ഫഹദ് ഫാസിലിന്‍റെ സെറ്റിലേക്കാണല്ലോ എന്ന ടെൻഷൻ മനസു നിറയെ..! ദർശന തുറന്നു പറയുന്നു

ടി.ജി.ബൈജുനാഥ്

മാ​യാ​ന​ദി​യി​ൽ ‘ബാ​വ് രാ മ​ൻ…’പാ​ടി മ​ന​സി​ൽ നി​ലാ​വു​നി​റ​ച്ച ആ ​പെ​ണ്‍​കു​ട്ടി. ക​ഥാ​പാ​ത്ര​ത്തി​ന്‍റെയും അ​ഭി​നേ​ത്രി​യു​ടെയും പേ​ര് ഒ​ന്നു
ത​ന്നെ​ – ദ​ർ​ശ​ന.

പി​ന്നീ​ടു ദ​ർ​ശ​ന​യെ ക​ണ്ട​തു വി​ജ​യ് സൂ​പ്പ​റും പൗ​ർ​ണ​മി​യും, വൈ​റ​സ് സി​നി​മ​ക​ളി​ൽ. ത​മി​ഴി​ൽ കെ.​വി. ആ​ന​ന്ദി​ന്‍റെ ക​വ​ൻ, ഇ​രു​ന്പു​ തി​രൈ. സ്ക്രീ​ൻ സ്പേ​സിന്‍റെ വലുപ്പ ച്ചെറുപ്പത്തിനപ്പുറം ഏ​തു വേ​ഷ​ത്തി​ലും സൂ​പ്പ​റെന്നു തീ​ർ​ച്ച​പ്പെ​ടു​ത്തി​യ അഭിനയദ്യുതി.

ഈ ​കോ​വി​ഡ് ഇരുളിൽ സി​നി​മാ​ലോ​ക​ത്തി​നു വെളിച്ചം പ​ക​ർ​ന്ന മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ചി​ത്രം സി​ യു സൂ​ണി​ലേ​ക്ക് ഫ​ഹ​ദ് ദ​ർ​ശ​ന​യെ വി​ളി​ച്ചു. ദ​ർ​ശ​ന റോ​ഷ​ന്‍റെ നാ​യി​ക​യാ​യി, അ​നു സെ​ബാ​സ്റ്റ്യ​നാ​യി, ‘തു​ന്പീ വാ…​’ പാ​ടി, കൈ​യ​ടി നേ​ടി.

ദ​ർ​ശ​ന​യു​ടെ സി​നി​മ​ക​ളി​ൽ ഇ​നി വ​രാ​നു​ള്ള​ത് രാ​ജീ​വ് ര​വി, ആ​ഷി​ക് അ​ബു, വി​നീ​ത് ശ്രീ​നി​വാ​സ​ൻ ചി​ത്ര​ങ്ങ​ൾ – തു​റ​മു​ഖം, പെ​ണ്ണും ചെ​റു​ക്ക​നും, ഹൃ​ദ​യം. ഫഹദ്, സൗബിൻ, ദർശന എന്നി വർ മുഖ്യവേഷങ്ങളിലെത്തുന്ന ‌‘ഇരുൾ’എന്ന ചിത്രത്തിന്‍റെ സെറ്റിലാണ് ഇപ്പോൾ ദർശന.

ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ന്‍റെ ഇ​ഷ്ട​ങ്ങ​ളി​ലൂ​ടെ…

തിയറ്റർ ഇഷ്ടം

പ​ഠി​ച്ച​തു ഗ​ണി​ത​ശാ​സ്ത്രം, ഡ​ൽ​ഹി ലേ​ഡി ശ്രീ​റാം കോ​ള​ജി​ൽ. തു​ട​ർ​ന്നു ല​ണ്ട​നി​ൽ ഫൈ​നാ​ൻ​ഷ്യ​ൽ ഇ​ക്ക​ണോ​മി​ക്സ് പ​ഠി​ച്ചു. ചെ​ന്നൈ​യി​ൽ മൂ​ന്ന​ര നാ​ലു കൊ​ല്ലം മൈ​ക്രോ ഫൈനാ​ൻ​സി​ൽ ജോ​ലി​.

അവിടെ തി​യ​റ്റ​ർ ചെ​യ്യു​ന്ന ഒ​രു സു​ഹൃ​ത്ത് എന്നെ ഒ​രു മ്യൂ​സി​ക്ക​ൽ തി​യ​റ്റ​റി​ൽ ഓ​ഡി​ഷ​നു കൊണ്ടുപോയി. അ​തി​ൽ കാ​സ്റ്റാ​യി. വേ​റൊ​രു ലോ​ക​മാ​യി​രു​ന്നു അത്. എ​നി​ക്കതു വളരെ ഇ​ഷ്ട​മാ​യി. പ​ക​ൽ ഓ​ഫീ​സി​ൽ.

രാ​ത്രി ഏ​ഴു മു​ത​ൽ റി​ഹേ​ഴ്സ​ൽ. അ​ങ്ങ​നെ​ മൂ​ന്ന​ര​ക്കൊ​ല്ലം. കു​റേ​ സ​മ​യം കൂടി നാ​ട​ക​ത്തി​നു ന​ല്ക​ണ​മെ​ന്നു തോ​ന്നിയപ്പോൾ ജോ​ലി വി​ടാ​ൻ തീ​രു​മാ​നി​ച്ചു.​ എ​പ്പോ​ഴെ​ങ്കി​ലും ബ്രേ​ക്കെ​ടു​ത്ത് ഓ​ഫീ​സി​ൽ തി​രി​കെ ക​യ​റാം എ​ന്നു ക​രു​തി​.

പ​ക്ഷേ, ഇ​തു​വ​രെ തി​രി​ച്ചു​പോ​യി​ട്ടി​ല്ല. തി​യ​റ്റ​ർ മാ​ത്ര​മാ​യി ജീ​വി​ച്ചു​പോ​കാ​ൻ വ​ലി​യ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. വേ​റെ എ​ന്തൊ​ക്കെ ചെ​യ്തു​കൊ​ണ്ട് തി​യ​റ്റ​റി​ൽ തു​ട​രാം എ​ന്ന് ആ​ലോ​ചനയിലാണ് ഡ​ബ്ബി​ങ്ങും സ്കൂളുകളിൽ പോയി കഥപറച്ചി ലും സി​നി​മ​യു​മെ​ല്ലാം വ​രു​ന്ന​ത്. ഓ​രോ​ന്നും വ്യ​ത്യ​സ്ത രീ​തി​ക​ളി​ൽ എ​ൻ​ജോ​യ് ചെ​യ്യുന്നു.

ഈ ‘പരീക്ഷണം’ ഇഷ്ടം

എ​ല്ലാ​വ​രും ഡൗ​ണാ​യി​രി​ക്കു​ന്ന ലോക്ഡൗൺ സ​മ​യ​​ത്താ​ണ് ഫ​ഹ​ദി​ന്‍റെ കോ​ൾ. ഒ​രു പ​രീ​ക്ഷ​ണ പ്രോ​ജ​ക്ടു​ണ്ട്. താ​ത്പ​ര്യ​മു​ണ്ടെ​ങ്കി​ൽ സ്ക്രി​പ്റ്റ് കേ​ൾ​ക്കാം, ഒ​ന്നി​ച്ചു വ​ർ​ക്ക് ചെ​യ്യാം.

എ​നി​ക്ക് താ​ത്പ​ര്യ​മാ​യി. ചില ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം മ​ഹേ​ഷേ​ട്ട​ന്‍റെ സ്ക്രി​പ്റ്റു​മാ​യി എ​ല്ലാ​വ​രും ഫ​ഹ​ദി​ന്‍റെ കൊ​ച്ചി​യി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കൂ​ടി. അടുത്ത അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത് അ​വി​ടെ താ​മ​സി​ച്ച് 20 ദി​വ​സ​ത്തി​നു​ള്ളി​ൽ ഷൂ​ട്ടിം​ഗ് തീർത്തു. അതാണ് ‘സി യു സൂൺ’.

അനു ഇഷ്ടം

ലീ​ഡ് റോ​ളി​ലേ​ക്കു വ​ര​ണം എ​ന്നൊ​ന്നു​മി​ല്ലാ​യി​രു​ന്നു. എ​പ്പോ​ഴും ന​ല്ല കാ​ര​ക്ടേ​ഴ്സ് ചെ​യ്യ​ണ​മെ​ന്നേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. മു​ന്പും ലീ​ഡ് റോ​ൾ​
വ​ന്നി​ട്ടു​ണ്ട്. പ​ക്ഷേ, കഥാപാത്രം, കഥ ഇവയോട് അ​ത്ര​മേ​ൽ താ​ത്പ​ര്യം തോ​ന്നി​യാ​ലേ വ​ർ​ക്ക് എ​ടു​ക്കാ​റു​ള്ളൂ.

ചെ​റി​യ കാ​ര​ക്ടേ​ഴ്സ് ആ​ണെ​ങ്കി​ലും ആ ​സ്പേ​സി​ൽ എ​ങ്ങ​നെ വ​ർ​ക്ക് ചെ​യ്യാ​നാ​വും എ​ന്നു നോക്കും. ഞാ​ൻ ഏ​റെ ഇ​ഷ്ട​പ്പെ​ട്ടു ചെ​യ്ത ക​ഥാ​പാ​ത്ര​മാ​ണ് ഇതിലെ അനു.

ഫ​ഹ​ദ് എ​ന്ന ഇഷ്ടം

ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ കൂ​ടെ​യാ​ണ​ല്ലോ എ​ന്നൊ​ക്കെ ആ​ലോ​ചി​ച്ചാ​ണ് സെറ്റിലേക്കു പോയത്. ഷൂട്ട് തു​ട​ങ്ങി​യ​തി​ൽ​പ്പി​ന്നെ ഒ​പ്പം വ​ർ​ക്ക് ചെ​യ്യു​ന്ന​വ​രി​ൽ ഒ​രാ​ൾ എ​ന്ന പോ​ലെ​യാ​യി ഫ​ഹ​ദും.

കൂടെ വ​ർ​ക്ക് ചെ​യ്യു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​യാ​ളാ​ണു ഫ​ഹ​ദ്. അദ്ദേഹം പെ​ർ​ഫോം ചെ​യ്യു​ന്ന​തു ക​ണ്ടു​ത​ന്നെ കു​റേ പ​ഠി​ക്കാ​നു​ണ്ട്. എ​ന്‍റെ​യും റോ​ഷ​ന്‍റെ​യും സീ​ൻ എ​ടു​ത്താലുടൻ ഫ​ഹ​ദ് അ​തു കാ​ണു​മാ​യി​രു​ന്നു. 

മഹേഷ് നാരായണൻ ഇഷ്ടം

അ​നു സെ​ബാ​സ്റ്റ്യ​ൻ എ​ന്ന ക​ഥാ​പാ​ത്രം വ​ള​രെ മ​നോ​ഹ​ര​മാ​യി എ​ഴു​ത​പ്പെ​ട്ടി​രു​ന്നു. അ​തു തു​റ​ന്ന് അ​വ​ത​രി​പ്പി​ക്കു​ക എ​ന്ന​തു മാ​ത്ര​മാ​യി​രു​ന്നു എ​ന്‍റെ ജോ​ലി. മ​ഹേ​ഷേ​ട്ട​ൻ കൊ​ണ്ടു​വ​ന്ന വ​ഴി​ക​ളി​ലൂ​ടെ എ​നി​ക്കു പോ​യാ​ൽ മ​തി​യാ​യി​രു​ന്നു.

പൂ​ർ​ണ​മാ​യി വി​ശ്വ​സി​ച്ച് ഒ​പ്പം സ​ഞ്ച​രി​ച്ചു. അ​ദ്ദ​ഹം ഏ​റെ സ്ട്രെ​യി​റ്റ് ഫോ​ർ​വേ​ഡാ​ണ്. തോ​ന്നു​ന്ന​തു പ​റ​യും. അ​തി​ൽ കൂ​ടു​ത​ലൊ​ന്നും ന​മു​ക്ക് ആ​ലോ​ചി​ക്കേ​ണ്ടി വ​രാ​റി​ല്ല.

ഈ പടത്തിൽ എ നിക്കു കൂ​ടു​ത​ൽ എ​ക്സ​്പ്ലോ​ർ ചെ​യ്യാ​നു​ള്ള സ​മ​യ​മു​ണ്ടാ​യി​രു​ന്നു; അതിനുള്ള ഇടവും. അ​ങ്ങ​നെ സ്വാ​ഭാ​വി​ക​മാ​യി വ​ള​ർ​ന്ന സീ​നു​ക​ളാ​ണു ചെ​യ്ത​ത്. അ​ദ്ദേ​ഹം കാ​ര​ണ​മാ​ണ് എ​ന്‍റെ പെ​ർ​ഫോ​മ​ൻ​സൊ​ക്കെ ഇ​ങ്ങ​നെ വ​ന്ന​ത്.

പാട്ട് ഇഷ്ടം

കു​റ​ച്ചേ പ​ഠി​ച്ചി​ട്ടു​ള്ളു​വെ​ങ്കി​ലും തിയറ്ററിലെ ത്തും മുന്പേ പാ​ട്ട് ഒപ്പമുണ്ട്. മാ​യാ​ന​ദിക്കു ര​ണ്ടു കൊ​ല്ലം മു​ന്പ് ഒ​രു ത​മാ​ശ​യ്ക്കു റി​ക്കോ​ർ​ഡ് ചെ​യ്ത ‘ബാവ് രാ മൻ’ ക​വ​ർ സോം​ഗ് എ​ന്‍റെ ഒ​രു സു​ഹൃ​ത്തു വ​ഴി ലി​യോ​ണ കേ​ട്ടി​രു​ന്നു.

മാ​യാ​ന​ദി സെ​റ്റി​ൽ ലി​യോ​ണ അ​തു പ്ലേ ​ചെ​യ്തു. സി​നി​മ​യി​ലെ ഒ​രു സീ​നി​ൽ ഈ ​പാ​ട്ടു പാ​ട​ണ​മെ​ന്നു ശ്യാ​മേ​ട്ട​ൻ പ​റ​ഞ്ഞു. അ​ങ്ങ​നെ അ​തു സം​ഭ​വി​ച്ചു. സി യു സൂണിലെ സ്ക്രിപ്റ്റിൽ അ​നു ഒ​രു പാ​ട്ട് പാ​ടു​ന്നു എ​ന്ന് എ​ഴു​തി​യി​രു​ന്നു.

ആകർഷ കമായതും എ​ല്ലാ​വ​ർ​ക്കും അ​റി​യു​ന്ന​തു​മാ​യ ു പാ​ട്ടാ​യി​രി​ക്ക​ണമെ​ന്ന് അ​ഭി​പ്രാ​യ​മു​ണ്ടാ​യി. കു​റ​ച്ചു​മാ​ത്രം ഗി​റ്റാ​ർ അ​റി​യു​ന്ന ഒ​രാ​ൾ​ക്കു യൂ​ട്യൂ​ബി​ൽ നോ​ക്കി പ​ഠി​ച്ചു പാടാ​ൻ പ​റ്റു​ന്ന ഒ​രു പാ​ട്ട്. അ​ങ്ങ​നെ​യാ​ണ് തു​ന്പീ വാ…എ​ടു​ത്ത​ത്. ​

ലോ​ക്ഡൗ​ണിൽ തു​ട​ങ്ങി​യ ഒ​രു താ​ത്പ​ര്യ​മാ​ണ് ഗി​റ്റാ​ർ. കു​റ​ച്ചേ എ​നി​ക്ക​റി​യു​മാ​യി​രു​ന്നു​ള്ളൂ. അ​റി​യു​ന്ന​തു വ​ച്ച് ഈ ​പാ​ട്ട് മാ​നേ​ജ് ചെ​യ്യാമെന്ന് സെ​റ്റി​ലു​ണ്ടാ​യി​രു​ന്ന സു​ഷി​നും പ​റ​ഞ്ഞു.

റോഷൻ എന്ന ഇഷ്ടം

ചെ​ന്നൈ​യി​ൽ ഒ​രു​മി​ച്ചു വ​ർ​ക്ക് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും അവിടത്തെ ചെറിയ തി​യ​റ്റ​ർ ഇടത്തിൽ റോഷനും ഞാനും സുഹൃത്തുക്കളായി. റോ​ഷ​ൻ മും​ബൈ​യി​ലും ഞാ​ൻ ചെ​ന്നൈ​യി​ലും ബം​ഗ​ളൂ​രി​ലു​മായും തി​യ​റ്റ​ർ ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു.

തി​രി​ച്ചു കൊ​ച്ചി​യി​ലേ​ക്കു ഫി​ലിം വ​ർ​ക്കു​മാ​യി വന്നപ്പോഴും ​ഒ​രു നാ​ട​കം ചെ​യ്യ​ണ​മെ​ന്ന് ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. അ​ങ്ങ​നെയാണ് ‘എ വെരി നോ​ർ​മ​ൽ ഫാ​മി​ലി’ ചെ​യ്ത​ത്. ഞ​ങ്ങ​ൾ പ​ര​സ്പ​രം ഓ​രോ വ​ർ​ക്കും ഫോ​ളോ ചെ​യ്യു​ന്ന​വ​രാ​ണ്.

വ​ർ​ക്കിം​ഗ് ഇ​ക്വേ​ഷ​ൻ വ​ള​രെ കം​ഫ​ർ​ട്ട​ബി​ളാ​ണ്. തന്നിലെ ആക്ടറിനെ ഇ​നി​യും ന​ന്നാ​ക്കാ​നുള്ള വഴികളെക്കുറിച്ചാണ് എപ്പോഴും റോഷന്‍റെ ശ്രദ്ധ. ഇ​ത്ര​യും കൊ​ല്ല​മാ​യി​ട്ടും ഞാ​ൻ റോ​ഷ​നി​ൽ നി​ന്നു പ​ഠി​ച്ചു​കൊണ്ടേ​യി​രി​ക്കു​ന്നു.

ഷൂട്ടിംഗിനു മൊ​ബൈ​ൽ മാ​ത്ര​മ​ല്ലായിരുന്നു. ഐ ​ഫോ​ണി​ലാ​യി​രു​ന്നു വീ​ഡി​യോ കോ​ളു​ക​ൾ. ഡെ​സ്ക് ടോ​പ്പ് സ്ക്രീ​ൻ കാ​ണി​ക്കു​ന്ന​തു ഷൂ​ട്ട് ചെ​യ്യാ​ൻ ഒ​രു കാ​മ​റ ഉ​ണ്ടാ​യി​രു​ന്നു.

സ്ക്രീ​ൻ, ടെ​ക്ക് ഇവ അ​ത്ര പ​രി​ചി​ത​മ​ല്ലാ​ത്ത​തി​നാ​ൽ എ​നി​ക്ക് അ​തി​ന്‍റേ​താ​യ പേ​ടി​യു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, ഈ ടീ​മി​നൊപ്പം ചെയ്യു​ന്നതിന്‍റെ ആ‌വേ ശം, എ​ല്ലാ​വ​രും ഒ​ന്നി​ച്ചു ചി​ന്തി​ച്ചു ചെ​യ്യു​ന്ന രീ​തി… അതൊക്കെ ഇ​ഷ്ട​മാ​യി.

‘തുറമുഖ’ത്തിലെ ഇഷ്ടം

“തു​റ​മു​ഖം’ നാ​ട​ക​ത്തെ ബേ​സ് ചെ​യ്താ​ണ് ‘തുറമുഖം സിനിമ​. രാ​ജീ​വേ​ട്ട​നൊ​പ്പം വ​ർ​ക്ക് ചെ​യ്യു​ക എ​ന്ന​ സ്വപ്നം എ​ല്ലാ ആ​ക്ടേ​ഴ്സി​ന്‍റെ​യും ടോ​പ് ലി​സ്റ്റി​ലു​ണ്ടാവും. സെറ്റിലെ ഓ​രോ ദി​വ​സ​വും പോ​യ ദി​ന​ത്തേ​ക്കാ​ൾ സ്പെ​ഷ​ലാ​യി തോ​ന്നി.

‘ഹൃദയ’ത്തിലെ ഇഷ്ടം

ചെ​ന്നൈ​യി​ൽ ‘ഹൃ​ദ​യം’ ഷൂ​ട്ട് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് ലോ​ക്ക്ഡൗ​ണ്‍ വന്നത്. വീ​നീ​തേ​ട്ട​ന്‍റെ ആശയങ്ങ​ളി​ലെ വ്യ​ക്ത​ത​യി​ലും അദ്ദേഹത്തിനു ന​മ്മ​ളി​ലു​ള്ള വി​ശ്വാ​സ​ത്തി​ലു​മാ​ണ് ഞാ​ൻ ‘ഹൃദയം’ ചെ​യ്ത​ത്.

വി​നീ​തേ​ട്ട​ൻ ആ​ക്ട​റി​നെ ഏ​റെ കം​ഫ​ർ​ട്ട​ബി​ളാ​ക്കും. കോ​ള​ജ് സീ​നു​ക​ളൊ​ക്കെ എ​റെ എ​ൻ​ജോ​യ് ചെ​യ്താ​ണ് ചെ​യ്ത​ത്. ഞാ​ൻ കോ​ള​ജി​ൽ ആ​യ പോ​ലെ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. കാ​ന്പ​സ് മൂ​വി മാ​ത്ര​മ​ല്ല ഹൃ​ദ​യം.

‘സി ​യു സൂ​ണ്‍’ ക​ണ്ട് വി​നീ​തേ​ട്ട​ൻ ഇ​ഷ്ട​മാ​യി എ​ന്നു പ​റ​ഞ്ഞ​തു ത​ന്നെ വ​ലി​യ സ​ന്തോ​ഷം.

ആഷിക് സിനിമ ഇഷ്ടം

നാ​ലു ഭാ​ഗ​ങ്ങ​ളു​ള്ള ആ​ന്തോ​ള​ജി​യി​ലെ ഒ​രു
ഭാ​ഗ​മാ​ണ് ആ​ഷി​ക് അ​ബു സം​വി​ധാ​നം ചെ​യ്ത ‘പെ​ണ്ണും ചെ​റു​ക്ക​നും’. അ​തി​ലാ​ണ് ഞാ​നും റോ​ഷ​നു​മു​ള്ള​ത്. ഉണ്ണി ആറിന്‍റെ രചന. ഷൂ​ട്ടിം​ഗ് നേരത്തേ ക​ഴി​ഞ്ഞു.

ഒരുപോലെ ഇഷ്ടം

തി​യ​റ്റ​റി​ൽ നി​ന്നു സി​നി​മ​യി​ലേ​ക്കു ക​യ​റി എ​ന്ന ചി​ന്ത​യി​ല്ല. ര​ണ്ടും എ​നി​ക്ക് ഒ​രു​പോ​ലെ താ​ത്പ​ര്യ​മാണ്. ആ​ദ്യം തൊ​ട്ടേ തി​യ​റ്റ​ർ എ​നി​ക്കു താ​ത്പ​ര്യ​മാ​ണ്. ഇ​പ്പോ​ഴും സ്റ്റേ​ജി​ൽ ക​യ​റു​ന്പോ​ൾ കി​ട്ടു​ന്ന ഫീ​ൽ വേ​റെ ഒ​ന്നി​ലും കി​ട്ടാ​റി​ല്ല. അതു പോലെ ത​ന്നെ സി​നി​മ​യി​ൽ വ​ർ​ക്ക് ചെയ്യുന്പോ ൾ കിട്ടുന്ന ഫീൽ വേ​റെ ഒ​ന്നി​ലും കി​ട്ടുകയുമില്ല.

ഫാമിലി എന്ന ഇഷ്ടം

ചേ​ച്ചി​യും ഞാ​നും ചെ​യ്ത എ​ല്ലാ എ​ക്സ്പ്ലൊ​റേ​ഷ​നും എ​ന്‍റെ അ​മ്മ​യും അ​ച്ഛ​നും കാ​ര​ണ​മാ​ണ്. ഫാ​മി​ലി​യി​ൽ ഒ​രാ​ൾ പെ​ർ​ഫോം ചെ​യ്യു​ന്പോ​ൾ ബാ​ക്കി മൂ​ന്നു​പേ​രും സ​പ്പോ​ർ​ട്ടാ​വും.

എ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ​യോ ഞാ​ൻ എ​ന്തൊ​ക്കെ ചെ​യ്യു​ന്നു എ​ന്ന​തി​നെ​യോ ആ​രു ചോ​ദ്യം ചെ​യ്താ​ലും ആ​രു മ​ന​സി​ലാ​ക്കി​യി​ല്ലെ​ങ്കി​ലും എ​നി​ക്കു പ്ര​ശ്ന​മു​ണ്ടാ​യി​ട്ടി​ല്ല. കാ​ര​ണം, എ​ന്‍റെ ഫാ​മി​ലി​യും കു​റേ സു​ഹൃ​ത്തു​ക്ക​ളും…​അ​വ​ർ എ​പ്പോ​ഴും എ​ല്ലാ​ത്തി​ലും കൂ​ടെ​യു​ണ്ടാ​വും.

Related posts

Leave a Comment