സ്കൂ​ൾ​ബ​സി​ൽ തി​ങ്ങി​നി​റ​ഞ്ഞ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ചി​ത്രം ഫേസ്ബു​ക്കി​ൽ; മാ​പ്പ​പേ​ക്ഷ​യു​മാ​യി പോ​ലീ​സ്

കാ​റ്റി (ടെ​ക്സ​സ്): നാ​ഷ​ണ​ൽ സ്കൂ​ൾ ബ​സ് സേ​ഫ്റ്റി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​സി​ൽ തി​ങ്ങി നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ചി​ത്രം ഫെ​യ്സ്ബു​ക്കി​ലി​ട്ട കാ​റ്റി ഇ​ൻ​ഡി​പെ​ന്‍റ​ണ്ട് സ്കൂ​ൾ ഡി​സ്ട്രി​ക്ട് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഒ​ടു​വി​ൽ ന​ട​പ​ടി​യി​ൽ പ​ര​സ്യ​മാ​യി മാ​പ്പ​പേ​ക്ഷി​ച്ചു.

ലോ​ക്ക​ൽ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ പ​ര​സ്യം വി​ദ്യാ​ർ​ഥി​ക​ളെ ആ​ക്ഷേ​പി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് സ്കൂ​ൾ ഡി​സ്ട്രി​ക്ട് അ​ധി​കൃ​ത​ർ മാ​പ്പ​പേ​ക്ഷ​യു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്.

ചി​ത്രം പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നു താ​ഴെ ഓ​ർ​ക്കു​ക ഇ​താ​ണ് നാ​ഷ​ണ​ൽ സ്കൂ​ൾ സേ​ഫ്റ്റി വീ​ക്ക് എ​ന്ന അ​ടി​ക്കു​റി​പ്പാ​ണ് മാ​താ​പി​താ​ക്ക​ളെ കൂ​ടു​ത​ൽ പ്ര​കോ​പി​പ്പി​ച്ച​ത്.

തി​ങ്ങി​നി​റ​ഞ്ഞ ബ​സ്സി​ൽ യാ​ത്ര ചെ​യ്താ​ൽ ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചു അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നാ​ണ് ഈ ​ചി​ത്രം പ്ര​സി​ദ്ധീ​ക​രി​ച്ച​തെ​ന്ന് ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ ന്യാ​യീ​ക​ര​ണം അം​ഗീ​ക​രി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും ഇ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളെ ത​രം താ​ഴ്ന്ന നി​ല​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ഇ​വി​ടെ​യു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ മ​ന​സി​ക നി​ല​യെ കാ​ര്യ​മാ​യി ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഐ​എ​സ്സി വി​ദ്യാ​ർ​ഥി​യു​ടെ മാ​താ​വ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ഫെ​യ്സ്ബു​ക്കി​ൽ നി​ന്നും ഈ ​പ​ടം പി​ൻ​വ​ലി​ച്ചു മാ​പ്പ​പേ​ക്ഷ ന​ട​ത്തു​ക​യാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts