മധ്യപ്രദേശിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്! ജനസംഖ്യയേക്കാൾ കൂടുതൽ വോട്ടർമാർ; ഒ​രു വോ​ട്ട​റു​ടെ പേ​ര് 26 ബൂ​ത്തി​ൽ!

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ജനസം​ഖ്യ​യേ​ക്കാ​ൾ കൂ​ടു​ത​ൽ ആ​ളു​ക​ൾ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ബി​ജെ​പി ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​താ​യു​ള്ള ആ​രോ​പ​ണ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ത്തി​നി​ടെ മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ന​സം​ഖ്യ വ​ർ​ധി​ച്ച​ത് 24 ശ​ത​മാ​ന​മാ​ണ്. എ​ന്നാ​ൽ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​വ​ട്ടെ 40 ശ​ത​മാ​ന​വും. ഒ​രു വോ​ട്ട​റു​ടെ പേ​ര് 26 ബൂ​ത്തു​ക​ളി​ലെ ലി​സ്റ്റി​ൽ ക​ണ്ടെ​ത്തി. സം​സ്ഥാ​ന​ത്ത് 60 ല​ക്ഷ​ത്തോ​ളം വ്യാ​ജ വോ​ട്ട​ർ​മാ​രാ​ണെ​ന്നു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം.

സം​സ്ഥാ​ന​ത്ത് ന​ട​ത്തി​യ സ​ർ​വെ​യി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തെ​ന്ന് കോ​ണ്‍​ഗ്ര​സ് പ​റ​യു​ന്നു. മ​ധ്യ​പ്ര​ദേ​ശ് പി​സി​സി അ​ധ്യ​ക്ഷ​ൻ ക​മ​ൽ​നാ​ഥ്, മു​തി​ർ​ന്ന നേ​താ​വ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ, മു​ൻ മു​ഖ്യ​മ​ന്ത്രി ദി​ഗ്വി​ജ​യ് സിം​ഗ് എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്.

ഇ​ത് ക​രു​തി​ക്കൂ​ട്ടി ചെ​യ്ത​താ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശി​നോ​ട് തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്ക് ര​ണ്ട് വോ​ട്ട​ർ ഐ​ഡി കാ​ർ​ഡാ​ണ് ഉ​ള്ള​ത്. ഒ​ന്ന് യു​പി​യി​ലും മ​റ്റൊ​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലും. ബി​ജെ​പി ഇ​തി​നെ​തി​രെ പ​രാ​തി​ക​ളൊ​ന്നും ഉ​ന്ന​യി​ച്ചി​ട്ടി​ല്ല. കാ​ര​ണം അ​വ​രാ​ണ് ഇ​ത് ഉ​ണ്ടാ​ക്കി​യ​ത്. അ​തു​കൊ​ണ്ടാ​ണ് പ​രാ​തി​യി​ല്ലാ​ത്ത​തെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

Related posts