അമ്മയുടെ വിവാഹം നടത്തിയത് മകള്‍; അച്ഛന്റെ വേര്‍പാട് നികത്താന്‍ മകള്‍ കണ്ടെത്തിയ വഴി കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

 

പ്രായപൂര്‍ത്തിയാകുമ്പോള്‍ മക്കളുടെ വിവാഹം നടത്തുന്നത് നാട്ടു നടപ്പാണ്. എന്നാല്‍ അമ്മയുടെ വിവാഹം മകള്‍ നടത്തിക്കൊടുക്കുന്നതിനെക്കുറിച്ച് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ. എങ്കില്‍ അങ്ങനെയൊരു സംഭവം നടന്നു. രണ്ടു വര്‍ഷം മുമ്പാണ് സംഹിതയെയും അമ്മയെയും തളര്‍ത്തി സംഹിതയുടെ അച്ഛന്‍ അവരെ വിട്ടുപിരിയുന്നത്.കാലം മുറിവുകള്‍ ഉണക്കുമെന്നു കരുതിയെങ്കിലും 52 ാം വയസില്‍ അച്ഛന്‍ തങ്ങളെ വിട്ടുപോയത് അവര്‍ക്കു താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. അമ്മയുടെ ജീവിതത്തിലുണ്ടായ അച്ഛന്റെ വേര്‍പാട് നികത്താന്‍ സംഹിത കണ്ടെത്തിയത് അധികമാരും ചിന്തിക്കാത്ത വഴിയായിരുന്നു. വാര്‍ധക്യത്തില്‍ അമ്മ തനിച്ചാവാതിരിക്കാന്‍ അവരെ അവള്‍ ഒരിക്കല്‍ക്കൂടി വിവാഹിതയാക്കി.

‘അച്ഛന്റെ ഫോട്ടോക്ക് മുന്നില്‍ നിന്ന് അദ്ദേഹത്തെ എന്തിനു ഞങ്ങളില്‍ നിന്ന് കൊണ്ടുപോയി എന്ന് ദൈവത്തോട് ചോദിക്കുന്ന അമ്മയെ ആണ് ദിനവും കണ്ടിരുന്നത്. ഉറക്കത്തില്‍നിന്നു ഞെട്ടിയെഴുനേറ്റ് അച്ഛന്‍ എവിടെ എന്ന് ചോദിക്കുമായിരുന്നു അമ്മ ‘ സംഹിത പറയുന്നു . ജോലിക്കായി മറ്റൊരു നഗരത്തിലേക്കു സംഹിതയും ചേക്കേറിയത്തോടെ അമ്മ വീണ്ടും തനിച്ചായി. മൂത്ത സഹോദരി കൂടി വിവാഹിതയാതോടെ സ്ഥിതി വീണ്ടും വഷലായി . അധികം വൈകാതെ അമ്മയുടെ ഒറ്റപെടലിനു വഴി കണ്ടെത്തണമെന്ന സംഹിത തീരുമാനിച്ചു. അമ്മയെ വിവാഹം കഴിപ്പിക്കുക എന്നതായിരുന്നു അത്.

അങ്ങനെ അമ്മയുടെ ജീവിതത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കി അവള്‍ മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു. അമ്മയെ മനസിലാക്കുന്ന ഒരാളായിരിക്കണമെന്ന് അവള്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നു. തുടക്കത്തില്‍ സ്വാഭാവികമായും സംഹിതയുടെ തീരുമാനത്തെ അമ്മ എതിര്‍ക്കുകയാണുണ്ടായത്. എന്നാല്‍ വൈകാതെ അവള്‍ വിവാഹത്തിന്റെ ആവശ്യകതയെകുറിച്ചു അമ്മയെ ബോധ്യപ്പെടുത്തി.’ഈ ലോകത്തു എല്ലാവര്‍ക്കും സന്തോഷത്തോടെ ജീവിക്കാന്‍ അവകാശമുണ്ട്. വാര്‍ധക്യത്തില്‍ തനിച്ചാകുമ്പോ ഒരു സഹായം വേണമെന്നു തോന്നുമ്പോള്‍ സമൂഹമോ ബന്ധുക്കളോ തിരിഞ്ഞുനോക്കാനുണ്ടാവില്ല. ആരൊക്കെ കൂടെ നിന്നാലും ഇല്ലെങ്കിലും പങ്കാളിയോളം പകരമാവില്ല. അച്ഛന്‍ നേരത്തെ പോയത് അമ്മയുടെ തെറ്റല്ല പക്ഷെ ജീവിതത്തിന് മറ്റൊരു അവസരം നല്‍കാത്തത് അമ്മയുടെ മാത്രം തെറ്റായിരിക്കും ‘ സംഹിതയുടെ ഈ വാക്കുകളാണ് അമ്മയെ ഇരുത്തി ചിന്തിപ്പിച്ചത്.

അങ്ങനെ അമ്മക്ക് യോജ്യനായ ഒരാളെത്തന്നെ സംഹിത കണ്ടെത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന അദ്ദേഹം. അങ്ങനെ ആ മകള്‍ അമ്മയെ താന്‍ ആഗ്രഹിച്ചതുപോലെതന്നെ വിവാഹം കഴിപ്പിച്ചു. നല്ലകാലത്ത് മുഴുവന്‍ മക്കള്‍ക്കായി ജീവിക്കുന്ന അച്ഛനമ്മമാരെ വാര്‍ധക്യത്തില്‍ തനിച്ചാക്കാതിരിക്കുക എന്നത് ഓരോ മക്കളുടെയും ഉത്തരവാദിത്തമാണെന്നും സംഹിത പറയുന്നു.

Related posts