റൊ​ണാ​ള്‍​ഡോ സ​മ​ര​ത്തി​ലെ​ന്ന് സൂ​ച​ന

റി​യാ​ദ്: സൗ​ദി പ്രൊ ​ലീ​ഗ് ക്ല​ബ്ബാ​യ അ​ല്‍ ന​സ​ര്‍ എ​ഫ്‌​സി​യു​ടെ പോ​ര്‍​ച്ചു​ഗീ​സ് ഇ​തി​ഹാ​സ ഫു​ട്‌​ബോ​ള​ര്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ലെ​ന്നു സൂ​ച​ന. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ല്‍ അ​ഹ്‌​ലി സൗ​ദി എ​ഫ്‌​സി​ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ അ​ല്‍ ന​സ​റി​നാ​യി റൊ​ണാ​ള്‍​ഡോ ഇ​റ​ങ്ങാ​തി​രു​ന്ന​തെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. അ​ൽ അ​ഹ്‌‌​ലി​ക്കെ​തി​രേ സാ​ദി​യൊ മാ​നെ​യു​ടെ ഗോ​ളി​ലൂ​ടെ അ​ല്‍ ന​സ​ര്‍ 1-0നു ​ജ​യി​ച്ചു.

പി​ഐ​എ​ഫ് (പ​ബ്ലി​ക് ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് ഫ​ണ്ട് ഓ​ഫ് സൗ​ദി അ​റേ​ബ്യ) ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ പ​ക്ഷ​പാ​ത​മു​ണ്ടെ​ന്നാ​ണ് റൊ​ണാ​ള്‍​ഡോ​യു​ടെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ കാ​ര​ണം. അ​ല്‍ ന​സ​ര്‍, അ​ല്‍ ഹി​ലാ​ല്‍, അ​ല്‍ എ​ത്തി​ഹാ​ദ് തു​ട​ങ്ങി​യ ടീ​മു​ക​ളി​ലെ​ല്ലാം പി​ഐ​എ​ഫ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് സൂ​പ്പ​ര്‍ താ​ര​ങ്ങ​ളെ സ്വ​ന്ത​മാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​മാ​യി എ​തി​ര്‍ ടീ​മു​ക​ളേ​ക്കാ​ള്‍ കു​റ​വ് പി​ഐ​എ​ഫ് മാ​ത്ര​മേ അ​ല്‍ ന​സ​റി​നു ല​ഭി​ക്കു​ന്നു​ള്ളൂ എ​ന്നാ​ണ് ആ​ക്ഷേ​പം.

അ​ല്‍ അ​ഹ്‌​ലി​ക്കെ​തി​രേ റൊ​ണാ​ള്‍​ഡോ പു​റ​ത്തി​രു​ന്ന​തി​നു പി​ന്നാ​ലെ, നി​ല​വി​ല്‍ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള അ​ല്‍ ഹി​ലാ​ല്‍ എ​ഫ്‌​സി ഫ്ര​ഞ്ച് താ​രം ക​രിം ബെ​ന്‍​സെ​മ​യു​മാ​യി കാ​രാ​ര്‍ ഒ​പ്പി​ട്ടു. ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ലു​ള്ള അ​ല്‍ ഹി​ലാ​ലും അ​ല്‍ ന​സ​റും ത​മ്മി​ല്‍ ഒ​രു പോ​യി​ന്‍റ് വ്യ​ത്യാ​സം മാ​ത്ര​മാ​ണു​ള്ള​ത്.

Related posts

Leave a Comment