ചിരിച്ച് മരിക്കാൻ തയാറായിക്കോ; അ​നൂ​പ്, ധ്യാ​ൻ, ഷീ​ലു ചി​ത്രം പൂർത്തിയായി; റിലീസ് കാത്ത് ആരാധകർ

അ​നൂ​പ് മേ​നോ​ൻ, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, ഷീ​ലു ഏ​ബ്ര​ഹാം എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​നോ​ജ് പാ​ലോ​ട​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. അ​ബാം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഷീ​ലു ഏ​ബ്ര​ഹാം അ​വ​ത​രി​പ്പി​ച്ച് ഏ​ബ്ര​ഹാം മാ​ത്യു​വാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. അ​ബാം മൂ​വി​സി​ന്‍റെ പ​തി​നാ​ലാ​മ​ത് ചി​ത്ര​മാ​ണി​ത്.

തീ​ർ​ത്തും ഹ്യൂ​മ​റി​നു പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ കൃ​ഷ്ണ പൂ​ജ​പു​ര എ​ഴു​തു​ന്നു. ഏ​റെ നാ​ളു​ക​ൾ​ക്ക് ശേ​ഷം കൃ​ഷ്ണ പൂ​ജ​പ്പു​ര​യു​ടെ തി​ര​ക്ക​ഥ​യി​ൽ എ​ത്തു​ന്ന ചി​ത്ര​മാ​ണെ​ന്ന പ്ര​ത്യേ​ക​ത​യും ഉ​ണ്ട്. ബി.​കെ. ഹ​രി നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ഡ​മി അ​വാ​ർ​ഡ് ജേ​താ​വ്കൂ​ടി​യാ​യ പ്ര​കാ​ശ് ഉ​ള്ളേ​രി​യാ​ണ്.

കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും അ​വ​രെ ചു​റ്റി​പ്പ​റ്റി​യു​മു​ള്ള ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ൻ എ​റ​ണാ​കു​ള​വും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളു​മാ​ണ്. അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, ജോ​ണി ആ​ന്‍റ​ണി, സെ​ന്തി​ൽ, സ​ജി​ൻ ചെ​റു​ക​യി​ൽ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ഛായാ​ഗ്ര​ഹ​ണം -മ​ഹാ​ദേ​വ​ൻ ത​മ്പി, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ – അ​മീ​ർ കൊ​ച്ചി​ൻ, എ​ഡി​റ്റ​ർ- സി​യാ​ൻ ശ്രീ​കാ​ന്ത്, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ- ടി.​എം. റ​ഫീ​ക്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്- പ്ര​ജീ​ഷ് പ്ര​ഭാ​സ​ൻ, ക​ലാ​സം​വി​ധാ​നം- അ​ജ​യ് ജി. ​അ​മ്പ​ല​ത്ത​റ, മേ​ക്ക​പ്പ് -ഷാ​ജി പു​ൽ​പ്പ​ള്ളി, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ- അ​രു​ൺ മ​നോ​ഹ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ഗ്രാ​ഷ് പി.​ജി, വി​എ​ഫ്എ​ക്സ്-​റോ​ബി​ൻ അ​ല​ക്സ്, സ്റ്റി​ൽ​സ്- ദേ​വ​രാ​ജ്, പി​ആ​ർ​ഒ- പി. ​ശി​വ​പ്ര​സാ​ദ്, ഡി​സൈ​ൻ​സ്- മാ​ജി​ക് മൊ​മ​ന്‍റ്സ്.

Related posts

Leave a Comment