ഏ​ക​ദേ​ശം 22,000 ല്‍ ​അ​ധി​കം രൂ​പ നഷ്ടപ്പെട്ടപ്പോള്‍ അവര്‍ക്ക് മനസിലായി…! നെടുന്പാശേരി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; സംഭവം ഇങ്ങനെ…

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തുള്ള ഓൺലൈൻ ത​ട്ടി​പ്പിൽ കുരുങ്ങി നിരവധി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ.

ജോ​ലി​ക്ക് മു​ന്‍​പു​ള്ള വൈ​ദ്യ​പ​രി​ശോ​ധ​ന​യുടേതടക്കം പേ​രു​പ​റ​ഞ്ഞാണ് സം​ഘം പ​ണം ത​ട്ടി​യെ​ടു​ത്തത്. ത​ട്ടി​പ്പി​നു സി​യാ​ലി​ന്‍റെ വ്യാ​ജ ലെ​റ്റ​ര്‍ ​പാ​ഡും ഉ​പ​യോ​ഗി​ച്ചിരുന്നു.

തട്ടിപ്പ് ഇങ്ങനെ:

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഡ്രൈ​വ​ര്‍ റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ക്കു​ന്നു​വെ​ന്ന പേ​രി​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​ര​സ്യ വെ​ബ്സൈ​റ്റി​ൽ പ​ര​സ്യം ന​ൽ​കി​. 30,000 രൂ​പ വ​രെ ശ​മ്പ​ള​വും വാ​ഗ്ദാ​നം ചെ​യ്തു.

ഇ​തുക​ണ്ട്  അ​പേ​ക്ഷിച്ചവർക്ക് അ​ധി​കം വൈ​കാ​തെ ത​ന്നെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​ച്ച്‌ആ​ര്‍ മാ​നേ​ജ​ര്‍ എ​ന്ന പേ​രി​ല്‍ വാ​ട്ട്സ് ആ​പ് സ​ന്ദേ​ശ​മെ​ത്തുകയും ജോ​ലി​ക്കാ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ ഇ-​മെ​യി​ല്‍ വ​ഴി അ​യ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടുകയും ചെയ്യും.

തു​ട​ര്‍​ന്ന് അ​പേ​ക്ഷാ ഫീ​സ് ഇ​ന​ത്തി​ല്‍ 1,050 രൂ​പ അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടും .

ഇ​തു ല​ഭി​ച്ചു ക​ഴി​ഞ്ഞാ​ല്‍ സി​യാ​ലി​ന്‍റെ​യും വി​മാ​ന​ത്താ​വ​ള അ​ഥോ​റി​റ്റി​യു​ടെ​യും വ്യാ​ജ ലെ​റ്റ​ര്‍​ പാ​ഡി​ല്‍ ജോ​ലി ല​ഭി​ച്ചു എ​ന്ന് അ​റി​യി​ച്ചു​​ള്ള ഓ​ഫ​ര്‍ ലെ​റ്റ​ര്‍ ഇ-​മെ​യി​ല്‍ സ​ന്ദേ​ശ​മാ​യി ഉദ്യോഗാർഥിക്ക് ലഭിക്കും.

എ​ത്ര​യും വേ​ഗം ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്ക​ണ​മെ​ന്നും വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കും കോവി​ഡ് പ​രി​ശോ​ധ​ന​യ്ക്കും മ​റ്റു​മാ​യി 3,250 രൂ​പ കൂ​ടി ആ​വ​ശ്യ​പ്പെ​ടും.

ഇ​തും വി​ശ്വ​സി​ച്ചു എ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ല്‍ തട്ടിപ്പുസം​ഘം ഒ​രു നി​ര്‍​ദേ​ശം കൂ​ടി മു​ന്നോ​ട്ടു​വയ്ക്കും.

ജോ​ലി ബോ​ണ്ട് അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും ഇ​തി​നാ​യി 18,000 രൂ​പ കൂ​ടി അ​ടയ്​ക്ക​ണ​മെ​ന്നും. ഇ​തുകൂ​ടി ന​ൽ​കി​ക്ക​ഴി​ഞ്ഞാ​ൽ പി​ന്നെ സം​ഘ​ത്തെക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വും ഉ​ണ്ടാ​കി​ല്ല.

ഏ​ക​ദേ​ശം 22,000 ല്‍ ​അ​ധി​കം രൂ​പ ഇ​ത്ത​ര​ത്തി​ല്‍ ന​ഷ്ട​പ്പെ​ട്ട ശേ​ഷ​മാ​ണ് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ൾ​ക്ക് ത​ങ്ങ​ൾ വ​ഞ്ചി​ക്ക​പ്പെട്ടെ​ന്ന് മ​ന​സിലാ​യ​ത്.

കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ല്‍ അ​ഭി​മു​ഖ​വും പ​രീ​ക്ഷ​യു​മൊ​ന്നു​മി​ല്ലെ​ന്ന് ത​ട്ടി​പ്പ് സം​ഘം ഉ​ദ്യോ​ഗാ​ര്‍​ഥി​കളോട് പറഞ്ഞിരുന്നു.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ നി​യ​മ​ന​ത്തി​നാ​യി യാ​തൊ​രു ഫീ​സും ഈ​ടാ​ക്കു​ന്നി​ല്ലെ​ന്നും ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ൽ​പ്പെ​ട്ട് വ​ഞ്ചി​ത​രാ​കാ​തി​രി​ക്കാ​ൻ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും സി​യാ​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts

Leave a Comment