നൊ​ന്തു​പെ​റ്റ​തി​നേ​ക്കാ​ൾ എ​ത്ര​യോ വേ​ദ​ന… അ​ത്താ​ഴം വി​ള​മ്പി ന​ൽ​കി​യി​ല്ല; മ​ക​ൻ അ​മ്മ​യെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം കെ​ട്ടി​ത്തൂ​ക്കി

ഭോ​പ്പാ​ൽ: അ​ത്താ​ഴം വി​ള​മ്പി നൽകാത്തതിലെ വൈരാഗ്യത്തിൽ മകൻ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി. മ​ധ്യ​പ്ര​ദേ​ശി​ലെ ര​ത്‌​ലം ജി​ല്ല​യി​ലെ ശ​ര​വ​ൻ ഗ്രാ​മ​ത്തി​ലാ​ണ് നാടിനെ നടുക്കിയ സം​ഭ​വം.

മകനെതിരേ അച്ഛൻ മ​ലി​യ ഭീ​ൽ ആ​ണ് പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. മ​ക​ൻ ആ​ശാ​റാം അ​മ്മ ജീ​വാ​ബാ​യി​യെ(65) കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​നെ അ​റി​യി​ച്ചു.

അ​ത്താ​ഴം വി​ള​മ്പു​ന്ന​തി​നെ​ച്ചൊ​ല്ലി പ്ര​തി അ​മ്മ​യു​മാ​യി വ​ഴ​ക്കി​ട്ടി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. അ​മ്മ​യു​മാ​യി ആ​ശാ​റാം വ​ഴ​ക്കി​ട്ട​പ്പോ​ൾ വി​ഷ​യ​ത്തി​ൽ പി​താ​വ് ഇ​ട​പെ​ട്ടു. ഇ​തോ​ടെ ആ​ശാ​റാം വീ​ട്ടി​ൽ നി​ന്നും പു​റ​ത്തേ​യ്ക്ക് പോ​യി.

തു​ട​ർ​ന്ന് ഉ​റ​ങ്ങി​ക്കി​ട​ന്ന അ​മ്മ​യെ മ​ക​ൻ വ​ടി​കൊ​ണ്ട് അ​ടി​ക്കു​ക​യും ഇ​ഷ്ടി​ക​ക​ൾ കൊ​ണ്ട് മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ അ​മ്മ​യു​ടെ മൃ​ത​ദേ​ഹം മു​റ്റ​ത്തെ മ​ര​ത്തി​ൽ ആ​ശാ​റാം കെ​ട്ടി​ത്തൂ​ക്കി. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ആ​ശാ​റാം വീ​ട്ടി​ൽ നി​ന്നും മു​ങ്ങി.

കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക്കാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ച​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment