സൗ​ത്ത് കൊ​റി​യ​ൻ സ്പെ​ഷല്‍! ഡ​ൽ​ഗോ​ണ കോ​ഫി​യു​മാ​യി ന​വ്യ​യും; ത​യാ​റാ​ക്കു​ന്ന​ത് ഇങ്ങനെ…

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ഇ​പ്പോ​ഴ​ത്തെ മി​ന്നും താ​രം ഡ​ൽ​ഗോ​ണ കോ​ഫി​യാ​ണ്. ഫേ​സ്ബു​ക്ക്, ട്വി​റ്റ​ർ, ഇ​ൻ​സ്റ്റ​ഗ്രാം എ​വി​ടെ നോ​ക്കി​യാ​ലും ഡ​ൽ​ഗോ​ണ കോ​ഫി​യു​ടെ വി​ശേ​ഷ​ങ്ങ​ൾ ത​ന്നെ.

സൗ​ത്ത് കൊ​റി​യ​ൻ സ്പെ​ഷ​ലാ​യ ഡ​ൽ​ഗോ​ണ വീ​ട്ടി​ൽ പ​രീ​ക്ഷി​ച്ച് വി​ജ​യി​ച്ച സ​ന്തോ​ഷം ആ​രാ​ധ​ക​രു​മാ​യി പ​ങ്കി​ടു​ക​യാ​ണ് ന​വ്യ നാ​യ​ർ. കാ​ഴ്ച​യി​ലും ന​ല്ല ഭം​ഗി​യു​ണ്ട ് ന​വ്യ ത​യാ​റാ​ക്കി​യ ഡ​ൽ​ഗോ​ണ കോ​ഫി​ക്ക്.

വീ​ട്ടി​ൽ വ​ള​രെ എ​ളു​പ്പ​ത്തി​ൽ ഉ​ണ്ട ാക്കാ​വു​ന്ന ഡ​ൽ​ഗോ​ണ​യ്ക്ക് ഏ​റെ ആ​രാ​ധ​ക​രാ​ണ് ഉ​ള്ള​ത്. കോ​ഫി പൗ​ഡ​ർ, പ​ഞ്ച​സാ​ര, പാ​ൽ, ഐ​സ് ക്യൂ​ബ്സ് എ​ന്നി​വ ചേ​ർ​ത്താ​ണ് ഡ​ൽ​ഗോ​ണ കോ​ഫി ത​യാ​റാ​ക്കു​ന്ന​ത്.

കോ​ഫി പൗ​ഡ​ർ, ര​ണ്ട ് ടേ​ബി​ൾ സ്പൂ​ണ്‍ പ​ഞ്ച​സാ​ര, 2 ടേ​ബി​ൾ സ്പൂ​ണ്‍ ചൂ​ട് വെ​ള്ളം എ​ന്നി​വ ന​ല്ല​തു​പോ​ലെ മി​ക്സ് ചെ​യ്ത ശേ​ഷം ഇ​ലക്‌ട്രി​ക് ബീ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് മൂ​ന്നു നാ​ല് വ​ട്ടം ബീ​റ്റ് ചെ​യ്യു​ക.

ഒ​രു ഗ്ലാ​സ്‌​സി​ൽ ഐ​സ്്ക്യൂ​ബ് ഇ​ട്ട​ശേ​ഷം മു​ക്കാ​ൽ ഭാ​ഗം ത​ണു​ത്ത പാ​ൽ ഒ​ഴി​ക്കാം. മു​ക​ളി​ലാ​യി ഉ​ണ്ട ാക്കി​യ കോ​ഫി ക്രീം ​വ​യ്ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ത​ന്‍റേ​താ​യ ചി​ല ടി​പ്സ് കൂ​ടെ പോ​സ്റ്റി​നൊ​പ്പം ന​വ്യ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട ്.

Related posts

Leave a Comment