ജനം മടുത്തു; ഇന്ധനവില കത്തുന്നു! ഇ​ന്ധ​ന​വി​ല​വ​ർ​ധ​ന​യി​ൽ പൊ​റു​തി​മു​ട്ടി രാ​ജ്യം; ഹർത്താലിനോട് പൂർണ യോജിപ്പ്: ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ

കൊ​ച്ചി: ഇ​ന്ധ​ന​വി​ല​വ​ർ​ധ​ന​യി​ൽ പൊ​റു​തി​മു​ട്ടി രാ​ജ്യം. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ രാ​ജ്യ​വ്യാ​പ​ക​മാ​യി സ​മ​രാ​ഹ്വാ​നം ചെ​യ്ത​തി​നു പി​ന്നാ​ലെ​യും ഇ​ന്ധ​ന വി​ല​യി​ൽ വ​ൻ വ​ർ​ധ​ന​വ് വരുത്തിയി​രി​ക്കു​ക​യാ​ണ്.

പെ​ട്രോ​ളി​ന് 49 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 55 പൈ​സ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​ത്. കൊ​ച്ചി ന​ഗ​ര​ത്തി​ൽ ഇ​താ​ദ്യ​മാ​യി പെ​ട്രോ​ൾ വി​ല ലി​റ്റ​റി​നു 82 രൂ​പ ക​ട​ന്നു.

ഡീ​സ​ൽ വി​ല​യാ​ക​ട്ടെ ലി​റ്റ​റി​ന് 76 രൂ​പ​യോ​ട​ടു​ക്കു​ന്നു. കൊ​ച്ചി ന​ഗ​ര​ത്തി​നു പു​റ​ത്ത് ഡീ​സ​ൽ വി​ല 76 ക​ട​ന്ന് മു​ന്നേ​റു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ ഇ​ന്ന​ലെ ശ​രാ​ശ​രി വി​ല 83.30 രൂ​പ​യാ​ണ്. ഡീ​സ​ൽ വി​ല 77 ക​ട​ന്നു. ലി​റ്റ​റി​ന് ശ​രാ​ശ​രി 77.18 രൂ​പ​യാ​ണു തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ.

കോ​ഴി​ക്കോ​ട് പെ​ട്രോ​ൾ വി​ല 82.21 ആ​യും ഡീ​സ​ൽ വി​ല 75.59 രൂ​പ​യാ​യും ഉ​യ​ർ​ന്നു. പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല കു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച ഭാ​ര​ത ബ​ന്ദ് ന​ട​ത്താ​ൻ കോ​ണ്‍​ഗ്ര​സ് ഇ​ന്ന​ലെ​യാ​ണു ആ​ഹ്വാ​നം ചെ​യ്ത​ത്.

കൂ​ടാ​തെ, ഇ​ട​തു​പാ​ർ​ട്ടി​ക​ൾ തി​ങ്ക​ളാ​ഴ്ച ഹ​ർ​ത്താ​ലി​നും ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് എ​ണ്ണ​ക്ക​ന്പ​നി​ക​ളു​ടെ ഇ​രു​ട്ട​ടി. ദേ​ശീ​യ ത​ല​ത്തി​ല്‍ മും​ബൈ​യി​ല്‍ ഇ​ന്ന് 87. 99 രൂ​പ​യാ​ണ് വി​ല.

ഡ​ല്‍​ഹി​യി​ല്‍ 79 രൂ​പ 99 പൈ​സ​യും. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന​വി​ല​യി​ല്‍ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. 50 പൈ​സ​യോ​ള​മാ​ണ് ഇ​ന്നു മാ​ത്രം വി​ല​യേ​റി​യ​ത്. ഡീ​സ​ല്‍​വി​ല​യി​ല്‍ 52 പൈ​സ​യു​ടെ വ​ര്‍​ധ​ന​യും മും​ബൈ​യി​ലും ഡ​ല്‍​ഹി​യി​ലു​മു​ണ്ടാ​യി.

ഇ​ന്ധ​ന​വി​ല ശ​ര​വേ​ഗ​ത്തി​ല്‍ കു​തി​ക്കു​മ്പോ​ഴും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ എ​ക്‌​സൈ​സ് തീ​രു​വ കു​റ​യ്ക്കു​ന്ന​തി​നു ത​യാ​റാ​കാ​ത്ത​തി​ല്‍ അ​മ​ര്‍​ഷം പു​ക​യു​ക​യാ​ണ്. ആ​ഗോ​ള​ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല​യി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​കു​ന്നു​ണ്ട്. രൂ​പ​യു​ടെ മൂ​ല്യ​ത്തി​ലു​ണ്ടാ​യ ഇ​ടി​വും ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​യ്ക്കു വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

മൂ​ല്യ​ത്ത​ക​ര്‍​ച്ച തു​ട​ര​ക​യാ​ണെ​ങ്കി​ല്‍ വി​ല​വ​ര്‍​ധ​ന ഇ​നി​യു​മു​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ല്‍.അ​തി​നി​ടെ, ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷ​പാ​ര്‍​ട്ടി​ക​ള്‍ ന​ട​ത്തു​ന്ന ഭാ​ര​ത് ബ​ന്ദ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ വൈ​കി​ട്ട് മൂ​ന്നു വ​രെ ന​ട​ക്കും. കേ​ര​ള​ത്തി​ല്‍ ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ക്കു​മെ​ന്ന് ഇ​ട​തു​പാ​ര്‍​ട്ടി​ക​ള്‍ ആ​ഹ്വാ​നം ചെ​യ്തു.

എ​ന്നാ​ല്‍, പ്ര​ള​യ​ദു​രി​ത​ത്തി​ല്‍ ക​ഴി​യു​ന്ന കേ​ര​ള​ത്തെ ഹ​ര്‍​ത്താ​ലി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പ​ല​കോ​ണു​ക​ള​ഇ​ല്‍​നി​ന്നും ആ​വ​ശ്യ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. കേ​ര​ള​ത്തെ ബ​ന്ദി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഒ​രു​വി​ഭാ​ഗം കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞു. ഇ​തേ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ന്‍ കെ​പി​സി​സി നേ​തൃ​യോ​ഗം ചേ​രും.

ഇ​​​​​​​ന്ത്യ​​​​​​​ൻ രൂ​​​​​​​പ ഏ​​​​​​​ഷ്യ​​​​​​​യി​​​​​​​ലെ ത​​​​​​​ന്നെ ഏ​​​​​​​റ്റ​​​​​​​വും വി​​​​​​​ല കു​​​​​​​റ​​​​​​​ഞ്ഞ ക​​​​​​​റ​​​​​​​ൻ​​​​​​​സി ആ​​​​​​​യി​​​​​​​ട്ടും പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി​​​​​​​ക്കോ ധ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി​​​​​​​ക്കോ ഒ​​​​​​​രാ​​​​​​​ശ​​​​​​​ങ്ക​​​​​​​യും ഇ​​​​​​​ല്ലെന്നു കോൺഗ്രസ് ആരോപിച്ചു. പെ​​​​​​​ട്രോ​​​​​​​ളും ഡീ​​​​​​​സ​​​​​​​ലും ജി​​​​​​​എ​​​​​​​സ്ടി​​​​​​​യു​​​​​​​ടെ കീ​​​​​​​ഴി​​​​​​​ൽ കൊ​​​​​​​ണ്ടു വ​​​​​​​ര​​​​​​​ണ​​​​​​​മെ​​​​​​​ന്ന ആ​​​വ​​​ശ്യം പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി നി​​​​​​​രാ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്.

2014ൽ ​​​​​​​ഡീ​​​​​​​സ​​​​​​​ലി​​​​​​​ന് വി​​​​​​​ല ലി​​​​​​​റ്റ​​​​​​​റി​​​​​​​ന് 44 രൂ​​​​​​​പ​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ഇ​​​​​​​പ്പോ​​​​​​​ഴ​​​​​​​ത് ഡ​​​​​​​ൽ​​​​​​​ഹി​​​​​​​യി​​​​​​​ൽ ലി​​​​​​​റ്റ​​​​​​​റി​​​​​​​ന് 71 രൂ​​​​​​​പ​​​​​​​യാ​​​​​​​യി. 2014 മേ​​​​​​​യി​​​​​​​ൽ പെ​​​​​​​ട്രോ​​​​​​​ളി​​​​​​​ന്‍റെ എ​​​​​​​ക്സൈ​​​​​​​സ് തീ​​​രു​​​വ ലി​​​​​​​റ്റ​​​​​​​റി​​​​​​​ന് ഒ​​​ന്പ​​​തു രൂ​​​​​​​പ​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​ത് ഇ​​​​​​​പ്പോ​​​​​​​ൾ ലി​​​​​​​റ്റ​​​​​​​റി​​​​​​​ന് 19 രൂ​​​​​​​പ​​​​​​​യാ​​​​​​​യി.

ഡീ​​​സ​​​ലി​​​ന്‍റെ എ​​​​​​​ക്സൈ​​​​​​​സ് തീ​​​രു​​​വ മൂ​​​​​​​ന്നു രൂ​​​​​​​പ​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​ത് ഇ​​​​​​​ന്ന് 15 രൂ​​​​​​​പ​​​​​​​യാ​​​​​​​ണ്. പാ​​​​​​​ച​​​​​​​ക വാ​​​​​​​ത​​​​​​​ക​​​​​​​ത്തി​​​​​​​ന്‍റെ വി​​​​​​​ല 400 രൂ​​​​​​​പ​​​​​​​യി​​​​​​​ൽ നി​​​​​​​ന്ന് 800 രൂ​​​​​​​പ​​​​​​​യാ​​​​​​​യി ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന​​​​​​​തും മോ​​​​​​​ദി സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന്‍റെ ഭ​​​​​​​ര​​​​​​​ണ​​​​​​​കാ​​​​​​​ല​​​​​​​ത്താ​​​​​​​ണ്. മ​​​​​​​റ്റു രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ൾ​​​ക്കു ഡീ​​​​​​​സ​​​​​​​ൽ ലി​​​​​​​റ്റ​​​​​​​റി​​​​​​​ന് 34 രൂ​​​​​​​പ​​​​​​​യ്ക്കും പെ​​​​​​​ട്രോ​​​​​​​ൾ ലി​​​​​​​റ്റ​​​​​​​റി​​​​​​​ന് 37 രൂ​​​​​​​പ​​​​​​​യ്ക്കും വി​​​​​​​ൽ​​​​​​​ക്കു​​​​​​​ക​​​യാ​​​ണെ​​​ന്ന് കോ​​​​​​​ണ്‍​ഗ്ര​​​​​​​സ് നേ​​​​​​​താ​​​​​​​ക്ക​​​​​​​ൾ ആ​​​രോ​​​പി​​​ച്ചു.

ഇന്ധനവി​ല വ​ർ​ധ​ന​ ഹർത്താലിനോട് പൂർണ യോജിപ്പ്: ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ

കോ​ഴി​ക്കോ​ട്: ദി​നം​പ്ര​തി കു​തി​ക്കു​ന്ന ഡീ​സ​ൽ വി​ല വ​ർ​ധ​ന​വി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ. ഹ​ർ​ത്താ​ലി​നോ​ട് അ​സോ​സി​യേ​ഷ​ന് പൂ​ർ​ണ യോ​ജി​പ്പാ​ണു​ള്ള​തെ​ന്നും അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ നാ​സ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ ഒ​രു ദി​വ​സ​ത്തെ ഹ​ർ​ത്താ​ൽ കൊ​ണ്ട് മാ​ത്രം ബ​സ് ഉ​ട​മ​ക​ളു​ടെ പ്ര​ശ്നം തീ​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദി​നം പ്ര​തി ഡീ​സ​ൽ വി​ല വ​ർ​ധി​ക്കു​ന്ന​തും അ​റ്റ​കു​റ്റ​പ്പ​ണി ചെ​ല​വ് കൂ​ടു​ന്ന​തും കാ​ര​ണം കേ​ര​ള​ത്തി​ൽ 70 ശ​ത​മാ​നം ഉ​ട​മ​ക​ളും ന​ഷ്ടം സ​ഹി​ച്ചാ​ണ് ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. മേ​ഖ​ല​യെ പി​ടി​ച്ചു നി​ർ​ത്താ​ൻ വേ​ണ്ടി എ​ല്ലാ ന​ഷ്ട​വും സ​ഹി​ച്ചും സ​ർ​വീ​സ് ന​ട​ത്തു​ന്പോ​ൾ കേ​ന്ദ്ര,സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​ങ്ങ​ളു​ടെ പ്ര​യാ​സ​ങ്ങ​ൾ കാ​ണു​ന്നി​ല്ലെ​ന്നും അ​ബ്ദു​ൾ നാ​സ​ർ പ​റ​ഞ്ഞു.

സ്ഥി​തി തു​ട​ർ​ന്നാ​ൽ ബ​സ് വ്യ​വ​സാ​യ മേ​ഖ​ല ഇ​ല്ലാ​താ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​തി​ന് പ​ര​ഹാ​രം കാ​ണു​ന്ന​തി​നാ​യി ചാ​ർ​ജ് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം അ​സോ​സി​യേ​ഷ​ൻ ഉ​ന്ന​യി​ക്കു​ന്നി​ല്ല. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ൺ​സ​ഷ​ൻ നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്തു​ക​യും നി​കു​തി ഇ​ള​വ് അ​നു​വ​ദി​ക്കു​ക​യു​മാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts