കൃഷ്ണ ലീലകളുമായി സിപിഎം..! ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് ഇത്തവണയും സഖാക്കളുടെ ഉണ്ണിക്കണൻമാർ നഗരത്തിലിറ ങ്ങും; ഒപ്പം ആർഎസ്എസിന്‍റെയും; കർശ നനിയന്ത്രണങ്ങ ളേർപ്പെടുത്തി പോലീസും

ക​ണ്ണൂ​ർ: ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി ദി​ന​മാ​യ 12ന് ​ഘോ​ഷ​യാ​ത്ര​ക​ൾ ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നി​ബ​ന്ധ​ന​ക​ളും നി​ർ​ദേ​ശ​ങ്ങ​ളു​മ​ട​ങ്ങു​ന്ന പ​ത്ര​കു​റി​പ്പി​റ​ക്കി. ബി​ജെ​പി ആ​ർ​എ​സ്എ​സും സി​പി​എ​മ്മും വെ​വേ​റെ ഘോ​ഷ​യാ​ത്ര​ക​ളും പ​രി​പാ​ടി​ക​ളും ന​ട​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​സ്പി ജി. ​ശി​വ​വി​ക്രം പ​ത്ര​കു​റി​പ്പി​റ​ക്കി​യ​ത്. പ്ര​ധാ​ന​നി​ർ​ദേ​ശ​ങ്ങ​ൾ ഇ​പ്ര​കാ​രം.ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പാ​ർ​ട്ടി​നേ​താ​ക്ക​ളു​ടെ​യും യോ​ഗം സ്റ്റേ​ഷ​ൻ ത​ല​ത്തി​ലും സ​ർ​ക്കി​ൾ ത​ല​ത്തി​ലും സ​ബ് ഡി​വി​ഷ​ൻ​ത​ല​ത്തി​ലും വി​ളി​ച്ചു​ചേ​ർ​ത്ത് പ​രി​പാ​ടി​ക​ളു​ടെ സ​മ​യ​ക്ര​മ​വും റൂ​ട്ടും നി​ശ്ച​യി​ച്ച​തി​നു​ശേ​ഷം മാ​ത്ര​മേ അ​നു​മ​തി ന​ൽ​കു​ക​യു​ള്ളൂ.

അ​ല​ങ്കാ​ര​ങ്ങ​ളും തോ​ര​ണ​ങ്ങ​ളും ബാ​ന​റു​ക​ളും അ​നു​വ​ദി​ക്ക​പ്പെ​ട്ട സ്ഥ​ല​ത്ത് സ​മാ​വ​യ​ത്തോ​ടെ മാ​ത്ര​മേ പാ​ടു​ള്ളു. രാ​ത്രി എ​ട്ടി​നു മു​ന്പേ ഇ​ത് ചെ​യ്തു​തീ​ർ​ക്ക​ണം. ഘോ​ഷ​യാ​ത്ര ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഗ​താ​ഗ​ത​കു​രു​ക്ക് ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ സം​ഘാ​ട​ക​ർ​ത​ന്നെ ശ്ര​ദ്ധി​ക്ക​ണം.
അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ൽ ശ​ബ്ദ​തീ​വ്ര​ത​യു​ള്ള ഉ​ച്ച​ഭാ​ഷി​ണി​സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. അ​ങ്ങ​നെ​യു​ണ്ടാ​യാ​ൽ ഉ​ച്ച​ഭാ​ഷി​ണി ഉ​ട​മ​സ്ഥ​നെ​തി​രേ ഉ​ട​മ​സ്ഥ​നെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​വും. ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കു​ന്ന വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രേ​യും ന​ട​പ​ടി​യെ​ടു​ക്കും.

ഘോ​ഷ​യാ​ത്ര​ക​ൾ​ക്കു​ള്ള അ​നു​മ​തി അ​പേ​ക്ഷ​യി​ൽ ഘോ​ഷ​യാ​ത്ര തു​ട​ങ്ങു​ന്ന സ്ഥ​ലം, സ​മ​യം, അ​വ​സാ​നി​ക്കു​ന്ന സ്ഥ​ലം, സ​മ​യം, പ​ങ്കെ​ടു​ക്കു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം, അ​ണി​നി​ര​ത്തു​ന്ന പ്ലോ​ട്ടു​ക​ളു​ടെ സ്വ​ഭാ​വം എ​ന്നി​വ വ്യ​ക്ത​മാ​യി വെ​ളി​പ്പെ​ടു​ത്ത​ണം.സം​ഘ​ർ​ഷ​സാ​ധ്യ​ത​യു​ള്ള​തും പ്ര​ധാ​ന​പ്പെ​ട്ട​തു​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളെ​ല്ലാം വീ​ഡി​യോ ക​വ​റേ​ജി​ന് വി​ധേ​യ​മാ​ണ്.

ഘോ​ഷ​യാ​ത്ര​യി​ൽ മ​റ്റു​ള്ള​വ​രെ അ​വ​ഹേ​ളി​ക്കു​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ളോ പ്ലോ​ട്ടു​ക​ളോ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. ലോ​റി, പി​ക്ക​പ്പ് ജീ​പ്പ്, ഗു​ഡ്സ് ഓ​ട്ടോ എ​ന്നി​വ​യു​ടെ മു​ക​ളി​ൽ ക​യ​റി​നി​ന്ന് കൊ​ടി​വി​ശാ​നോ നൃ​ത്തം ചെ​യ്യാ​നോ പാ​ടി​ല്ല. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ടി​ക​ൾ​വീ​ശി ഘോ​ഷ​യാ​ത്ര​യെ അ​നു​ഗ​മി​ക്ക​രു​ത്.ഘോ​ഷ​യാ​ത്ര ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ച​ര​ക്കു​ലോ​റി​ക​ൾ, ടാ​ങ്ക​ർ ലോ​റി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.

Related posts