രണ്ടാം ഹിറ്റ്‌ലര്‍! മാലാഖ കുപ്പായത്തിനുള്ളിലെ ചെകുത്താൻ; ക്രൂരമായി കൊന്നുതള്ളിയത് 100 പേരെ

അ​ഡോ​ൾ​ഫ് ഹി​റ്റ്‌ലറി​നു ശേ​ഷം ജ​ർ​മ​നി ക​ണ്ട ഏ​റ്റ​വും ക്രൂ​ര​നാ​യ കൂ​ട്ട​ക്കൊ​ല​യാ​ളി- നീ​ൽ​സ് ഹോ​ഗ​ൽ. രോ​ഗ​ങ്ങ​ളാ​ൽ വ​ല​യു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണം ന​ൽ​കി അ​വ​രെ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രേ​ണ്ട ഒ​രു ന​ഴ്സാ​യി​രു​ന്നു നീ​ൽ​സ്. എ​ന്നാ​ൽ ത​ന്‍റെ മു​ന്നി​ലെ​ത്തു​ന്ന രോ​ഗി​ക​ൾക്ക് അ​പ​ക​ട​ക​ര​മാ​യ അ​ള​വി​ൽ മ​രു​ന്നു ന​ൽ​കി അ​വ​രെ മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​യി​രു​ന്നു ഇ​യാ​ൾ ചെ​യ്ത​ത്.

ഇ​ങ്ങ​നെ ഇ​യാ​ൾ ക്രൂ​ര​മാ​യി കൊ​ന്നു​ത​ള്ളി​യ​ത് ഒ​ന്നും ര​ണ്ടും പേ​രെ​യ​ല്ല-100 പേ​രെ​യാ​ണ്.​ആ​റു രോ​ഗി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ താ​ൻ 100 പേ​രെ കൊ​ന്നി​ട്ടു​ണ്ടെ​ന്ന സ​ത്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

മാലാഖ കുപ്പായത്തിനുള്ളിലെ ചെകുത്താൻ

1976 ഡി​സം​ബ​ർ 30ന് ​ജ​ർ​മ​നി​യി​ലെ വി​ൽ​ഹെം​ഷാ​വെ​ൻ എ​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു നീ​ൽ​സ് ഹോ​ഗ​ലി​ന്‍റെ ജ​ന​നം.1999ലാ​ണ് നോ​ർ​ത്ത് ജ​ർ​മ​നി​യി​ലെ ഓ​ൾ​ഡെ​ൻ​ബ​ർ​ഗ് എ​ന്ന സ്ഥ​ല​ത്തു​ള്ള ഒ​രു ആ​ശു​പ​ത്രി​യി​ൽ നീ​ൽ​സ് ഹോ​ഗ​ൽ ന​ഴ്സാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്.

ഇ​വി​ടെ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ​ത്ത​ന്നെ അ​ടു​ത്തു​ള്ള ക്ലി​നി​ക്കു​ക​ളി​ലും ഇ​യാ​ൾ ജോ​ലി​ക്കു പോ​യി​രു​ന്നു. 2005ൽ ​നീ​ൽ​സി​നൊ​പ്പം ജോ​ലി ചെ​യ്തി​രു​ന്ന മ​റ്റൊ​രു ന​ഴ്സാ​ണ് ഇ​യാ​ൾ ഒ​രു രോ​ഗി​ക്ക് മ​ര​ണ അ​ള​വി​ലു​ള്ള മ​രു​ന്നു കു​ത്തി​വ​യ്ക്കു​ന്ന​തു ക​ണ്ടു എ​ന്ന വി​വ​രം അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്. 2008 ൽ ​ഈ കേ​സി​ൽ നീ​ൽ​സി​ന് ഏ​ഴു വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.

ഈ ​കേ​സ് അ​ന്വേ​ഷി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നീ​ൽ​സ് ജോ​ലി ചെ​യ്തി​രു​ന്ന ആ​ശു​പ​ത്രി​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളു​ടെ പ​രി​ച​ര​ണ​ത്തി​ലായിരുന്ന നി​ര​വ​ധി രോ​ഗി​ക​ൾ പെ​ട്ടെ​ന്ന് മ​രി​ച്ച​താ​യി ക​ണ്ടെ​ത്തി. ഇ​തി​നെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണമാ​ണ് ലോ​ക​ത്തെ മു​ഴു​വ​ൻ ഞെ​ട്ടി​ച്ച കൂ​ട്ട​ക്കൊ​ല​പാ​ത​ക ക​ഥ വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​ന്ന​ത്.

കു​റ​ഞ്ഞ​ത് 130 രോ​ഗി​ക​ളെ​ങ്കി​ലും നീ​ൽ​സി​ന്‍റെ കൈ​ക​ളാ​ൽ വ​ധി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടാ​കാം എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. എ​ന്നാ​ൽ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് മ​ന​സി​ലാ​കാ​തെ മി​ക്ക​വ​രു​ടെ​യും ശ​രീ​രം ദ​ഹി​പ്പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ നീ​ൽ​സി​നെ​തി​രേ തെ​ളി​വു​ ക​ണ്ടെ​ത്താ​ൻ ബു​ദ്ധി​മു​ട്ടാ​കും.

ബോ​റ​ടി​ക്കു​ന്പോ​ഴെ​ല്ലാം കൊ​ല​പാ​ത​കം

നീ​ൽ​സ് ഹോ​ഗ​ൽ എ​ന്തി​നാ​ണ് ഇ​ത്ര​യ​ധി​കം കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്ന​തി​ന് അ​യാ​ൾ​ക്കു പോ​ലും കൃ​ത്യ​മാ​യ ഉ​ത്ത​ര​മി​ല്ല. പ​ല​പ്പോ​ഴും ബോ​റ​ടി​ക്കു​ന്പോ​ഴാ​ണ് ഇ​യാ​ൾ രോ​ഗി​ക​ൾ​ക്ക് അ​മി​ത അ​ള​വി​ൽ മ​രു​ന്നു കു​ത്തി​വ​ച്ചി​രു​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ഇ​ങ്ങ​നെ മ​രു​ന്നു കു​ത്തി​വ​ച്ചു​ക​ഴി​യു​ന്പോ​ൾ ജീ​വ​നു​വേ​ണ്ടി പി​ട​യു​ന്ന രോ​ഗി​ക​ളെ പ​രി​ച​രി​ക്കാ​ൻ ഒ​രു പ്ര​ത്യേ​ക ത്രി​ല്ലാ​യി​രു​ന്നെ​ന്നാ​ണ് ഈ ​മ​നഃ​സാ​ക്ഷി​യി​ല്ലാ​ത്ത മു​ൻ ന​ഴ്സ് പ​റ​യു​ന്ന​ത്.

ത​ന്‍റെ മു​ന്നി​ലെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ പ്രാ​യ​മോ ലിം​ഗ​മോ ഒ​ന്നും ഇ​യാ​ൾ​ക്ക് പ്ര​ശ്ന​മാ​യി​രു​ന്നി​ല്ല. ത​ന്‍റെ അ​ഞ്ചു വ​ർ​ഷ​ത്തെ ന​ഴ്സ് ജീ​വി​ത​ത്തി​നി​ടെ ഒ​രി​ക്ക​ൽ​പ്പോ​ലും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഇ​യാ​ളെ സം​ശ​യി​ക്കാ​തി​രു​ന്ന​ത് ഒ​രു പ്രോ​ത്സാ​ഹ​ന​മാ​യി നീ​ൽ​സ് ക​രു​തി.

2005 മു​ത​ൽ ജ​യി​ലി​ൽ

2005ൽ ​ആ​ദ്യ​മാ​യി പി​ടി​ക്ക​പ്പെ​ട്ട​തി​നു​ശേ​ഷം ജ​യി​ലി​നു​ള്ളി​ൽ​ത്ത​ന്നെ​യാ​ണ് നീ​ൽ​സി​ന്‍റെ ജീ​വി​തം. ഒ​രു കേ​സി​ന്‍റെ വി​ചാ​ര​ണ തീ​രും മു​ന്പേ ഇ​യാ​ളു​ടെ മ​റ്റൊ​രു കേ​സി​ന് തെ​ളി​വു​മാ​യി പോ​ലീ​സ് എ​ത്തും. 2000ത്തിനും 2005​നും ഇ​ട​യ്ക്ക് ഡെ​ൽ​മെ​ൻ​ഹോ​ർ​സ്റ്റി​ലു​ള്ള ഒ​രു ക്ലി​നി​ക്കി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ 36 രോ​ഗി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ഇ​യാ​ൾ ഇ​പ്പോ​ൾ വി​ചാ​ര​ണ ചെ​യ്യ​പ്പെ​ടു​ന്ന​ത്. ഇ​തി​ന്‍റെ വി​ചാ​ര​ണ​യു​ടെ ആ​ദ്യ ദി​ന​മാ​ണ് താ​ൻ 100പേ​രെ കൊ​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഇ​യാ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​ക്കു​റ​വാ​ണ് നീ​ൽ​സ് എ​ന്ന കൊ​ല​പാ​ത​കി​ക്ക് വ​ളം​വ​ച്ചു​ന​ൽ​കി​യ​തെ​ന്ന് മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. കൊ​ല​പാ​ത​കി അ​മി​ത​മാ​യ അ​ള​വി​ൽ മ​രു​ന്നു കു​ത്തി​വ​ച്ച​തു​കൊ​ണ്ട് കാ​ർ​ഡി​യാ​ക് അ​റ​സ്റ്റ് വ​ന്നാ​ണ് രോ​ഗി​ക​ളെ​ല്ലാം മ​രി​ച്ച​ത്.

ആ​ശു​പ​ത്രി​ക​ളി​ൽ കാ​ർ​ഡി​യാ​ക് അ​റ​സ്റ്റ് വ​ന്ന് മ​രി​ക്കു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യി​ട്ടും എ​ന്തു​കൊ​ണ്ടാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഇ​തി​നെ​ക്കു​റി​ച്ച് യാ​തൊ​രു​വി​ധ അ​ന്വേ​ഷ​ണ​വും ന​ട​ത്താ​തിരുന്നതെന്ന്് മ​രി​ച്ച രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ ചോ​ദി​ക്കു​ന്നു. ആ​രു​ടെ​യും ക​ണ്ണി​ൽ​പ്പെ​ടാ​തെ നാ​ലു വ​ർ​ഷ​ത്തോ​ളം ഇ​യാ​ൾ ഈ ​കൊ​ല​പാ​ത​ക പ​ര​ന്പ​ര എ​ങ്ങ​നെ ന​ട​ത്തി എ​ന്ന​തും ഒ​രു ചോ​ദ്യ​മാ​യി​ത്ത​ന്നെ അ​വ​ശേ​ഷി​ക്കു​ന്നു.

Related posts