ഡാ​നി​ഷ് സി​ദ്ദി​ഖി​യുടെ ത​ല​യി​ലൂ​ടെ വാ​ഹ​നം ക​യ​റ്റി​യി​റ​ക്കി!! ഇ​​ന്ത്യ​​ൻ ഫോ​​ട്ടോ ജേ​​ർ​​ണ​​ലി​​സ്റ്റ് ഡാ​​നി​​ഷ് സി​​ദ്ദി​​ഖി​​യോ​​ടു താ​​ലി​​ബാ​​ൻ ചെ​​യ്ത​​ത് കൊ​​ടും ക്രൂ​​ര​​ത

കാ​​ബൂ​ൾ: അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ കൊ​​ല്ല​​പ്പെ​​ട്ട ഇ​​ന്ത്യ​​ൻ ഫോ​​ട്ടോ ജേ​​ർ​​ണ​​ലി​​സ്റ്റ് ഡാ​​നി​​ഷ് സി​​ദ്ദി​​ഖി​​യോ​​ടു താ​​ലി​​ബാ​​ൻ ചെ​​യ്ത​​ത് കൊ​​ടും ക്രൂ​​ര​​ത.

സി​​ദ്ദി​​ഖി​​യു​​ടെ ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന അ​​ഫ്ഗാ​​ൻ ക​​മാ​​ൻ​​ഡ​​ർ ബി​​ലാ​​ൽ മു​​ഹ​​മ്മ​​ദ് ഇ​​ന്ത്യാ ടു​​ഡേ​​യ്ക്കു ന​​ല്കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ലാ​​ണ് ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. താ​​ലി​​ബാ​​ൻ ഭീ​ക​ര​ർ പ​​ല​​ത​​വ​​ണ വെ​​ടി​​യു​​തി​​ർ​​ത്തു.

ഡാ​​നി​​ഷ് സി​ദ്ദി​ഖി ഇ​​ന്ത്യ​​ക്കാ​​ര​​നാ​​ണെ​​ന്ന് അ​​റി​​ഞ്ഞ​​തോ​​ടെ താ​​ലി​​ബാ​​ൻ​​കാ​​ർ മൃ​​ത​​ദേ​​ഹ​​ത്തോ​​ട് അ​​നാ​​ദ​​ര​​വ് കാ​​ട്ടി.

ഇ​ന്ത്യ​ക്കാ​രെ അ​ങ്ങേ​യ​റ്റം വെ​റു​ക്കു​ന്ന​വരാണ് താ​ലി​ബാ​ൻകാർ. സി​​ദ്ദി​ഖി മ​​രി​​ച്ചെ​​ന്ന​​റി​​ഞ്ഞി​​ട്ടും താ​​ലി​​ബാ​​ൻ ഭീ​​ക​​ര​​ർ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ത​​ല​​യി​​ലൂ​​ടെ വാ​​ഹ​​നം ക​​യ​​റ്റി​​യി​​റ​​ക്കി മൃ​​ത​​ദേ​​ഹം വി​​ക​​ല​​മാ​​ക്കി-​​ബി​​ലാ​​ൽ അ​​ഹ​​മ്മ​​ദ് പ​​റ​​ഞ്ഞു.

അ​​ഞ്ചു വ​​ർ​​ഷ​​മാ​​യി അ​​ഫ്ഗാ​​ൻ സൈ​​ന്യ​​ത്തിന്‍റെ ഭാ​​ഗ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​യാ​​ളാണ് ബി​​ലാ​​ൽ. കാ​​ണ്ഡ​​ഹാ​​ർ മേ​​ഖ​​ല​​യി​​ലെ സ്പി​​ൻ ബോ​​ൽ​​ഡാ​​ഡ് പ​ട്ട​ണ​ത്തി​ൽ അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ-​​താ​​ലി​​ബാ​​ൻ ഏ​​റ്റു​​മു​​ട്ട​​ൽ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​ന്ന​​തി​​നി​​ടെ​​യാ​​യി​​രു​​ന്നു ഡാ​​നി​​ഷ് സി​​ദ്ദി​​ഖി കൊ​​ല്ല​​പ്പെ​​ട്ട​​ത്.

അ​ഫ്ഗാ​ൻ സൈ​ന്യ​ത്തി​നൊ​പ്പ​മാ​യി​രു​ന്നു സി​ദ്ദി​ഖി. ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു അ​ഫ്ഗാ​ൻ ഓ​ഫീ​സ​റും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

അ​തേ​സ​മ​യം, സി​ദ്ദി​ഖി​യു​ടെ മ​ര​ണ​ത്തി​ൽ ത​ങ്ങ​ൾ​ക്കു പ​ങ്കി​ല്ലെ​ന്നാ​ണു താ​ലി​ബാ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. സി​ദ്ദി​ഖി ശ​ത്രു​പ​ക്ഷ​ത്താ​യി​രു​ന്നു​വെ​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നു കാ​ര്യം നേ​ര​ത്തെ അ​റി​യി​ക്ക​ണ​മെ​ന്നു​മാ​ണു താ​ലി​ബാ​ൻ പ​റ​യു​ന്ന​ത്.

Related posts

Leave a Comment