തമിഴ്‌നാട് വിരുദുനഗറില്‍ പടക്ക നിർമാണ ശാലയില്‍ സ്‌ഫോടനം: 19 പേർ കൊല്ലപ്പെട്ടു

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ വി​രു​ദു​ന​ഗ​റി​ന​ടു​ത്തു​ള്ള പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യി​ൽ വ​ൻ സ്ഫോ​ട​നം. 19 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​ല​രും സം​ഭ​വ​സ്ഥ​ല​ത്ത് കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. നാ​ല് മു​റി​ക​ള്‍ സ്‌​ഫോ​ട​ന​ത്തി​ല്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന​താ​യാ​ണ് വി​വ​രം. ഏ​ക​ദേ​ശം 10 കി​ലോ​മീ​റ്റ​ർ ദൂ​രം വ​രെ പ്ര​ക​മ്പ​ന​മു​ണ്ടാ​യി.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചെ​ന്നാ​യി​രു​ന്നു ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത്. പോ​ലീ​സ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Related posts

Leave a Comment