പ്രസവിച്ചു കിടന്ന യുവതിയെ കൊല്ലാൻ ഭർത്താവിന്‍റെ വനിതാ സുഹൃത്ത് എത്തിയത് നഴ്സിന്‍റെ വേഷത്തിൽ; കാലിസിറിഞ്ച് കുത്തിക്കൊല്ലാൻ ശ്രമിച്ച അനുഷ പിടിയിൽ

പ​ത്ത​നം​തി​ട്ട: പ്ര​സ​വി​ച്ചു കി​ട​ന്ന യു​വ​തി​യെ  ന​ഴ്‌​സി​ന്‍റെ വേ​ഷ​ത്തി​ലെ​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​സൂ​ത്ര​ണം ന​ട​ന്നെ​ന്ന് പോ​ലീ​സ്. യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി ഇ​വ​രു​ടെ ഭ​ര്‍​ത്താ​വി​നെ സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു പ്ര​തി അ​നു​ഷ​യു​ടെ ല​ക്ഷ്യം.

ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് അ​രു​ണി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് അ​രു​ണി​ന് അ​റി​വു​ണ്ടോ എ​ന്ന് ക​ണ്ടെ​ത്താ​നാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. അ​രു​ണി​ന്‍റെ സു​ഹൃ​ത്താ​ണ് പ്ര​തി അ​നു​ഷ.

പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​സ​വി​ച്ച് കി​ട​ന്ന കാ​യം​കു​ളം പു​ല്ലു​കു​ള​ങ്ങ​ര സ്വ​ദേ​ശി​നി സ്‌​നേ​ഹ​യ്ക്കു നേ​ര​യാ​ണ് വ​ധ​ശ്ര​മ​മു​ണ്ടാ​യ​ത്. ന​ഴ്‌​സി​ന്‍റെ വേ​ഷ​ത്തി​ല്‍ വാ​ര്‍​ഡി​ല്‍ എ​ത്തി​യ അ​നു​ഷ ഒ​രു ഇ​ഞ്ച​ക്ഷ​ന്‍ കൂ​ടി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞു.

പ്ര​സ​വ​ശേ​ഷം ഡി​സ്ചാ​ര്‍​ജാ​യി വീ​ട്ടി​ലേ​ക്ക് പോ​കു​വാ​ന്‍ ഒ​രു​ങ്ങി​യ അ​വ​സ​ര​ത്തി​ലാ​ണ് ഇ​ഞ്ച​ക്ഷ​ന്‍ എ​ടു​ക്കു​വാ​നാ​യി ഇ​വ​ര്‍ എ​ത്തി​യ​ത്. ഓ​ക്‌​സി​ജ​ന്‍ കു​ത്തി​വ​ച്ച് കൊ​ല​പ്പെ​ടു​ത്താ​നാ​യി​രു​ന്നു ശ്ര​മം.

അ​നു​ഷ​യു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം തോ​ന്നി സ്‌​നേ​ഹ​യും സ​ഹാ​യി​ക​ളും ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​വ​ര്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും സെ​ക്യൂ​രി​റ്റി​യും എ​ത്തി ഇ​വ​രെ ത​ട​ഞ്ഞ് വ​ച്ച് പോ​ലീ​സി​ല്‍ ഏ​ല്‍​പി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment