കൊച്ചി: ചെല്ലാനത്ത് നാശം വിതച്ച് ചുഴലിക്കാറ്റ്. ഇന്ന് പുലര്‍ച്ചെ 1.15ഓടെ ഉണ്ടായ ചുഴലിക്കാറ്റില്‍ ഏഴോളം വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ആളപായമില്ല.
ചെല്ലാനം ചാളക്കടവ് പ്രദേശത്താണ് ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. വലിയ ശബ്ദം കേട്ട് വീടുകളില്‍ ഉണ്ടായിരുന്നത് പുറത്തേക്ക് ഇറങ്ങിയത് വലിയ ദുരന്തം ഒഴിവാക്കി.
മൂന്നോളം വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. മറ്റ് വീടുകള്‍ ഭാഗികമായും തകര്‍ന്ന അവസ്ഥയിലാണ്.തകര്‍ന്ന വീടുകള്‍ വാസയോഗ്യമല്ലാതായതോടെ ഇവിടെ ഉണ്ടായിരുന്നവരെ മാറ്റി പാര്‍പ്പിച്ചു.
