ഇത് ചില്ലറക്കാര്യമല്ല ; ബി​ജെ​പി​ക്ക് കി​ട്ടി 720 കോ​ടി; കോ​ൺ​ഗ്ര​സി​ന് 79 കോ​ടി

ന്യൂ​ഡ​ൽ​ഹി: 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ബി​ജെ​പി​ക്കു സം​ഭാ​വ​ന​യാ​യി ല​ഭി​ച്ച​ത് 720 കോ​ടി രൂ​പ. മ​റ്റു നാ​ല് ദേ​ശീ​യ പാ​ർ​ട്ടി​ക​ളാ​യ കോ​ൺ​ഗ്ര​സ്, എ​എ​പി, സി​പി​എം, നാ​ഷ​ണ​ൽ പീ​പ്പി​ൾ​സ് പാ​ർ​ട്ടി എ​ന്നി​വ​യ്ക്കു ല​ഭി​ച്ച മൊ​ത്തം തു​ക​യു​ടെ അ​ഞ്ചി​ര​ട്ടി​യി​ല​ധി​ക​മാ​ണി​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സ് (എ​ഡി​ആ​ർ) പ​റ​യു​ന്നു.

2022-23 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ദേ​ശീ​യ പാ​ർ​ട്ടി​ക​ൾ​ത്തു ല​ഭി​ച്ച മൊ​ത്തം സം​ഭാ​വ​ന 850.438 കോ​ടി രൂ​പ​യാ​ണ്. കോ​ൺ​ഗ്ര​സി​ന് 894 സം​ഭാ​വ​ന​ക​ളി​ൽ​നി​ന്നാ​യി 79.924 കോ​ടി രൂ​പ​യാ​ണ് ല​ഭി​ച്ച​ത്. ദേ​ശീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് ഡ​ൽ​ഹി​യി​ൽ​നി​ന്ന് 276.202 കോ​ടി രൂ​പ‌​യും ഗു​ജ​റാ​ത്തി​ൽ​നി​ന്ന് 160.509 കോ​ടി രൂ​പ​യും മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്ന് 96.273 കോ​ടി രൂ​പ​യും സം​ഭാ​വ​ന ല​ഭി​ച്ച​താ​യും എ​ഡി​ആ​ർ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

രാ​ജ്യ​ത്തെ ആ​റാ​മ​ത്തെ ദേ​ശീ​യ പാ​ർ​ട്ടി​യാ​യ ബ​ഹു​ജ​ൻ സ​മാ​ജ് പാ​ർ​ട്ടി​ക്കു (ബി​എ​സ്പി) ല​ഭി​ച്ച​തു വെ​റും 20,000 രൂ​പ​യി​ൽ താ​ഴെ​യാ​ണ്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ദേ​ശീ​യ പാ​ർ​ട്ടി​ക​ളു​ടെ മൊ​ത്തം സം​ഭാ​വ​ന​യി​ൽ 91.701 കോ​ടി രൂ​പ​യു​ടെ വ​ർ​ധ​ന​യു​ണ്ടാ​യി.

2021-22 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കാ​ൾ 12.09 ശ​ത​മാ​നം സം​ഭാ​വ​ന​യാ​ണ് വ​ർ​ധി​ച്ച​ത്. ര​ജി​സ്റ്റ​ർ ചെ​യ്ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ഒ​രു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ല​ഭി​ച്ച 20,000 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള വ്യ​ക്തി​ഗ​ത സം​ഭാ​വ​ന​ക​ൾ വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണു നി​യ​മം.

Related posts

Leave a Comment