വൈ​ദ്യു​തി ല​ഭ്യ​ത​യി​ൽ വന്‍ കു​റ​വ്; വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ  6.30 മു​ത​ൽ 9.30-വ​രെ നി​യ​ന്ത്ര​ണത്തിനു സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​പൂ​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന വൈ​ദ്യു​തി​യി​ൽ കു​റ​വു വ​ന്ന​തി​നാ​ൽ വൈ​കു​ന്നേ​രം 6.30 മു​ത​ൽ 9.30-വ​രെ നി​യ​ന്ത്ര​ണ സാ​ധ്യ​ത​യു​ള്ള​താ​യി വൈ​ദ്യു​തി ബോ​ർ​ഡ് അ​റി​യി​ച്ചു.

കേ​ന്ദ്ര​പൂ​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന​വ​യി​ൽ താ​ൽ​ച്ച​റി​ൽ​നി​ന്ന് 200 മെ​ഗാ​വാ​ട്ടി​ന്‍റെ​യും കൂ​ടം​കു​ള​ത്തു​നി​ന്ന് 266 മെ​ഗാ​വാ​ട്ടി​ന്‍റെ​യും കു​റ​വ് വ​ന്നി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ ലോ​വ​ർ പെ​രി​യാ​ർ, പ​ന്നി​യാ​ർ, പെ​രി​ങ്ങ​ൽ​കു​ത്ത് തു​ട​ങ്ങി​യ ജ​ല​വൈ​ദ്യു​ത നി​ല​യ​ങ്ങ​ളും കു​ത്തു​ങ്ക​ൽ, മ​ണി​യാ​ർ അ​ട​ക്ക​മു​ള്ള സ്വ​കാ​ര്യ വൈ​ദ്യു​ത നി​ല​യ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ത​ക​രാ​റി​ലാ​യി​രി​ക്കു​ക​യാ​ണ്.

700 മെ​ഗാ​വാ​ട്ടി​ന്‍റെ കു​റ​വു​വ​ന്ന​ത് ക​ന്പോ​ള​ത്തി​ൽ​നി​ന്നു വാ​ങ്ങി പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ആ​വ​ശ്യ​ത്തി​ന് വൈ​ദ്യു​തി ല​ഭി​ക്കാ​തെ വ​ന്നാ​ൽ വൈ​കു​ന്നേ​രം ചെ​റി​യ തോ​തി​ൽ വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്നും വൈ​ദ്യു​തി ബോ​ർ​ഡ് അ​റി​യി​ച്ചു.

Related posts