ദാ​സ​നും വി​ജ​യ​നും വീ​ണ്ടും! ഖാ​ലി പേ​ഴ്സ് ഓ​ഫ് ദി ​ബി​ല്യ​നേ​ഴ്സ് പൂ​ർ​ത്തി​യാ​യി

മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ കൗ​തു​കം ന​ൽ​കി​യ ദാ​സ​നും വി​ജ​യ​നും എ​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ പു​തി​യ ഭാ​വ​ഭേ​ദ​ങ്ങ​ളോ​ടെ പു​തി​യ ത​ല​മു​റ​ക്കാ​രാ​യ അ​ഭി​നേ​താ​ക്ക​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ഖാ​ലി പേ​ഴ്സ് ഓ​ഫ് ദി ​ബി​ല്യ​നേ​ഴ്സ്.

റോ​യ​ൽ ബ​ഞ്ചാ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ അ​ഹ​മ്മ​ദ് റു​ബി​ൻ സ​ലിം ,അ​നു റൂ​ബി ജ​യിം​സ്, ന ​ഹാ​സ്.​എം. ഹ​സ​ൻ എ​ന്നി​വ​ർ നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്രം മാ​ക്സ് വെ​ൽ ജോ​സ​ഫ് തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്നു.

പു​തി​യ ത​ല​മു​റ​യി​ലെ ശ്ര​ദ്ധേ​യ​രാ​യ ധ്യാ​ൻ ശീ​നി​വാ​സ​ൻ, അ​ജു വ​ർ​ഗീ​സ്, എ​ന്നി​വ​രാ​ണ് ഈ ​ചി​ത്ര​ത്തി​ലെ ആ​ധു​നി​ക ദാ​സ​നും വി​ജ​യ​നു​മാ​യ ബി​ബി​ൻ​ദാ​സ്, ബി​ബി​ൻ വി​ജ​യ് എ​ന്നി​വ​രെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​മ്പി​ളി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഏ​റെ ശ്ര​ദ്ധേ​യ​യാ​യ ത​ൻ​വി റാം ​ഈ ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​കു​ന്നു. ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ര​മേ​ഷ്, അ​ഹ​മ്മ​ദ് സി​ദ്ദി​ഖ്, ജ​ഗ​ദീ​ഷ്, ര​മേ​ഷ് പി​ഷാ​ര​ടി, മേ​ജ​ർ ര​വി, റാ​ഫി, ഇ​ട​വേ​ള ബാ​ബു, സ​ര​യു, നീ​നാ കു​റു​പ്പ്, ദീ​പ്തി ക​ല്യാ​ണി എ​ന്നി​വ​ർ​ക്കൊ​പ്പം അ​ർ​ജു​ൻ ര​മേ​ശും ര​ഞ്ജി​നി ഹ​രി​ദാ​സും വ്യ​ത്യ​സ്ത​മാ​യ ര​ണ്ടു ക​ഥാ​പാ​ത്ര​ങ്ങ​ളെ ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്നു.

അ​നി​ൽ ലാ​ലി​ന്‍റെ വ​രി​ക​ൾ​ക്ക് പ്ര​കാ​ശ് അ​ല​ക്സ് ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. സ​ന്തോ​ഷ് അ​നി​മ ഛായാ​ഗ്ര​ഹ​ണ​വും നൗ​ഫ​ൽ അ​ബ്ദു​ള്ള എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. കൊ​ച്ചി​യി​ൽ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

Related posts

Leave a Comment