ഒടുക്കം പൊട്ടിക്കരഞ്ഞു..! ആത്മവിശ്വാസത്തോടെ മജിസ്ട്രേറ്റിന് മുന്നിലെത്തിയ ദിലീപ് 14 ദി​വ​സം സബ് ജയിലിൽ കഴിയട്ടേയെന്ന മജിസ്ട്രേറ്റിന്‍റെ വാക്കുകൾ കേട്ട് ദിലീപ് പൊട്ടിക്കരഞ്ഞു

dileep-cryingകൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​പ്പോ​ഴും ഇ​ന്നു രാ​വി​ലെ മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കാ​നെ​ത്തി​ച്ച​പ്പോ​ഴും യാ​തൊ​രു ഭാ​വ​പ​ക​ർ​ച്ച​യും ഇ​ല്ലാ​തെ​യാ​ണ് ദി​ലീ​പ് മാ​ധ്യ​മ​ങ്ങ​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും മു​ന്നി​ലെ​ത്തി​യ​ത്. ആ​ത്മ വി​ശ്വാ​സ​ത്തോ​ടെ മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ലേ​ക്കു പോ​യെ​ങ്കി​ലും 14 ദി​വ​സ​ത്തെ റി​മാ​ൻ​ഡി​ൽ ജ​യി​ലി​ലേ​ക്ക് അ​യ്ക്കു​ക​യാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ ദി​ലീ​പ് പൊ​ട്ടി​ക്ക​ര​യു​ക​യാ​യി​രു​ന്നു.

ത​ന്നെ ജ​യി​ലി​ലേ​ക്കു വി​ട​രു​തെ​ന്നാ​ണ് ദി​ലീ​പ് ക​ര​ഞ്ഞു​കൊ​ണ്ടു മ​ജി​സ്ട്രേ​റ്റി​നോ​ടു പ​റ​ഞ്ഞ​ത്. തു​ട​ർ​ന്നു സ​ഹോ​ദ​ര​ൻ അ​നു​പി​നെ​യും കെ​ട്ടി​പ്പി​ടി​ച്ചു ദി​ലീ​പ് ഏ​റെ ക​ര​ഞ്ഞു. എ​ന്നാ​ൽ, വീ​ണ്ടും പു​റ​ത്തെ​ത്തി​യ​തോ​ടെ വീ​ണ്ടും ചു​ണ്ടി​ൽ ചെ​റി​യ മ​ന്ദ​ഹാ​സ​വു​മാ​യി പോ​ലീ​സ് വാ​ഹ​ന​ത്തി​ലേ​ക്കു ക​യ​റി.    ആ​ലു​വ സ​ബ് ജ​യി​ലി​ൽ എ​ത്തി​ച്ച​പ്പോ​ഴും ദി​ലീ​പ് പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നു​മി​ല്ലെ​ന്ന ത​ര​ത്തി​ലാ​ണ് അ​ക​ത്തേ​ക്കു പോ​യ​ത്.

Related posts