. തോ​മ​സ് ഐ​സ​ക്, ആ​ല​ത്തൂ​രി​ൽ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, പൊ​ന്നാ​നി​യി​ൽ ഹം​സ​ എന്നിവരാണ് അന്തിമപട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.

സംസ്ഥാന നേതൃയോഗങ്ങളിലെ തീരുമാനത്തിന് ശേഷം പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റികളുടെ അംഗീകാരം കൂടി വാങ്ങിയ ശേഷം 27ന് സിപിഎം സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

Related posts

Leave a Comment