ക്യാപ്റ്റൻ പിണറായി വിജയൻ ഉൾപ്പെടെയുള്ള  നിയമസഭയെ  നിയന്ത്രിക്കാൻ രണ്ടു വനതികൾ?മന്ത്രിസ്ഥാനത്തേക്ക് മുഴങ്ങിക്കേൾക്കുന്ന പേരുകളും എത്ര മന്ത്രിമാരെന്ന ചർച്ചകളും തുടരുമ്പോൾ…

 

ജി​ബി​ൻ കു​ര്യ​ൻ
കോ​ട്ട​യം: സി​പി​എ​മ്മി​നും ഇ​ട​തു മു​ന്ന​ണി​ക്കും ഇ​നി മ​ന്ത്രി​മാ​രെ​യാ​ണ് വേ​ണ്ട​ത്. അ​തി​നു​ള്ള ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. നാ​ളെ തു​ട​ങ്ങു​ന്ന സി​പി​എ​മ്മി​ന്‍റെ സം​സ്ഥാ​ന സെ​ക്ര​ട്ടേറിയ​റ്റ് യോ​ഗ​വും തൊ​ട്ടു പി​ന്നാ​ലെ ചേ​രു​ന്ന സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ യോ​ഗ​വും പി​ണ​റാ​യി വി​ജ​യ​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു തെ​ര​ഞ്ഞെ​ടു​ക്കും.


അ​തി​നു ശേ​ഷം ചേ​രു​ന്ന ഇ​ട​തു മു​ന്ന​ണി യോ​ഗ​ത്തി​ൽ മ​ന്ത്രി​മാ​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ക്കും. ഒ​രു സീ​റ്റ് കി​ട്ടി​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി, ​ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ്, കോ​ണ്‍​ഗ്ര​സ് എ​സ്, ഐ​എ​ൻ​എ​ൽ എ​ന്നി​വ​ർ​ക്കു മ​ന്ത്രി സ്ഥാ​നം കി​ട്ടാ​ൻ സാ​ധ്യ​ത​യി​ല്ല. എ​ന്നാ​ൽ കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​നെ മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ക്കു​മെ​ന്നു സൂ​ച​ന​യു​ണ്ട്.

സിപിഐയ്ക്കു കുറയും
ക​ഴി​ഞ്ഞ ത​വ​ണ മ​ന്ത്രി​യാ​യി​രു​ന്ന രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​ക്ക് ഇ​ത്ത​വ​ണ മ​ന്ത്രി സ്ഥാ​നം കി​ട്ടാ​ൻ സാ​ധ്യ തീ​ർ​ത്തും കു​റ​വാ​ണ്. സി​പി​ഐ​യ്ക്ക് നാ​ലു മ​ന്ത്രി സ്ഥാ​ന​വും ഒ​രു ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. അ​ത് ഇ​ത്ത​വ​ണ​യു​മു​ണ്ടാ​കും. ചെ​ല​പ്പോ​ൾ ഒ​രു മ​ന്ത്രി സ്ഥാ​നം കു​റ​യാനും ​സാ​ധ്യ​ത​യു​ണ്ട്.

കേ​ര​ള കോ​ണ്‍​ഗ്ര​സ് എം, ​എ​ൻ​സി​പി, ജ​ന​താ​ദ​ൾ സെ​ക്കു​ല​ർ എ​ന്നി​വ​ർ​ക്ക് ഒ​രോ മ​ന്ത്രി സ്ഥാ​നം വീ​തം ല​ഭി​ക്കും. സി​പി​എ​മ്മി​ലെ ക​ഴി​ഞ്ഞ മ​ന്ത്രി സ​ഭ​യി​ലെ എ.​സി. മൊ​യ്തീ​ൻ, എം.​എം. മ​ണി, ടി.​പി. രാ​മ​കൃ​ഷ്ണ​ൻ, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ വീ​ണ്ടും മ​ന്ത്രി​മാ​രാ​കും എ​ന്ന​ത് ഉ​റ​പ്പാ​ണ്.

സ്പീക്കർ വനിത?
തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ നി​ന്നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നു പു​റ​മേ വി. ​വി​ശി​വ​ൻ​കു​ട്ടി, വി.​കെ. പ്ര​ശാ​ന്ത് എ​ന്നി​വ​ർ മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു. കൊ​ല്ലം ജി​ല്ല​യി​ൽ നി​ന്നും കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​നെ​യും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ​നി​ന്നു വീ​ണ ജോ​ർ​ജി​നെ​യും മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

ഇ​ത്ത​വ​ണ ച​രി​ത്രം സൃ​ഷ്ടി​ച്ചു സ്പീ​ക്ക​ർ സ്ഥാ​നം വ​നി​ത​യ്ക്കു ന​ൽ​കാ​നും ച​ർ​ച്ച ന​ട​ക്കു​ന്നു​ണ്ട്. അ​ങ്ങ​നെ വ​ന്നാ​ൽ മു​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യും പി​ണ​റാ​യി സ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​ക​യു​മാ​യ വീ​ണ ജോ​ർ​ജ് സ്പീ​ക്ക​ർ സ്ഥാ​ന​ത്തേ​ക്കെ​ത്തും.

സജി, ചിത്തരഞ്ജൻ
ആ​ലു​പ്പു​ഴ ജി​ല്ല​യി​ൽ നി​ന്ന് സ​ജി ചെ​റി​യാ​ൻ, പി. ​ചി​ത്തി​ര​ഞ്ജ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​ത്. ക​ഴി​ഞ്ഞ ത​വ​ണ ആ​ല​പ്പു​ഴ​യി​ൽ നി​ന്നു തോ​മ​സ് ഐ​സ​ക്കും ജി. ​സു​ധാ​ക​ര​നു​മാ​യി​രു​ന്നു മ​ന്ത്രി​മാ​ർ. കോ​ട്ട​യ​ത്തു നി​ന്നും സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കൂ​ടി​യാ​യ വി.​എ​ൻ. വാ​സ​വ​നെ മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ക്കും.

മണിയാശാൻ വീണ്ടും
ഇ​ടു​ക്കി​യി​ൽ നി​ന്ന് എം.​എം. മ​ണി വീ​ണ്ടും മ​ന്ത്രി​യാ​കാ​നാ​ണ് സാ​ധ്യ​ത. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ക​ള​മ​ശേ​രി​യി​ൽ നി​ന്നും വി​ജ​യി​ച്ച പി.​രാ​ജീ​വ് പ്ര​മു​ഖ വ​കു​പ്പു കൈ​കാ​ര്യം ചെ​യ്യു​ന്ന മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കെ​ത്തും. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​ന്നും മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ക്ക​പ്പെ​ട്ട വ്യ​ക്തി​യാ​യി​രു​ന്ന എം. ​സ്വ​രാ​ജ് ഇ​ത്ത​വ​ണ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

എ.സി. മൊയ്തീൻ വീണ്ടും
തൃ​ശൂ​ർ ജി​ല്ല​യി​ൽ നി​ന്നു ക​ഴി​ഞ്ഞ ത​വ​ണ ര​ണ്ടു മ​ന്ത്രി​മാ​രു​ണ്ടാ​യി​രു​ന്നു. എ.​സി. മൊ​യ്തീനും സി. ​ര​വീ​ന്ദ്ര​നാ​ഥും. ഇ​ത്ത​വ​ണ​യും എ.​സി. മൊ​യ്തീ​ൻ മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കെ​ത്തും. കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗ​മാ​യ കെ. ​രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ് പ്ര​മു​ഖ വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു സി​പി​എം പ​രി​ഗ​ണി​ക്കു​ന്ന മ​റ്റൊ​രാ​ൾ.

പാ​ല​ക്കാ​ട്ടു നി​ന്ന് എം.​ബി. രാ​ജേ​ഷ് മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കെ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. മ​ല​പ്പു​റ​ത്തു നി​ന്നു പി.​രാ​ജ​കൃ​ഷ്ണ​ൻ സ്പീ​ക്ക​റും കെ.​ടി. ജ​ലീ​ൽ മ​ന്ത്രി​യു​മാ​യി​രു​ന്നു. ആ​രോ​പ​ണ വി​ധേ​യ​നാ​യ കെ.​ടി. ജ​ലീ​ലി​നെ ഇ​ത്ത​വ​ണ മ​ന്ത്രി​യാ​ക്കു​മോ എ​ന്ന​തി​ൽ സം​ശ​യു​ണ്ട്.

ലോ​കാ​യു​ക്ത വി​ധി​യു​ടെ നി​മ​യ സാ​ധ്യ​ത പ​രി​ഗ​ണി​ച്ചാ​കും കെ.​ടി. ജ​ലീ​ലി​നെ മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ക്കു​ന്ന​ത്. കെ.​ടി. ജ​ലീ​ൽ മ​ന്ത്രി​യാ​യി​ല്ലെ​ങ്കി​ൽ സ്പീ​ക്ക​ൽ സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന വ്യ​ക്തി​കൂ​ടി​യാ​ണ്. പൊ​ന്നാ​നി​യി​ൽ നി​ന്നു മ​ത്സ​രി​ച്ചു വി​ജ​യി​ച്ച പി.​ന​ന്ദ​കു​മാ​റി​നും മ​ന്ത്രി​സ​ഭ​യി​ലി​ടം നേ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ​നി​ന്നും ക​ഴി​ഞ്ഞ ത​വ​ണ മ​ന്ത്രി​യാ​യ​ത് ടി.​പി. രാ​മ​കൃ​ഷ്ണ​നാ​ണ്. ഇ​ത്ത​വ​ണ​യും രാ​മ​കൃ​ഷ്ണ​ൻ മ​ന്ത്രി​സ​ഭ​യി​ലം​ഗ​മാ​യി​രി​ക്കും. തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ, മു​ഹ​മ്മ​ദേ റി​യാ​സ് എ​ന്നീ പേ​രു​ക​ളും മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു​ള്ള പ​ട്ടി​ക​യി​ലി​ടം നേ​ടി​യി​ട്ടു​ണ്ട്.

ഗോവിന്ദൻ മാസ്റ്റർക്കു സാധ്യത
ക​ണ്ണൂ​രി​ൽ ജി​ല്ലയി​ൽ നിന്നു കേന്ദ്ര ക​മ്മി​റ്റി​യം​ഗ​വും മു​തി​ർ​ന്ന നേ​താ​വു​മാ​യ എം.​വി. ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ മ​ന്ത്രി​യാ​കും. ഇ.​പി. ജ​യ​രാ​ജ​ന്‍റെ സ്ഥാ​ന​ത്തേ​ക്കാ​ണ് എം.​ബി. ഗോ​വി​ന്ദ​ൻ മാ​സ്റ്റ​റെ പ​രി​ഗ​ണി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ മ​ന്ത്രി​യാ​യി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ​വെ​ച്ച കെ.​കെ. ശൈ​ല​ജ​യ്ക്ക് ഉ​റ​പ്പാ​യും മ​ന്ത്രി സ്ഥാ​ന​മു​ണ്ട്. കാ​സ​ർ​കോ​ഡ്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ നി​ന്നും മ​ന്ത്രി സ​ഭ​യി​ലേ​ക്കു പ​രി​ഗ​ണി​ക്കു​ന്ന​വ​ർ കു​റ​വാ​ണ്. കാ​സ​ർ​കോ​ഡ് ജി​ല്ല​യി​ൽ നി​ന്നു​ള്ള സി.​എ​ച്ച്. കു​ഞ്ഞ​ന്പു​വി​ന്‍റെ പേ​ര് ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്നു​ണ്ടെ​ങ്കി​ലും മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്.

സി​പി​ഐ മ​ന്ത്രി​മാ​രി​ൽ കൊ​ല്ലം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ​നി​ന്നും ഉ​റ​പ്പാ​യും ഒ​രോ മ​ന്ത്രി​മാ​രു​ണ്ടാ​കും. കൊ​ല്ല​ത്തു നി​ന്നും വ​നി​ത​യാ​യ ജെ. ​ചി​ഞ്ചു​റാ​ണി, പു​ന​ലൂ​രി​ൽ​നി​ന്നു​ള്ള പി.​എ​സ് സു​പാ​ൽ, പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും മൂ​ന്നു ടേം ​പൂ​ർ​ത്തീ​ക​രി​ക്കു​ന്ന ചി​റ്റ​യം ഗോ​പ​കു​മാ​ർ, ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​ള്ള പി. ​പ്ര​സാ​ദ്, കോ​ഴി​ക്കോ​ട് നാ​ദാ​പു​ര​ത്തു നി​ന്നും വി​ജ​യി​ച്ച ഇ.​കെ. വി​ജ​യ​ൻ, തൃ​ശൂ​രി​ൽ നി​ന്നു​ള്ള കെ. ​രാ​ജ​ൻ, വി.​ആ​ർ. സു​നി​ൽ​കു​മാ​ർ, കാ​ഞ്ഞ​ങ്ങാ​ട് നി​ന്നും ജ​യി​ച്ച മു​ൻ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​രാ​ണ് മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ലു​ള്ള​വ​ർ.

ഡെ​പ്യൂ​ട്ടി സ്പീ​ക്കറും വനിത
ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ സ്ഥാ​ന​ത്തേ​ക്കു സി​പി​ഐ വ​നി​ത​യെ എ​ത്തി​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. അ​ങ്ങ​നെ വ​ന്നാ​ൽ വൈ​ക്ക​ത്തു നി​ന്നു​ള്ള സി.​കെ. ആ​ശ പ​രി​ഗ​ണി​ക്ക​പ്പെ​ടും. ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്‍റെ​യും ഇ.​കെ. വി​ജ​യ​ന്‍റെ​യും പേ​രു​ക​ളും​ൾ ആ ​സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. സി​പി​ഐ അ​ടു​ത്ത ദി​വ​സം ചേ​രു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ങ്ങ​ളി​ൽ ഈ ​കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യു​ണ്ടാ​കും.

മാത്യു ടി. തോമസ് വന്നേക്കും
ജ​ന​താ​ദ​ൾ സെ​ക്കു​ല​റി​ൽ നി​ന്നും മാ​ത്യു ടി. ​തോ​മ​സ് വീ​ണ്ടും മ​ന്ത്രി​യാ​കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. കെ. ​കൃ​ഷ്ണ​ൻ കു​ട്ടി​യും മാ​ത്യു ടി. ​തോ​മ​സും ര​ണ്ടു വ​ർ​ഷം വീ​തം മ​ന്ത്രി​യാ​കു​മോ എ​ന്ന കാ​ര്യ​വും സം​ശ​യ​മു​ണ്ട്.

കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ൽ നി​ന്നും ജോ​സ് കെ. ​മാ​ണി വി​ജ​യി​ക്കാ​ത്ത​തി​നാ​ൽ റോ​ഷി അ​ഗ​സ്റ്റി​നും എ​ൻ. ജ​യ​രാ​ജു​മാ​ണ് മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ക്ക​പ്പെ​ട്ടേ​ക്കാ​വു​ന്ന​ത്. റോ​ഷി അ​ഗ​സ്റ്റി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ സ്ഥാ​ന​വും കേ​ര​ള കോ​ണ്‍​ഗ്ര​സി​നു ല​ഭി​ച്ചാ​ൽ റോ​ഷി അ​ഗ​സ്റ്റി​ൻ മ​ന്ത്രി​യും എ​ൻ. ജ​യ​രാ​ജ് ഡെപ്യൂട്ടി സ്പീക്കറുമാ​കും.

ഒ​രു സീ​റ്റു മാ​ത്ര​മു​ള്ള പാ​ർ​ട്ടി​ക​ൾ​ക്ക് മ​ന്ത്രി സ്ഥാ​നം ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് സി​പി​എ​മ്മി​ന്‍റെ തീ​രു​മാ​നം. എ​ൻ​സി​പി​യി​ൽ നി​ന്നും ക​ഴി​ഞ്ഞ ല​വ​ണ മ​ന്ത്രി​യാ​യ സി.​കെ. ശ​ശീ​ന്ദ്ര​ൻ വീ​ണ്ടും മ​ന്ത്രി​യാ​യേ​ക്കും.

Related posts

Leave a Comment