ഡേ​റ്റിം​ഗ് ആ​പ്പ് വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ കാ​ണാ​ൻ പോ​യി: ക​ഫേ​യി​ൽ ഇ​രി​ക്കാ​ൻ ചെ​ന്ന യു​വാ​വി​നെ​ക്കൂ​ട്ടി അ​വ​ൾ പോ​യ​ത് ബാ​റി​ലേ​ക്ക്, അ​വി​ടെ​യെ​ത്തി കു​ടി​ച്ച​ത് 22,000 രൂപയുടെ മ​ദ്യം; പി​ന്നീ​ട് സം​ഭ​വി​ച്ച​ത്…

ഡേ​റ്റിം​ഗ് ആ​പ്പി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ കാ​ണാ​ൻ പോ​യ യു​വാ​വി​ന്‍റെ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. . യു​വാ​വി​നെ പ​റ്റി​ച്ച് ബാ​റി​ലെ​ത്തി​ച്ച് വ​ൻ തു​ക ബി​ല്ല് അ​ട​പ്പി​ച്ച് യു​വ​തി.

ഗു​രു​ഗ്രാം സ്വ​ദേ​ശി​യാ​യ യു​വാ​വ് ‘ബം​ബി​ൾ’ എ​ന്ന ആ​പ്പ് വ​ഴി​യാ​ണ് യു​വ​തി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. ജി​യ നേ​ഗി എ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ പേ​ര്. യു​വ​തി​യെ കാ​ണാ​നാ​യി യു​വാ​വ് ഗു​രു​ഗ്രാ​മി​ൽ നി​ന്നും രാ​ജൗ​രി ഗാ​ർ​ഡ​നി​ൽ എ​ത്തി. എ​ന്നാ​ൽ അ​വി​ടെ എ​ത്തി​യ​പ്പോ​ൾ ആ ​സ്ഥ​ല​ത്തി​ന് ‘വൈ​ബ്’ അ​ത്ര പോ​രെ​ന്ന പ​റ​ഞ്ഞ് യു​വ​തി നി​ർ​ബ​ന്ധി​ച്ച് യു​വാ​വി​നെ ജി​ടി​ബി ന​ഗ​റി​ലെ ‘ബ​ഘീ​ര’ എ​ന്ന ക​ഫേ​യി​ലെ​ത്തി​ച്ചു.

അ​വി​ടെ​യെ​ത്തി മ​ദ്യം ഓ​ർ​ഡ​ർ ചെ​യ്തു. എ​ന്നാ​ൽ ത​നി​ക്ക് മ​ദ്യം ക​ഴി​ക്കാ​ൻ ഇ​പ്പോ​ൾ മൂ​ഡി​ല്ലെ​ന്ന് യു​വാ​വ് പ​റ​ഞ്ഞ​തോ​ടെ യു​വ​തി തു​ട​രെ​തു​ട​രെ മ​ദ്യം ഓ​ർ​ഡ​ർ ചെ​യ്തു​കൊ​ണ്ടി​രു​ന്നു.

ഇ​ട​യ്ക്ക് യു​വാ​വി​നെ സ​ഹോ​ദ​ര​ൻ വി​ളി​ച്ചു. കോ​ൾ എ​ടു​ക്കാ​നാ​യി യു​വാ​വ് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ഒ​രാ​ൾ ത​ന്നെ നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന് മ​ന​സി​ലാ​യി. അ​പ്പോ​ഴെ​ല്ലാം യു​വ​തി മ​ദ്യം ഓ​ർ​ഡ​ർ ചെ​യ്യു​ക​യും ക​ഴി​ക്കു​ക​യും ചെ​യ്തു.

ആ ​സ​മ​യം സു​ഹൃ​ത്തും യു​വാ​വി​നെ ഫോ​ൺ ചെ​യ്തു. സു​ഹൃ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ർ​ന്ന് യു​വാ​വ് വേ​ഗം ബി​ല്ല് ആ​വ​ശ്യ​പ്പെ​ട്ടു. 22,000 രൂ​പ​യാ​യി​രു​ന്നു ബി​ല്ല്. ബി​ല്ല് ക​ണ്ട് യു​വാ​വ് അ​ന്പ​ര​ന്നു. ഇ​തി​ൽ 800 രൂ​പ​യ്ക്കു​ള്ള ഭ​ക്ഷ​ണം മാ​ത്ര​മേ യു​വാ​വ് ക​ഴി​ച്ചു​ള്ളു. ബാ​ക്കി​യെ​ല്ലാം യു​വ​കി ക​ഴി​ച്ച മ​ദ്യ​ത്തി​ന്‍റെ പ​ണം ആ​യി​രു​ന്നു.

ഇ​ത്ര​യും വ​ലി​യ തു​ക ന​ൽ​കാ​ൻ യു​വാ​വ് ത​യാ​റാ​യി​ല്ല. പ​ണം കൊ​ടു​ക്കാ​ത്ത​തോ​ടെ ജീ​വ​ന​ക്കാ​ർ യു​വ​വാ​വി​നെ ത​ട​ഞ്ഞ്‌​വ​ച്ചു. ത​നി​ക്ക് രാ​ഷ്ട്രീ​യ സ്വാ​ധീ​ന​മു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട​തോ​ടെ​യാ​ണ് ജീ​വ​ന​ക്കാ​ർ അ​യ​ഞ്ഞ​ത്. ഒ​ടു​വി​ൽ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ 4,000 രൂ​പ മാ​ത്രം ന​ൽ​കി യു​വാ​വ് അ​വി​ടെ നി​ന്നും ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment