ഫ​ഹ​ദ് ഫാ​സി​ലും ശി​വ​ദ​യും ഒ​ന്നി​ക്കു​ന്നു

മെ​യ്യ​ഴ​ഗ​ൻ, 96എ​ന്നീ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം സം​വി​ധാ​യ​ക​ൻ സി. ​പ്രേം കു​മാ​ർ ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ഫ​ഹ​ദ് ഫാ​സി​ലും ശി​വ​ദ​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു. താ​ത്കാ​ലി​ക​മാ​യി പ്രൊ​ഡ​ക്ഷ​ൻ ന​മ്പ​ർ 32 എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജാ ച​ട​ങ്ങു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നൈ​യി​ൽ ന​ട​ന്നു. ത്രി​ല്ല​ർ ജോ​ണ​റി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത് എ​ന്ന് സം​വി​ധാ​യ​ക​ൻ നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

സി. ​പ്രേം കു​മാ​റി​ന്‍റെ സ്ഥി​രം സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ ഹി​റ്റ് മേ​ക്ക​ർ ഗോ​വി​ന്ദ് വ​സ​ന്ത വീ​ണ്ടും സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ഈ ​ചി​ത്രം ഇ​ഷാ​രി കെ. ​ഗ​ണേ​ഷ് അ​വ​ത​രി​പ്പി​ക്കു​ന്നു. വേ​ൽ​സ് ഫി​ലിം ഇ​ന്‍റ​ർ​നാ​ഷ​ണ​ലും മ​ൺ​സൂ​ൺ മൂ​വീ​സും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്.

വ​ടി​വേ​ലു​വി​നൊ​പ്പം മാ​രീ​സ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ആ​ദ്യ​ത്തെ ത​മി​ഴ് സോ​ളോ ലീ​ഡ് ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സി​നി​മ​യ്ക്കു​ണ്ട്. ചി​ത്ര​ത്തെ കു​റി​ച്ച് മു​ന്പ് സം​സാ​രി​ക്കു​മ്പോ​ൾ സം​വി​ധാ​യ​ക​ൻ സി. ​പ്രേം കു​മാ​ർ പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ: “ഫ​ഹ​ദ് ഫാ​സി​ലി​നൊ​പ്പ​മു​ള്ള എ​ന്‍റെ പു​തി​യ ചി​ത്രം ഞാ​ൻ ഇ​തു​വ​രെ ചെ​യ്ത സി​നി​മ​ക​ളി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. എ​ന്നാ​ൽ “96′ നും “​മെ​യ്യ​ഴ​ഗ​ൻ’ നും ​പ്രേ​ക്ഷ​ക​ർ ന​ൽ​കി​യ വി​കാ​രാ​ത്മ​ക​മാ​യ അ​നു​ഭ​വം ഈ ​ചി​ത്ര​ത്തി​ലും ഉ​ണ്ടാ​കും.

ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി മ​ന​സി​ൽ കൊ​ണ്ടു​ന​ട​ക്കു​ന്ന ഒ​രു ആ​ക്‌​ഷ​ൻ ത്രി​ല്ല​ർ ക​ഥ​യാ​ണി​ത്. പ​ല​രും ഇ​ത്ത​ര​മൊ​രു ജോ​ണ​റി​ലേ​ക്ക് പോ​ക​രു​തെ​ന്ന് ഉ​പ​ദേ​ശി​ച്ചെ​ങ്കി​ലും അ​താ​ണ് എ​ന്നെ കൂ​ടു​ത​ൽ ആ​വേ​ശ​ത്തി​ലാ​ക്കി​യ​ത്. ക​ഥ​യു​ടെ ആ​ദ്യ 45 മി​നി​റ്റ് മാ​ത്രം ഫ​ഹ​ദ് സാ​റി​നോ​ടു പ​റ​ഞ്ഞ​പ്പോ​ൾ ത​ന്നെ അ​ദ്ദേ​ഹം അ​തി​യാ​യ ആ​വേ​ശം പ്ര​ക​ടി​പ്പി​ച്ചു. അ​താ​ണ് ഈ ​ചി​ത്രം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ എ​നി​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ൽ​കി​യ​ത്. ഇ​ത് ഒ​രു ഡ​യ​റ​ക്ട് ത​മി​ഴ് സി​നി​മ​യാ​യി​രി​ക്കും.’

ചി​ത്ര​ത്തി​ൽ ചേ​ത​ൻ, ഹ​രീ​ഷ് ഉ​ത്ത​മ​ൻ, ക​രു​ണാ​ക​ര​ൻ എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മെ​യ്യ​ഴ​ഗ​ൻ സി​നി​മ​യു​ടെ ഛായാ​ഗ്രാ​ഹ​ക​നാ​യ മ​ഹേ​ന്ദ്ര​ൻ ജ​യ​രാ​ജു കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് ആ​ർ. ഗോ​വി​ന്ദ​രാ​ജാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്. മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍റെ പേ​ട്രി​യ​റ്റ് എ​ന്ന ചി​ത്ര​ത്തി​ൽ നേ​ര​ത്തെ ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ചി​രു​ന്നെ​ങ്കി​ലും, ഫ​ഹ​ദ് ഫാ​സി​ലും ശി​വ​ദ​യും ആ​ദ്യ​മാ​യി ഒ​രു സി​നി​മ​യി​ൽ നാ​യ​ക​നും നാ​യി​ക​യും ആ​യി ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. പി​ആ​ർ​ഒ-​പ്ര​തീ​ഷ് ശേ​ഖ​ർ.

Related posts

Leave a Comment