ക്രി​ക്ക​റ്റി​ല്‍ പു​തി​യ നി​യ​മം

ല​ണ്ട​ന്‍: എം​സി​സി (മാ​രി​ലേ​ബോ​ണ്‍ ക്രി​ക്ക​റ്റ് ക്ല​ബ്) ചി​ല ക്രി​ക്ക​റ്റ് നി​യ​മ​ങ്ങ​ളി​ല്‍ പ​രി​ഷ്‌​കാ​രം​വ​രു​ത്തി. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഒ​രു​ദി​വ​സ​ത്തെ അ​വ​സാ​ന ഓ​വ​റി​ല്‍ വി​ക്ക​റ്റ് വീ​ണാ​ല്‍, ടീ​മി​നു വി​ക്ക​റ്റു​ക​ള്‍ കൈ​യി​ലു​ണ്ടെ​ങ്കി​ല്‍ അ​ന്ന​ത്തെ മ​ത്സ​രം അ​വ​സാ​നി​ക്കി​ല്ല എ​ന്ന​താ​ണ് പു​തി​യ നി​യ​മ​ത്തി​ല്‍ ശ്ര​ദ്ധേ​യം.

നി​ല​വി​ല്‍ ടെ​സ്റ്റി​ലെ ഒ​രു​ദി​വ​സ​ത്തെ അ​വ​സാ​ന ഓ​വ​റി​ല്‍ വി​ക്ക​റ്റ് വീ​ണാ​ല്‍ മ​ത്സ​രം അ​വി​ടെ നി​ര്‍​ത്തു​ന്ന​താ​ണ് പ​തി​വ്. എ​ന്നാ​ല്‍, എം​സി​സി​യു​ടെ പു​തി​യ നി​യ​മ​പ്ര​കാ​രം, ടീ​മി​ന്‍റെ അ​വ​സാ​ന വി​ക്ക​റ്റ് അ​ല്ല വീ​ണ​തെ​ങ്കി​ല്‍ ഓ​വ​ര്‍ പൂ​ര്‍​ത്തി​യാ​ക്കി മാ​ത്ര​മേ ഓ​രോ​ദി​വ​സ​വും മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ പാ​ടു​ള്ളൂ.

ലാ​മി​നേ​റ്റ​ഡ് ബാ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​നും എം​സി​സി അ​നു​മ​തി ന​ല്‍​കി. പൂ​ര്‍​ണ​മാ​യി വി​ല്ലോ ട്രീ ​ഉ​പ​യോ​ഗി​ച്ച​ല്ലാ​ത്ത ബാ​റ്റു​ക​ളാ​ണ് ലാ​മി​നേ​റ്റ​ഡ് ബാ​റ്റ്. ഹി​റ്റ് വി​ക്ക​റ്റ് നി​യ​മ​ത്തി​ലാ​ണ് മ​റ്റൊ​രു ശ്ര​ദ്ധേ​യം പ​രി​ഷ്‌​ക​ര​ണം. ബാ​റ്റ​റി​ന്‍റെ ബാ​റ്റ് എ​തി​ര്‍ ടീം ​അം​ഗ​വു​മാ​യി (വി​ക്ക​റ്റ് കീ​പ്പ​ര്‍, ക്ലോ​സ് ഫീ​ല്‍​ഡേ​ഴ്‌​സ്) കോ​ണ്‍​ടാ​ക്റ്റ് വ​ന്ന​ശേ​ഷ​മാ​ണ് ഹി​റ്റ് വി​ക്ക​റ്റ് ആ​കു​ന്ന​തെ​ങ്കി​ല്‍ അ​ത് ഔ​ട്ടാ​യി പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന​താ​ണ് പു​തി​യ നി​യ​മം.

Related posts

Leave a Comment