വോ​ട്ടു​ക​ണ​ക്കു​ക​ൾ നി​ര​ത്തി നേ​താ​ക്ക​ൾ; പത്തനംതിട്ടയിലെ ബി​ജെ​പി മു​ന്നേ​റ്റം മ​റ​ച്ചു​വ​ച്ച് സി​പി​എം റി​പ്പോ​ർ​ട്ട്

പത്ത​നം​തി​ട്ട: ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി ന​ട​ത്തി​യ മു​ന്നേ​റ്റ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ മ​റ​ച്ചു​വ​ച്ച് ന്യൂ​ന​പ​ക്ഷ​ത്തെ പ​ഴി​ച്ച് സി​പി​എം റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് എ​ൽ​ഡി​എ​ഫി​ന്‍റെ വോ​ട്ടു​ശ​ത​മാ​ന​ത്തി​ലു​ണ്ടാ​യ കു​റ​വ് മ​റ​ച്ചു​വ​ച്ച് ത​യാ​റാ​ക്കി​യ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് പാ​ർ​ട്ടി​യു​ടെ ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ൽ ബി​ജെ​പി ന​ട​ത്തി​യ മു​ന്നേ​റ്റ​ത്തെ​യും ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്നു.

സം​സ്ഥാ​ന​സ​മി​തി​യി​ലേ​ക്ക് ജി​ല്ലാ ക​മ്മി​റ്റി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് സ്വ​ന്തം ഭാ​ഗം ന്യാ​യീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പ​രാ​ജ​യ​ത്തി​നു കാ​ര​ണം ത​ങ്ങ​ള​ല്ലെ​ന്നു വ​രു​ത്തി​വ​യ്ക്കാ​നു​ള്ള നേ​താ​ക്ക​ളു​ടെ ശ്ര​മ​ത്തി​നി​ടെ പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ളി​ലു​ണ്ടാ​യ അ​ടി​യൊ​ഴു​ക്കു​ക​ൾ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ്. പ​ത്ത​നം​തി​ട്ട​യി​ൽ യു​ഡി​എ​ഫും ബി​ജെ​പി​യും ത​മ്മി​ലാ​ണ് മ​ത്സ​ര​മെ​ന്നും എ​ൽ​ഡി​എ​ഫി​ന് വോ​ട്ടു​ശ​ത​മാ​നം കു​റ​യു​മെ​ന്നു​മു​ള്ള മാ​ധ്യ​മ പ്ര​ചാ​ര​ണം ദോ​ഷം ചെ​യ്തെ​ന്നും പാ​ർ​ട്ടി വി​ല​യി​രു​ത്തു​ന്നു.

ബി​ജെ​പി ജ​യി​ക്കു​മെ​ന്ന ഭീ​തി​യി​ൽ യു​ഡി​എ​ഫി​ലേ​ക്ക് ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​വെ​ന്നാ​ണ് സി​പി​എം ക​ണ്ടെ​ത്ത​ൽ.ജി​ല്ല​യി​ൽ യു​ഡി​എ​ഫു​മാ​യി 16,000ൽ​പ​രം വോ​ട്ടു​ക​ളു​ടെ കു​റ​വ് മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ യു​ഡി​എ​ഫി​ലേ​ക്ക് കേ​ന്ദ്രീ​ക​രി​ച്ച​താ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മെ​ന്നും പ​റ​യു​ന്ന റി​പ്പോ​ർ​ട്ട് പൂ​ഞ്ഞാ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ ആ​ന്‍റോ ആ​ന്‍റ​ണി നേ​ടി​യ ലീ​ഡാ​ണ് വി​ജ​യ​ത്തി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്നും വി​ല​യി​രു​ത്തു​ന്നു.

എ​ന്നാ​ൽ അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട് 16 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് ബി​ജെ​പി വോ​ട്ട് 29 ശ​ത​മാ​ന​ത്തി​ലെ​ത്തി​യ​തും ജി​ല്ല​യി​ൽ 15 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലും ബി​ജെ​പി ലീ​ഡു ചെ​യ്ത​തും സി​പി​എം റി​പ്പോ​ർ​ട്ട് മ​റ​ച്ചു​വ​ച്ചി​രി​ക്കു​ക​യാ​ണ്. ബി​ജെ​പി ലീ​ഡ് ചെ​യ്ത പ​ഞ്ചാ​യ​ത്തു​ക​ളേ​റെ​യും എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലു​ള്ള​താ​ണ്. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​ടെ​യും സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളു​ടെ​യും ബൂ​ത്തു​ക​ളി​ൽ വ​രെ ബി​ജെ​പി ലീ​ഡ് ചെ​യ്തു.

​ബ​രി​മ​ല വി​ഷ​യം തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ച്ച​തി​നാ​ലാ​ണ് ബി​ജെ​പി​യി​ലേ​ക്ക് വോ​ട്ടു​ക​ൾ മ​റി​ഞ്ഞ​തെ​ന്ന് വി​ല​യി​രു​ത്തു​ന്ന സി​പി​എം ത​ങ്ങ​ളു​ടെ പാ​ള​യ​ത്തി​ലെ ചോ​ർ​ച്ച മ​റ​ച്ചു​വ​ച്ച് ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ര​ണ്ടാം​സ്ഥാ​നം നേ​ടി​യെ​ന്ന് ആ​ത്മ​വി​ശ്വാ​സം കൊ​ള്ളു​ക​യാ​ണ്.

Related posts