അ​തി​ര​പ്പി​ള്ളി പ്ലാ​ന്‍റേ​ഷ​നി​ല്‍ പ​തി​ന​ഞ്ചാം ബ്ലോ​ക്കി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണം: തൊ​ഴി​ലാ​ളി​ക്കു പ​രി​ക്ക്


കാ​ല​ടി: അ​തി​ര​പ്പി​ള്ളി പ്ലാ​ന്‍റേ​ഷ​നി​ല്‍ പ​തി​ന​ഞ്ചാം ബ്ലോ​ക്കി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക്കു പ​രി​ക്ക്. പാ​ണ്ടു​പാ​റ പു​തു​ശേ​രി ബി​ജു​വി​നാ​ണു പ​രി​ക്കേ​റ്റ​ത്.

തോ​ട്ട​ത്തി​ല്‍ നി​ല​യു​റ​പ്പി​ച്ചി​രു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ല്‍ നി​ന്ന് ഒ​രു കൊ​മ്പ​ന്‍ ഓ​ടി​ച്ച​പ്പോ​ള്‍ തോ​ട്ടി​ലേ​ക്കു വീ​ണാ​ണ് ബി​ജു​വി​നു പ​രി​ക്കേ​റ്റ​ത്. കൈ​യ്ക്കും വാ​രി​യെ​ല്ലി​നും പ​രി​ക്കേ​റ്റ ഇ​ദേ​ഹ​ത്തെ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

രാ​വി​ലെ ടാ​പ്പിം​ഗി​നാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് ബി​ജു​വി​നു പ​രി​ക്കേ​റ്റ​ത്. ഐ​എ​ന്‍​ടി​യു​സി ഡി​വി​ഷ​ന്‍ സെ​ക്ര​ട്ട​റി​യാ​ണ്.

Related posts

Leave a Comment