സൈ​ബ​ര്‍ കെണിയിൽ കുരുങ്ങുന്ന മ​ല​യാ​ളി​ക​ള്‍; പ​ത്തുമാ​സത്തിനിടെ ആ​യി​ര​ത്തോ​ളം കേ​സു​ക​ള്‍


കോ​ഴി​ക്കോ​ട്: സോ​ഷ്യ​ല്‍ മീ​ഡി​യ ലി​ങ്കു​ക​ളി​ലും ആ​പ്പു​ക​ളി​ലും അ​നാ​വ​ശ്യ​മാ​യ ത​ല​വയ്​ക്കു​ന്ന​തു​വ​ഴി വ​ലി​യ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന് മ​ല​യാ​ളി​ക​ള്‍ ഇ​ര​യാ​കു​ന്ന​താ​യി ക​ണ​ക്കു​ക​ള്‍.

മു​ന്‍​വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന​വ​രു​ടെ എ​ണ്ണം ഇരട്ടിയായി വ​ർധി​ച്ച​താ​യി സൈ​ബ​ര്‍ സെ​ല്ലി​ല്‍ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ല്‍ നി​ന്നു വ്യ​ക്ത​മാ​കു​ന്നു. 2016 മു​ത​ൽ 2023 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

ലോ​ൺ ആ​പ്പ്, ഓ​ൺ​ലൈ​ൻ ജോ​ബ്, ബാ​ങ്ക് അ​ക്കൗ​ണ്ട് കൈ​വ​ശ​പ്പെ​ടു​ത്തി​യു​ള്ള ത​ട്ടി​പ്പ് എ​ന്നി​വ​യാ​ണ് കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​തീ യു​വാ​ക്ക​ളാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്ന​ത്.

മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മ​ര​ണനി​ര​ക്കും കൂ​ടു​ത​ലാ​ണ്. ചീ​റ്റിം​ഗ് കേ​സു​ക​ളും സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളു​മാ​ണ് ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നിടെ വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. 2016ൽ 283 ​സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 2017 ൽ ​അ​ത് 320 ആ​യി ഉ​യ​ർ​ന്നു. 2018 ൽ 340 ​കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.


എ​ന്നാ​ൽ തൊ​ട്ട​ടു​ത്ത വ​ർ​ഷം 2019-ൽ ​സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ നേ​രി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി 307 ആ​യി. 2020 ൽ 426 ​കേ​സു​ക​ളും 2021-ൽ 626 ​കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു.

2022-ൽ 815 ​കേ​സു​ക​ളും 2023 ഇ​തു​വ​രെ​960 കേ​സു​ക​ളു​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.അം​ഗീ​കാ​ര​മി​ല്ലാ​ത്ത ലോ​ൺ ആപ് കേ​സു​ക​ളാ​ണ് കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.​

ഇ​ത്ത​രം ച​തി​ക​ളിൽപ്പെട്ടാൽ ഉ​ട​ൻ ത​ന്നെ സൈ​ബ​ർ സെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ൽ പ്ര​ശ്‌​ന പ​രി​ഹാ​രം ഉ​ണ്ടാ​കും.​പ​ല​കേ​സു​ക​ളി​ലും ഉ​ത്ത​രേ​ന്ത്യ​കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Related posts

Leave a Comment