പകതീര്‍ക്കാന്‍! വിദ്യാര്‍ഥിനികളുടെ ഫോണ്‍നമ്പര്‍ സഹപാഠി ഡേറ്റിംഗ് ആപ്പിലിട്ടു; ഒരു ദിവസം പെണ്‍കുട്ടിക്ക് ലഭിച്ചത് 800 കോളുകള്‍; ഒടുവില്‍…

ന്യൂ​ഡ​ൽ​ഹി: മോ​ശം പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ച് അ​ധ്യാ​പ​ക​രോ​ടു പ​രാ​തി​പ്പെ​ട്ട​തി​ന്‍റെ പ​ക​തീ​ർ​ക്കാ​ൻ കൗ​മാ​ര​ക്കാ​ര​ൻ ഡേ​റ്റിം​ഗ് ആ​പ്ലി​ക്കേ​ഷ​നി​ൽ സ​ഹ​പാ​ഠി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ പേ​രി​ൽ വ്യാ​ജ പ്രൊ​ഫൈ​ലു​ക​ളു​ണ്ടാ​ക്കി ഫോ​ണ്‍ ന​ന്പ​റും ചി​ത്ര​ങ്ങ​ളും പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. ഇ​തേ​ത്തുട​ർ​ന്ന് പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു രാ​ത്രി​യും പ​ക​ലു​മി​ല്ലാ​തെ തു​ട​ർ​ച്ച​യാ​യി ഫോ​ണ്‍ വി​ളി​ക​ൾ വ​ന്നു.

സം​ഭ​വ​ത്തി​ൽ, ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​തി​ന​ഞ്ചു​കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. ഫോ​ണ്‍ ന​ന്പ​ർ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​ശേ​ഷം പെ​ണ്‍​കു​ട്ടി​ക്ക് തു​ട​ർ​ച്ച​യാ​യി അ​ശ്ളീ​ല സ​ന്ദേ​ശ​ങ്ങ​ളും വീ​ഡി​യോ​ക​ളും ല​ഭി​ച്ചി​രു​ന്നു.

ഇ​ത​ട​ക്ക​മാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് അ​ന​ന്ദ് വി​ഹാ​ർ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​ത്. ഇ​തേ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​റ്റ് ഒ​ന്പ​തു പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ഡേ​റ്റിം​ഗ് ആ​പ്പി​ൽ പ​ര​സ്യ​പ്പെ​ടു​ത്തി​യ​താ​യി ക​ണ്ടെ​ത്തി. ഈ ​പെ​ണ്‍​കു​ട്ടി​ക​ളു​ടെ സ​മാ​ന​പ്ര​ശ്നം നേ​രി​ട്ടി​രു​ന്നു.

ഒ​രു ദി​വ​സം മാ​ത്രം 800 ഫോ​ണ്‍​കോ​ളു​ക​ൾ വ​രെ ല​ഭി​ച്ച​താ​യി ഇ​തി​ൽ ഒ​രു പെ​ണ്‍​കു​ട്ടി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൗ​മാ​ര​ക്കാ​ര​ൻ പി​ടി​യി​ലാ​കു​ന്ന​ത്.മോ​ശം പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ച് അ​ധ്യാ​പ​ക​രോ​ടു പ​രാ​തി​പ്പെ​ട്ട​തി​ന്‍റെ പ​ക​തീ​ർ​ക്കാ​നാ​ണ് ഫോ​ണ്‍​ന​ന്പ​രു​ക​ളും ചി​ത്ര​ങ്ങ​ളും പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​തെ​ന്ന് കൗ​മാ​ര​ക്കാ​ര​ൻ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ കൗ​ണ്‍​സലിം​ഗി​ൽ സ​മ്മ​തി​ച്ചു.

പ്ര​തി​യെ പി​ന്നീ​ട് ജു​വ​നൈ​ൽ ഹോ​മി​ലേ​ക്കു മാ​റ്റി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ച്ച ചി​ത്ര​ങ്ങ​ളാ​ണ് കൗ​മാ​ര​ക്കാ​ര​ൻ ഡേ​റ്റിം​ഗ് ആ​പ്പി​ൽ അ​പ്‌ലോഡ് ചെ​യ്ത​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

Related posts