വളർത്തുമൃഗങ്ങളിലെ അതിസമ്പന്നർ ഇവര്‍

എ​ല്ലാ​വ​ർ​ക്കും അ​വ​ര​വ​രു​ടെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ‌ വ​ള​രെ പ്രി​യ​പ്പെ​ട്ട​താ​ണ്. ഭം​ഗി​കൊ​ണ്ടും വി​ല​കൊ​ണ്ടും ചി​ല വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ മു​ന്നി​ൽ​നി​ൽ​ക്കു​ന്പോ​ൾ സ​ന്പാ​ദ്യം​കൊ​ണ്ട് മു​ന്നി​ൽ നി​ൽ​ക്കു​ന്ന ചി​ല മൃ​ഗ​ങ്ങ​ളു​ണ്ട്. ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പ​നി​യാ​യ കം​പെ​യ​ർ ദ ​മാ​ർ​ക്ക​റ്റ് ലോ​ക​ത്തി​ലെ സ​ന്പ​ന്ന​രാ​യ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക ഇ​ന്ന​ലെ പു​റ​ത്തു​വി​ട്ടു. പൂ​ച്ച​ക​ൾ, നാ​യ​ക​ൾ എ​ന്തി​ന് കോ​ഴി വ​രെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. പ​ട്ടി​ക​യി​ലെ ആ​ദ്യ റാ​ങ്കു​കാ​ർ ഇ​വ​രാ​ണ്.

ഗു​ന്ത​ർ നാ​ലാ​മ​ൻ (നാ​യ, ആ​സ്തി 3. 5 കോ​ടി ഡോ​ള​ർ)

ജ​ർ​മ​ൻ ഷെ​പ്പേ​ർ​ഡ് ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ. മു​ൻ​ഗാ​മി ഗു​ന്ത​ർ മൂ​ന്നാ​മ​നി​ൽ​നി​ന്ന് കൈ​മാ​റി​വ​ന്ന സ്വ​ത്ത്. ജ​ർ​മ​ൻ​കാ​രി​യാ​യ കാ​ർ​ല​റ്റ് ലീ​ബെ​ൻ​സ്റ്റീ​ൻ ത​ന്‍റെ കാ​ല​ശേ​ഷം നാ​യ​യു​ടെ പേ​രി​ൽ സ്വ​ത്തു​ക്ക​ൾ എ​ഴു​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് ഗു​ന്ത​ർ നാ​ലാ​മ​ന് സ്വ​ന്ത​മാ​യി പ​രി​ചാ​ര​ക​യും പാ​ച​ക​ക്കാ​ര​നു​മൊ​ക്കെ​യു​ണ്ട്. പേ​രി​ൽ നി​ര​വ​ധി വീ​ടു​ക​ളും.

ഗ്രം​പി ക്യാ​റ്റ് (പൂ​ച്ച, ആ​സ്തി 9.95 കോ​ടി ഡോ​ള​ർ)

സ്ഥി​ര​മാ​യി ദേ​ഷ്യ​പ്പെ​ട്ട മു​ഖ​മു​ള്ള ഇ​ന്‍റ​ർ​നെ​റ്റി​ലെ താ​രം. യ​ഥാ​ർ​ഥ പേ​ര് ട​ർ​ദ​ർ സോ​സ്.

ഒ​ലി​വി​യ ബെ​ൻ​സ​ൺ (പൂ​ച്ച, 9.7 കോ​ടി ഡോ​ള​ർ)

ടെ​യ്‌​ല​ർ സ്വി​ഫ്റ്റി​ന്‍റെ വ​ള​ർ​ത്തു​പൂ​ച്ച. നി​ര​വ​ധി പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ൽ മു​ഖം​കാ​ണി​ച്ചി​ട്ടു​ള്ള ഒ​ലി​വി​യ സ്കോ​ട്ടി​ഷ് ഫോ​ൾ​ഡ് എ​ന്ന ഇ​ന​ത്തി​ൽ​പ്പെ​ട്ട​താ​ണ്.

സാ​ഡി, സ​ണ്ണി, ലോ​റ​ൻ, ലൈ​ല, ലൂ​ക്ക (നാ​യ​ക​ൾ, ആ​കെ ആ​സ്തി മൂ​ന്നു കോ​ടി ഡോ​ള​ർ)

അ​മേ​രി​ക്ക​ൻ ടി​വി താ​ര​മാ​യ ഒ​പ്ര വി​ൻ​ഫ്രേ ത​ന്‍റെ സ്വ​ത്തി​ന്‍റെ ഒ​രു ഭാ​ഗം വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ പേ​രി​ൽ എ​ഴു​തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ജി​ഗൂ (കോ​ഴി, 1.5 കോ​ടി ഡോ​ള​ർ)

ബ്രി​ട്ടീ​ഷ് ധ​നി​ക​നാ​യ മി​ൽ​സ് ബ്ലാ​ക്ക്‌​വെ​ൽ ത​ന്‍റെ വി​ൽ​പ​ത്ര​ത്തി​ൽ സ്വ​ത്തി​ന്‍റെ ഒ​രു പ​ങ്ക് വ​ള​ർ​ത്തു​കോ​ഴി​യു​ടെ പേ​രി​ൽ എ​ഴു​തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

Related posts