പൂത്തുലഞ്ഞ് ശബരിമല

SABARIMALA-2ശബരിമല: മണ്ഡല ഉത്സവത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഉത്സവത്തെ വരവേല്ക്കാന്‍ പ്രകൃതിയും ഒരുങ്ങി. ശബരിമല ക്ഷേത്രത്തിലും ചുറ്റുമുള്ള സ്ഥലങ്ങളിലും കാനനപാതയിലും പുഷ്പലതാദികള്‍ പൂത്തുലഞ്ഞുനില്‍ക്കുകയാണ്. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി കാനന പാതയില്‍ പകല്‍ സമയങ്ങളിലും മലയണ്ണാനും കരിങ്കുരങ്ങും മലമുഴക്കി വേഴാമ്പല്‍ പക്ഷിയും തീര്‍ഥാടകര്‍ക്കു വിസ്മയകരമായ കാഴ്ചയാണ് ഒരുക്കുന്നത്.

നീലിമല കാനനപാതയിലുള്ള ഞാവല്‍ മരങ്ങളിലെ പഴം കഴിക്കാന്‍ വന്‍തോതിലാണു മലമുഴക്കി വേഴാമ്പല്‍ എത്തുന്നത്. കരിങ്കുരങ്ങ്, നാടന്‍ കുരങ്ങ്, സിംഹവാലന്‍ കുരുങ്ങ് തുടങ്ങിയവയെല്ലാം ഈ പാതയിലൂടെ എത്തുന്നവര്‍ക്കു കാണാന്‍ കഴിയും.സന്നിധാനത്തും പരിസരത്തുമുള്ള കാട്ടുമാവും പ്ലാവുമെല്ലാം തീര്‍ഥാടകര്‍ക്ക് ആകര്‍ഷകമാവുകയാണ്. ശബരിമലയില്‍നിന്നും പ്ലാസ്റ്റിക് കുപ്പികള്‍ പടിയിറങ്ങിയ അന്തരീക്ഷത്തിലാണ് ഇത്തവണത്തെ മണ്ഡല പൂജകള്‍ നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

Related posts