സെ​​​ര്‍​വ​​​ര്‍ ഡൗ​​​ണ്‍ ആ​​​ണ്, സോ​​​ഫ്റ്റ്‌​​വേ​​​ര്‍ ശ​​​രി​​​യാ​​​കു​​​ന്നി​​​ല്ല..! ആ​ശ​ങ്ക​ക​ളൊ​ഴി​യാ​തെ ഹാ​ള്‍ മാ​ര്‍​ക്കിം​ഗ്; സ്വ​ര്‍​ണവ്യാ​പാ​രം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്

കൊ​​​ച്ചി: സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍​ക്ക് ഹാ​​​ള്‍​മാ​​​ര്‍​ക്ക് യു​​​ണീ​​​ക്ക് ഐ​​​ഡ​​​ന്‍റി​​​ഫി​​​ക്കേ​​​ഷ​​​ന്‍ ന​​​മ്പ​​​ര്‍ (എ​​​ച്ച്‌​​​യു​​​ഐ​​​ഡി) മു​​​ദ്ര പ​​​തി​​​ക്കു​​​ന്ന​​​തി​​​ലെ കാ​​​ല​​​താ​​​മ​​​സം സ്വ​​​ര്‍​ണ​​​വ്യാ​​​പാ​​​ര മേ​​​ഖ​​​ല​​​യി​​​ല്‍ പു​​​തി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​കു​​​ന്നു.

ദി​​​വ​​​സേ​​​ന ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളി​​​ല്‍ ഹാ​​​ള്‍​മാ​​​ര്‍​ക്ക് ചെ​​​യ്തു കൊ​​​ണ്ടി​​​രു​​​ന്ന സെ​​​ന്‍റ​​​റു​​​ക​​​ള്‍​ക്ക് ഇ​​​പ്പോ​​​ള്‍ പ്ര​​​തി​​​ദി​​​നം നൂ​​​റെ​​​ണ്ണം പോ​​​ലും യു​​​ഐ​​​ഡി പ​​​തി​​​ച്ചു ന​​​ല്‍​കാ​​​ന്‍ ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്നു വ്യാ​​​പാ​​​രി​​​ക​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ലെ 73 ഹാ​​​ള്‍​മാ​​​ര്‍​ക്കിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ല്‍ രാ​​​വി​​​ലെ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​ല്‍​കി​​​യാ​​​ല്‍ വൈ​​​കു​​​ന്ന​​​തി​​​നു മു​​​മ്പ് മു​​​ദ്ര ചെ​​​യ്തു ന​​​ല്‍​കു​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ലി​​​പ്പോ​​​ള്‍ മൂ​​​ന്നു ദി​​​വ​​​സം വ​​​രെ യു​​​ഐ​​​ഡി മു​​​ദ്ര ചെ​​​യ്യു​​​ന്ന​​​തി​​​ന് കാ​​​ല​​​താ​​​മ​​​സം വ​​​രു​​​മെ​​​ന്നാ​​​ണ് ഹാ​​​ള്‍ മാ​​​ര്‍​ക്കിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ള്‍ പ​​​റ​​​യു​​​ന്ന​​​ത്.

ജൂ​​​ലൈ ഒ​​​ന്നു മു​​​ത​​​ലാ​​​ണ് എ​​​ച്ച്‌​​​യു​​​ഐ​​​ഡി നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ 20 ദി​​​വ​​​സ​​​മാ​​​യി ഒ​​​രു ഹാ​​​ള്‍​മാ​​​ര്‍​ക്കിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ളും യു​​​ഐ​​​ഡി പ​​​തി​​​ച്ചു ന​​​ല്‍​കു​​​ന്നി​​​ല്ല.

സെ​​​ര്‍​വ​​​ര്‍ ഡൗ​​​ണ്‍ ആ​​​ണ്, സോ​​​ഫ്റ്റ്‌​​വേ​​​ര്‍ ശ​​​രി​​​യാ​​​കു​​​ന്നി​​​ല്ല തു​​​ട​​​ങ്ങി​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് ഹാ​​​ള്‍​മാ​​​ര്‍​ക്കിം​​​ഗ് സെ​​ന്‍റ​​​റു​​​ക​​​ള്‍ പ​​​റ​​​യു​​​ന്ന​​​ത്. സി​​​ഡാ​​​ക് എ​​​ന്ന സ്ഥാ​​​പ​​​ന​​​മാ​​​ണ് എ​​​ച്ച്‌​​​യു​​​ഐ​​​ഡി​​​ക്കു വേ​​​ണ്ടി സോ​​​ഫ്റ്റ് വേ​​​ര്‍ നി​​​ര്‍​മി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

മി​​​ക്ക ഹാ​​​ള്‍​മാ​​​ര്‍​ക്കിം​​​ഗ് കേ​​​ന്ദ്ര​​​ങ്ങ​​​ളും വ​​​ലി​​​യ അ​​​ള​​​വി​​​ല്‍ മു​​​ദ്ര പ​​​തി​​​ച്ചു ന​​​ല്‍​കി​​​യി​​​രു​​​ന്ന​​​ത് ഇ​​​പ്പോ​​​ള്‍ കു​​​റ​​​ഞ്ഞു.

ചെ​​​റി​​​യ ജ്വ​​​ല്ല​​​റി​​​ക​​​ള്‍​ക്ക് അ​​​വ​​​രു​​​ടെ ഉ​​ത്​​​പ​​​ന്ന​​​ങ്ങ​​​ള്‍ അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്താ​​​ന്‍ ഇ​​​പ്പോ​​​ള്‍ അ​​​വ​​​സ​​​രം ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ആ​​​ക്ഷേ​​​പ​​​മു​​​ണ്ട്. 30 വ​​​ര്‍​ഷ​​​കൊ​​ണ്ടാ​​ണ് ഹാ​​​ള്‍​മാ​​​ര്‍​ക്കിം​​​ഗ് രാ​​​ജ്യ​​​ത്തെ 256 ജി​​​ല്ല​​​ക​​​ളി​​​ലെ​​​ങ്കി​​​ലും നി​​​ര്‍​ബ​​​ന്ധ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​യ​​​ത്.

യു​​​ഐ​​​ഡി മു​​​ദ്ര ചെ​​​യ്യു​​​ന്ന​​​തി​​​ലെ കാ​​​ല​​​താ​​​മ​​​സം വ്യാ​​​പാ​​​ര​​​ത്തെ സാ​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്ന് ഓ​​​ള്‍ ഇ​​​ന്ത്യ ജെം ​​​ആ​​​ന്‍​ഡ് ജ്വ​​ല്ല​​​റി ഡൊ​​​മ​​​സ്റ്റി​​​ക്ക് കൗ​​​ണ്‍​സി​​​ല്‍ (ജി​​​ജെ​​​സി) ദേ​​​ശീ​​​യ ഡ​​​യ​​​റ​​​ക്ട​​​റും ഓ​​​ള്‍ കേ​​​ര​​​ള ഗോ​​​ള്‍​ഡ് ആ​​​ന്‍​ഡ് സി​​​ല്‍​വ​​​ര്‍ മ​​​ര്‍​ച്ച​​​ന്‍റ്​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍(​​​എ​​​കെ​​​ജി​​​എ​​​സ്എം​​​എ) സം​​​സ്ഥാ​​​ന ട്ര​​​ഷ​​​റ​​​റു​​​മാ​​​യ അ​​​ഡ്വ.​ എ​​​സ്.​​​അ​​​ബ്ദു​​​ല്‍ നാ​​​സ​​​ര്‍ പ​​​റ​​​ഞ്ഞു.

Related posts

Leave a Comment