തിരമാലകളായി മേഘക്കൂട്ടം; വൈറലായി കെല്‍വിന്‍ ഹെലംഹോള്‍ട്ട്‌സ് മേഘങ്ങളുടെ അമ്പരിക്കുന്ന കാഴ്ച

വെള്ള പഞ്ഞിക്കെട്ടുപോലുള്ള മേഘങ്ങള്‍ ആകാശത്ത് ഒഴുകുന്നത് കാണാന്‍ പ്രത്യേക ഭംഗി തന്നെയാണ്. പുലര്‍ച്ചയും സന്ധ്യാസമയത്തുമൊക്കെ മേഘങ്ങള്‍ വിസ്മയിപ്പിച്ചുകൊണ്ട് നീങ്ങിപ്പോകാറുമുണ്ട്.

ചില സമയങ്ങളില്‍ ഇങ്ങനെ ആകാശത്ത് പാഞ്ഞോടുന്ന മേഘങ്ങള്‍ ഓരോ രൂപങ്ങള്‍ സൃഷ്ടിക്കും. അത്തരത്തില്‍ ഒരു കാഴ്ചയാണ് യുകെയിലെ നോര്‍ഫോക്കിലെ ട്രിമിംഗ്ഹാമം കടല്‍ത്തീരത്ത് കഴിഞ്ഞ ദിവസം പ്രത്യക്ഷമായത്.

തിരമാലകള്‍ക്ക് സമാനമായായിരുന്നു മേഘങ്ങള്‍ രൂപപ്പെട്ടത്. ഇങ്ങനെയുള്ള മേഘ രൂപങ്ങളെ കെല്‍വിന്‍ ഹെലംഹോള്‍ട്ട്‌സ് വേവ്‌സ് എന്നാണ് വിളിക്കുന്നത്. കഴിഞ്ഞ ഞാറാഴ്ചയാണ് നോര്‍ഫോക്കിലെ കടലിലേക്ക് ജോയ് പാട്രിക് തന്‍റെ വീട്ടിലെ മുറിയിലൂടെ നോക്കിയപ്പോള്‍ ഈ രൂപത്തിലുള്ള മേഘങ്ങളെ കണ്ടത്.

പിന്നാലെ ഈ മേഘങ്ങളുടെ ചിത്രങ്ങള്‍ വൈറലാകുകും ചെയ്തിരുന്നു. വളരെ അപൂര്‍വമായൊരു പ്രതിഭാസമാണ് കെല്‍വിന്‍ ഹെലംഹോള്‍ട്ട്‌സ് മേഘങ്ങളെന്നും ഇവ ആകാശത്ത് ഒരു മേഘം ഒരു തരംഗത്തിന്‍റെ രൂപം സൃഷ്ടിക്കുമെന്നും മെറ്റ് ഓഫീസ് വെബ്‌സൈറ്റ് വ്യക്തമാക്കി.

Related posts

Leave a Comment