ലി​​ഫ്റ്റി​​ൽ കു​​ടു​​ങ്ങി അ​​മ്പ​യ​​ർ; വെ​​യി​​ല​​ത്ത് ക​​ളി​​ക്കാ​​ർ…

 

മെ​​ൽ​​ബ​​ണ്‍: മൂ​​ന്നാം അ​​ന്പ​​യ​​ർ (ടി​​വി അ​​ന്പ​​യ​​ർ) ലി​​ഫ്റ്റി​​ൽ കു​​ടു​​ങ്ങി​​യ​​തി​​നാ​​ൽ ഓ​​സ്ട്രേ​​ലി​​യ x പാ​​ക്കി​​സ്ഥാ​​ൻ ര​​ണ്ടാം ടെ​​സ്റ്റ് അ​​ഞ്ച് മി​​നി​​റ്റി​​ൽ അ​​ധി​​കം നി​​ർ​​ത്തി​​വ​​യ്ക്കേ​​ണ്ടി​​വ​​ന്നു. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നി​​ടെ​​യാ​​ണ് ര​​സ​​ക​​ര​​മാ​​യ ഈ ​​സം​​ഭ​​വം അ​​ര​​ങ്ങേ​​റി​​യ​​ത്.

ഉ​​ച്ച​​ഭ​​ക്ഷ​​ണ​​ത്തി​​നു​​ശേ​​ഷം ഓ​​സ്ട്രേ​​ലി​​യ​​ൻ ബാ​​റ്റ​​ർ​​മാ​​രാ​​യ ഡേ​​വി​​ഡ് വാ​​ർ​​ണ​​റും സ്റ്റീ​​വ് സ്മി​​ത്തും ക്രീ​​സി​​ൽ. ല​​ഞ്ച് ബ്രേ​​ക്കി​​നു​​ശേ​​ഷം പ്രാ​​ദേ​​ശി​​കസ​​മ​​യം 1.25നാ​​ണ് മ​​ത്സ​​രം ആ​​രം​​ഭി​​ക്കേ​​ണ്ട​​ത്. ഫീ​​ൽ​​ഡി​​ൽ പാ​​ക്കി​​സ്ഥാ​​ൻ ക​​ളി​​ക്കാ​​രും ക്രീ​​സി​​ൽ ഓ​​സീ​​സ് ബാ​​റ്റ​​ർ​​മാ​​രും.

ക​​ളി​​ നി​​യ​​ന്ത്രി​​ക്കു​​ന്ന ഓ​​ണ്‍ ഫീ​​ൽ​​ഡ് അ​​ന്പ​​യ​​ർ​​മാ​​രാ​​യ ജോ​​യെ​​ൽ വി​​ൽ​​സ​​ണും മി​​ഷേ​​ൽ ഗ​​ഫും ക​​ള​​ത്തി​​ലു​​ണ്ട്. എ​​ന്നാ​​ൽ, തേ​​ർ​​ഡ് അ​​ന്പ​​യ​​ർ റി​​ച്ചാ​​ർ​​ഡ് ഇ​​ല്ലിം​​ഗ്‌വ​​ർ​​ത്ത് സീ​​റ്റി​​ൽ എ​​ത്താ​​ത്ത​​തി​​നാ​​ൽ മ​​ത്സ​​രം ആ​​രം​​ഭി​​ക്കാ​​ൻ ഫീ​​ൽ​​ഡ് അ​​ന്പ​​യ​​ർ​​മാ​​ർ അ​​നു​​വ​​ദി​​ച്ചി​​ല്ല.

കാ​​ത്തി​​രി​​പ്പ് അ​​ഞ്ച് മി​​നി​​റ്റി​​ൽ അ​​ധി​​കം ക​​ഴി​​ഞ്ഞ​​തോ​​ടെ നാ​​ലാം അ​​ന്പ​​യ​​റാ​​യ ഫി​​ലി​​പ്പ് ഗി​​ല്ലെ​​സ്പി തേ​​ർ​​ഡ് അ​​ന്പ​​യ​​റി​​ന്‍റെ സീ​​റ്റി​​ലെ​​ത്തി മ​​ത്സ​​രം പു​​ന​​രാ​​രം​​ഭി​​ക്കാ​​ൻ സി​​ഗ്ന​​ൽ ന​​ൽ​​കി. ഏ​​താ​​നും മി​​നി​​റ്റി​​നു​​ള്ളി​​ൽ ഇ​​ല്ലിം​​ഗ്‌വ​​ർ​​ത്ത് സീ​​റ്റി​​ലെ​​ത്തി. ചാ​​ന​​ൽ സെ​​വ​​ൻ അ​​വ​​താ​​ര​​ക​​യാ​​യ മെ​​ൽ മ​​ക്ലാ​​ഫ്ളി​​നും ലി​​ഫ്റ്റി​​നു​​ള്ളി​​ൽ കു​​ടു​​ങ്ങി​​യ​​തി​​ൽ ഉ​​ൾ​​പ്പെ​​ടും.

ഓ​​സീ​​സ് ലീ​​ഡി​​ൽ

പാ​​ക്കി​​സ്ഥാ​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 264ൽ ​​ഒ​​തു​​ക്കി​​യ​​ശേ​​ഷം ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക് കാ​​ര്യ​​ങ്ങ​​ൾ അ​​ത്ര ​​പ​​ന്തി​​യ​​ല്ലാ​​യി​​രു​​ന്നു. 16 റ​​ണ്‍​സ് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ നാ​​ല് വി​​ക്ക​​റ്റ് ആ​​തി​​ഥേ​​യ​​ർ​​ക്കു ന​​ഷ്ട​​പ്പെ​​ട്ടു.

എ​​ന്നാ​​ൽ, സ്റ്റീ​​വ് സ്മി​​ത്തും (50), മി​​ച്ച​​ൽ മാ​​ർ​​ഷും (96) ചേ​​ർ​​ന്ന് ഓ​​സീ​​സി​​നെ ക​​ര​​ക​​യ​​റ്റി. മൂ​​ന്നാം​​ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 187 എ​​ന്ന നി​​ല​​യി​​ലാ​​ണ് ഓ​​സ്ട്രേ​​ലി​​യ. സ്കോ​​ർ: ഓ​​സ്ട്രേ​​ലി​​യ 318, 187/6. പാ​​ക്കി​​സ്ഥാ​​ൻ 264.

Related posts

Leave a Comment