കു​​ടും​​ബ​​ത്തി​​നാ​​യി ക്രി​​ക്ക​​റ്റ് ഉ​​പേ​​ക്ഷി​​ച്ച ആ​​കാ​​ശ്

ചി​​ല കാ​​ര്യ​​ങ്ങ​​ൾ അ​​ങ്ങ​​നെ​​യാ​​ണ്, സാ​​ഹ​​ച​​ര്യ സ​​മ്മ​​ർ​​ദ​​ത്താ​​ൽ ഉ​​പേ​​ക്ഷി​​ച്ചാ​​ലും ഉ​​ള്ളി​​ലെ ആ​​ഗ്ര​​ഹം പോ​​ലെ കാ​​ര്യ​​ങ്ങ​​ൾ എ​​ല്ലാം ഭം​​ഗി​​യാ​​കും.

ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ റാ​​ഞ്ചി​​ൽ ടെ​​സ്റ്റി​​ലൂ​​ടെ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ൽ അ​​ര​​ങ്ങേ​​റി​​യ ഇ​​രു​​പ​​ത്തേ​​ഴു​​കാ​​ര​​നാ​​യ ആ​​കാ​​ശ് ദീ​​പ് അ​​തി​​നു​​ദാ​​ഹ​​ര​​ണ​​മാ​​ണ്. ജീ​​വി​​ക്കാ​​നാ​​യി ക്രി​​ക്ക​​റ്റ് ഉ​​പേ​​ക്ഷി​​ക്കേ​​ണ്ടി​​വ​​ന്ന​​വ​​നാ​​ണ് ആ​​കാ​​ശ്. എ​​ന്നാ​​ൽ, മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ രാ​​ഹു​​ൽ ദ്രാ​​വി​​ഡി​​ൽ​​നി​​ന്ന് ടെ​​സ്റ്റ് ക്യാ​​പ്പ് സ്വീ​​ക​​രി​​ച്ച് ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ അ​​ര​​ങ്ങേ​​റി​​യ​​പ്പോ​​ൾ മൂ​​ന്ന് വി​​ക്ക​​റ്റ് പി​​ഴു​​ത് ത​​ന്‍റെ വ​​ര​​വ് അ​​റി​​യി​​ച്ചു.

ബി​​ഹാ​​റി​​ലെ സ​​സാ​​രം സ്വ​​ദേ​​ശി​​യാ​​ണ് ആ​​കാ​​ശ്. ക്രി​​ക്ക​​റ്റ് നെ​​ഞ്ചി​​ലേ​​റ്റി​​യ കൗ​​മാ​​രം. എ​​ന്നാ​​ൽ, അ​​ച്ഛ​​ന്‍റെ ശ​​ക്ത​​മാ​​യ എ​​തി​​ർ​​പ്പ് ആ​​കാ​​ശി​​ന്‍റെ ക്രി​​ക്ക​​റ്റ് യാ​​ത്ര​​യ്ക്ക് എ​​പ്പോ​​ഴും ത​​ട​​സ​​മാ​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ജോ​​ലി​​ക്കാ​​യി ദു​​ർ​​ഗാ​​പൂ​​രി​​ലേ​​ക്ക് വ​​ണ്ടി​​ക​​യ​​റി. അ​​വി​​ടെ​​വ​​ച്ച് അ​​ങ്കി​​ളി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ ഒ​​രു പ്രാ​​ദേ​​ശി​​ക ക്രി​​ക്ക​​റ്റ് അ​​ക്കാ​​ദ​​മി​​യി​​ൽ ചേ​​ർ​​ന്നു.

ആ​​കാ​​ശി​​ന്‍റെ വേ​​ഗ​​ത​​യേ​​റി​​യ പ​​ന്തു​​ക​​ൾ ഏ​​വ​​രും ശ്ര​​ദ്ധി​​ച്ചു തു​​ട​​ങ്ങി. അ​​തി​​നി​​ടെ അ​​ച്ഛ​​ൻ സ്ട്രോ​​ക്ക് വ​​ന്ന് മ​​രി​​ച്ചു, പി​​ന്നാ​​ലെ ചേ​​ട്ട​​നും അ​​ന്ത​​രി​​ച്ചു. അ​​തോ​​ടെ കു​​ടും​​ബം പു​​ല​​ർ​​ത്തേ​​ണ്ട ഉ​​ത്ത​​ര​​വാ​​ദി​​ത്വം അ​​കാ​​ശി​​ന്‍റെ തോ​​ളി​​ലാ​​യി. മൂ​​ന്ന് വ​​ർ​​ഷ​​ത്തോ​​ളം ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് വി​​ട്ടു​​നി​​ന്ന് അ​​മ്മ​​യെ​​യും കു​​ടും​​ബ​​ത്തെ​​യും പു​​ല​​ർ​​ത്തി.

ക്രി​​ക്ക​​റ്റി​​നോ​​ടു​​ള്ള അ​​ഭി​​കാ​​മ്യം​​കൊ​​ണ്ട് ദു​​ർ​​ഗാ​​പൂ​​രി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി. അ​​വി​​ടെ​​നി​​ന്ന് കോ​​ൽ​​ക്ക​​ത്ത​​യി​​ലേ​​ക്കും. കോ​​ൽ​​ക്ക​​ത്ത​​യി​​ൽ ബ​​ന്ധു​​വി​​നൊ​​പ്പം ഒ​​റ്റ​​മു​​റി​​യി​​ൽ ക​​ഴി​​ഞ്ഞ ആ​​കാ​​ശ് 2019ൽ ​​ബം​​ഗാ​​ൾ അ​​ണ്ട​​ർ 23 ടീ​​മി​​നാ​​യി അ​​ര​​ങ്ങേ​​റി. 2022 ഐ​​പി​​എ​​ൽ സീ​​സ​​ണി​​ൽ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​ൽ. കാ​​ത്തി​​രി​​പ്പു​​ക​​ൾ​​ക്കൊ​​ടു​​വി​​ൽ ഇ​​ന്ത്യ​​യു​​ടെ 313-ാം ടെ​​സ്റ്റ് ക​​ളി​​ക്കാ​​ര​​നാ​​യി റാ​​ഞ്ചി​​യി​​ൽ ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ അ​​ര​​ങ്ങേ​​റ്റം.

ബും​​റ​​യ്ക്കു പ​​ക​​രം

ജ​​സ്പ്രീ​​ത് ബും​​റ​​യ്ക്കു വി​​ശ്ര​​മം ന​​ൽ​​കി​​യാ​​ണ് ആ​​കാ​​ശ് ദീ​​പി​​നെ ഇ​​ന്ത്യ നാ​​ലാം ടെ​​സ്റ്റി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത്. മ​​ക​​ന്‍റെ അ​​ര​​ങ്ങേ​​റ്റ​​ത്തി​​ന് അ​​മ്മ​​യും കു​​ടും​​ബാം​​ഗ​​ങ്ങ​​ളും സാ​​ക്ഷി​​ക​​ളാ​​യി. അ​​ര​​ങ്ങേ​​റ്റ​​ദി​​നം മൂ​​ന്ന് ഇം​​ഗ്ലീ​​ഷ് വി​​ക്ക​​റ്റു​​ക​​ൾ ആ​​കാ​​ശ് വീ​​ഴ്ത്തി. 10 പ​​ന്തി​​ന്‍റെ ഇ​​ട​​വേ​​ള​​യി​​ലാ​​യി​​രു​​ന്നു മൂ​​ന്ന് വി​​ക്ക​​റ്റ് എ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം.

10-ാം ഓ​​വ​​റി​​ന്‍റെ ര​​ണ്ടാം പ​​ന്തി​​ൽ ബെ​​ൻ ഡ​​ക്ക​​റ്റി​​നെ​​യും (11) നാ​​ലാം പ​​ന്തി​​ൽ ഒ​​ല്ലി പോ​​പ്പി​​നെ​​യും (0) പു​​റ​​ത്താ​​ക്കി​​യ ആ​​കാ​​ശ്, 12-ാം ഓ​​വ​​റി​​ന്‍റെ അ​​ഞ്ചാം പ​​ന്തി​​ൽ സാ​​ക് ക്രൗ​​ളി​​യെ​​യും (42) പു​​റ​​ത്താ​​ക്കി. ഇം​​ഗ്ല​​ണ്ടി​​ന്‍റെ ആ​​ദ്യ മൂ​​ന്ന് വി​​ക്ക​​റ്റും ആ​​കാ​​ശി​​നാ​​യി​​രു​​ന്നു.

Related posts

Leave a Comment