സ്മൈൽ പ്ലീസ്… ഗം​ഗ​യി​ൽ​നി​ന്നു പി​ടി​കൂ​ടി​യ മു​ത​ല​യ്ക്കു തി​ല​കം ചാ​ർ​ത്തിയും സെൽഫി എടുത്തും നാ​ട്ടു​കാ​ർ!

കാ​ൺ​പു​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പു​രി​ൽ ഗം​ഗാ ന​ദി​യി​ൽ​നി​ന്നു പി​ടി​കൂ​ടി​യ അ​പ​ക​ട​കാ​രി​യാ​യ മു​ത​ല​യ്ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ത്തും ആ​രാ​ധ​ന ന​ട​ത്തി​യും നാ​ട്ടു​കാ​ർ. ഭ​ക്ത​ർ പു​ണ്യ​സ്നാ​നം ന​ട​ത്തു​ന്ന സ്ഥ​ല​ത്തു​നി​ന്നു പി​ടി​കൂ​ടി​യ മു​ത​ല​യ്ക്ക് ചി​ല​ർ ആ​ര​തി ഉ​ഴി​യു​ക​യും ത​ല​യി​ൽ തി​ല​കം ചാ​ർ​ത്തു​ക​യും ചെ​യ്തു.

മു​ത​ല​യെ ക​ണ്ടെ​ന്ന​റി​ഞ്ഞ് ആ​ദ്യം വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണു പി​ടി​ക്കാ​ൻ എ​ത്തി​യ​ത്. എ​ന്നാ​ൽ, മു​ത​ല​യെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​തെ അ​വ​ർ മ​ട​ങ്ങി. തു​ട​ർ​ന്നു പ്ര​ദേ​ശ​വാ​സി​ക​ളാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഭീ​മാ​കാ​ര​നാ​യ മു​ത​ല​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

മു​ത​ല​യെ പി​ടി​കൂ​ടി​യ വി​വ​രം യ​ഥാ​സ​മ​യം വ​നം​വ​കു​പ്പു​കാ​രെ അ​റി​യി​ച്ചെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞി​ട്ടും ആ​രും എ​ത്തി​യി​ല്ല. ഇ​തോ​ടെ നാ​ട്ടു​കാ​ർ ക​യ​റു​കൊ​ണ്ടു വാ​യും കാ​ലു​ക​ളും ബ​ന്ധി​ച്ച​ശേ​ഷം മു​ത​ല​യെ പ്ര​ദേ​ശ​ത്തെ ക്ഷേ​ത്ര​ത്തി​ലേ​ക്കു കൊ​ണ്ടു​പോ​യി.

മു​ത​ല​യെ ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത പ​ര​ന്ന​തോ​ടെ മു​ത​ല​യെ കാ​ണാ​ൻ ആ​ളു​ക​ൾ ക്ഷേ​ത്ര​ത്തി​ലേ​ക്കു കൂ​ട്ട​മാ​യെ​ത്തി. അ​തി​നി​ടെ കാ​വി പ​താ​ക​യു​മാ​യി എ​ത്തി​യ ചി​ല​ർ മു​ത​ല​യ്ക്കാ​യി പൂ​ജ​ക​ൾ ന​ട​ത്തു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment