മേ​ക്ക​പ്പി​ല്ലാ​ത്ത മു​ഖം കാ​ണി​ച്ചു ത​രു​മോ ? ആരാധകന്റെ വെല്ലുവിളി ഏറ്റെടുത്ത് നിഖില; സോഷ്യല്‍മീഡിയയില്‍ മേ​ക്ക​പ്പി​ല്ലാ​ത്ത ഫോ​ട്ടോ പ​ങ്കു​വ​ച്ചു

അ​ര​വി​ന്ദ​ന്‍റെ അ​തി​ഥി​ക​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ സ​ജീ​വ​മാ​യ താ​ര​മാ​ണ് നി​ഖി​ല വി​മ​ൽ. വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ നാ​യി​ക​യാ​യി​ട്ടാ​ണ് ചി​ത്ര​ത്തി​ൽ നി​ഖി​ല അ​ഭി​ന​യി​ച്ചി​രു​ന്ന​ത്.

അ​ര​വി​ന്ദ​ന്‍റെ അ​തി​ഥി​ക​ൾ​ക്ക് പി​ന്നാ​ലെ ഞാ​ൻ പ്ര​കാ​ശ​ൻ എ​ന്ന ചി​ത്ര​വും നി​ഖി​ല​യു​ടെ​താ​യി വ​ലി​യ വി​ജ​യം നേ​ടി​യി​രു​ന്നു. ഈ ​വ​ർ​ഷ​മാ​ദ്യം ബ്ലോ​ക്ക്ബ​സ്റ്റ​റാ​യ അ​ഞ്ചാം പാ​തി​ര​യാ​ണ് നി​ഖി​ല വി​മ​ലി​ന്‍റെ​താ​യി ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം.

സി​നി​മാ​ത്തി​ര​ക്കു​ക​ൾ​ക്കി​ടെ​യി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും സ​ജീ​വ​മാ​കാ​റു​ള​ള താ​ര​മാ​ണ് നി​ഖി​ല. ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് ആ​രാ​ധ​ക​രു​മാ​യു​ള​ള സം​ഭാ​ഷ​ണ​ത്തി​നി​ടെ മേ​ക്ക​പ്പി​ല്ലാ​ത്ത മു​ഖം കാ​ണി​ച്ചു ത​രു​മോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ന​ടി പ​ങ്കു​വെ​ച്ച ചി​ത്രം വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​രാ​ധ​ക​ന്‍റെ വെ​ല്ലു​വി​ളി ധൈ​ര്യ​പൂ​ർ​വം ഏ​റ്റെ​ടു​ത്തു​കൊ​ണ്ടാ​ണ് ത​ന്‍റെ ചി​ത്രം നി​ഖി​ല പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

പു​തി​യ വി​ശേ​ഷ​ങ്ങ​ളും ചി​ത്ര​ങ്ങ​ളു​മെ​ല്ലാം ത​ന്നെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വയ്​ക്കാ​റു​ള​ള താ​ര​മാ​ണ് നി​ഖി​ലാ വി​മ​ൽ. മ​മ്മൂ​ട്ടി വൈ​ദി​ക​ന്‍റെ വേ​ഷ​ത്തി​ലെ​ത്തു​ന്ന ദ ​പ്രീ​സ്റ്റി​ൽ നി​ഖി​ല​യും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

ന​വാ​ഗ​ത​നാ​യ ജോ​ഫി​ൻ ടി. ​ചാ​ക്കോ​യാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ദ പ്രീ​സ്റ്റി​ന് പു​റ​മെ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നി​ർ​മി​ക്കു​ന്ന മ​ണി​യ​റ​യി​ലെ അ​ശോ​ക​ൻ. ത​മി​ഴ് ചി​ത്രം രം​ഗ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലും നി​ഖി​ല വി​മ​ൽ അ​ടു​ത്തി​ടെ അ​ഭി​ന​യി​ച്ചി​രു​ന്നു.

2015ൽ ​ദി​ലീ​പി​ന്‍റെ നാ​യി​ക​യാ​യി ല​വ് 24×7 എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് നി​ഖി​ല വി​മ​ൽ തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​യി പ​തി​ന​ഞ്ചി​ല​ധി​കം സി​നി​മ​ക​ളി​ലും ന​ടി അ​ഭി​ന​യി​ച്ചി​രു​ന്നു. സ​ത്യ​ൻ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്ത ഭാ​ഗ്യ​ദേ​വ​ത​യി​ലൂ​ടെ​യാ​ണ് ന​ടി അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

മ​ല​യാ​ള​ത്തി​ൽ ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ നാ​യി​ക​യാ​യും നി​ഖി​ല അ​ഭി​ന​യി​ച്ചി​രു​ന്നു. ദു​ൽ​ഖ​റി​ന്‍റേറെ​താ​യി ക​ഴി​ഞ്ഞ വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ ഒ​രു യ​മ​ണ്ട​ൻ പ്ര​ണ​യ​ക​ഥ​യി​ലാ​ണ് ന​ടി അ​ഭി​ന​യി​ച്ചി​രു​ന്ന​ത്.

ത​മി​ഴി​ൽ ജീത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത ത​ന്പി​യാ​ണ് നി​ഖി​ല വി​മ​ലി​ന്‍റേതാ​യി ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ​ത്. ചി​ത്ര​ത്തി​ൽ കാ​ർ​ത്തി​യാ​യി​രു​ന്നു നി​ഖി​ല​യു​ടെ നാ​യ​ക​ൻ.

ത്രി​ല്ല​ർ ചി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​യ പ്ര​ക​ട​ന​മാ​ണ് ന​ടി കാ​ഴ്ച​വെ​ച്ച​ത്. വ​ട​ക്ക​ൻ സെ​ൽ​ഫി​യു​ടെ റീ​മേ​ക്കി​ലൂ​ടെ​യാ​ണ് നി​ഖി​ല വി​മ​ൽ തെ​ലു​ങ്കി​ലേ​ക്കും എ​ത്തി​യി​രു​ന്ന​ത്. തെ​ലു​ങ്കി​ൽ ര​ണ്ട് സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച താ​രം ത​മി​ഴി​ൽ ആ​റ് സി​നി​മ​ക​ളി​ലാ​ണ് അ​ഭി​ന​യി​ച്ച​ത്.

Related posts

Leave a Comment