നാലുകിലോമീറ്റര്‍..! എ​യിം​സി​ൽ ആം​ബു​ല​ൻ​സ് നി​ഷേ​ധി​ച്ചു; മ​ക​ളു​ടെ മൃ​ത​ദേ​ഹ​വും തോ​ളി​ലേ​റ്റി പി​താ​വ് ന​ട​ന്നു; ആശുപത്രിയില്‍ നടന്ന സംഭവം ഇങ്ങനെ…

പാ​റ്റ്ന: എ​യിം​സി​ൽ ആം​ബു​ല​ൻ​സ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​മ്പ​തു​വ​യ​സു​കാ​രി​യാ​യ മ​ക​ളു​ടെ മൃ​ത​ദേ​ഹ​വും തോ​ളി​ലേ​റ്റി പി​താ​വി​ന് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങേ​ണ്ടി​വ​ന്നു. ബി​ഹാ​റി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ പാ​റ്റ​ന​യി​ലാ​യി​രു​ന്നു സം​ഭ​വം. ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് അ​ധി​കൃ​ത​ർ ആം​ബു​ല​ൻ​സ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മാ​താ​പി​താ​ക്ക​ൾ​ക്ക് മ​ക​ളു​ടെ മൃ​ത​ദേ​ഹം ചു​മ​ലി​ലേ​ന്തി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി​വ​ന്ന​ത്. ബി​ഹാ​റി​ലെ ലാ​ഖി​സ​രാ​യി ജി​ല്ല​യി​ലെ ക​ജ്ര ഗ്രാ​മ​ത്തി​ലെ രാം​ബാ​ല​ക്കി​നാ​ണ് ദു​ർ​ഗ​തി നേ​രി​ട്ട​ത്.

രാം​ബാ​ല​ക്കി​ന്‍റെ മ​ക​ൾ റോ​ഷ​ൻ കു​മാ​രി​യാ​ണ് മ​രി​ച്ച​ത്. റോ​ഷ​ൻ കു​മാ​രി​ക്ക് ആ​റു ദി​വ​സ​മാ​യി ക​ടു​ത്ത​പ​നി​യാ​യി​രു​ന്നു. അ​സു​ഖം മൂ​ർഛി​ച്ച​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യെ രാം​ബാ​ല​ക്കും ഭാ​ര്യ​യും പാ​റ്റ്ന​യി​ലെ എ​യിം​സി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ ഒ​പി​യി​ൽ കാ​ണി​ക്കാ​നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശം. ഒ​പി​യി​ലെ വ​രി​യി​ൽ അ​വ​സാ​ന​മാ​യി​നി​ന്ന രാം​ബാ​ല​ക്ക് കു​ട്ടി​യെ ഡോ​ക്ട​റെ എ​ത്ര​യും വേ​ഗം കാ​ണി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ധി​കൃ​ത​ർ വ​ഴ​ങ്ങി​യി​ല്ല. ഒ​പി ടി​ക്ക​റ്റ് ര​ജി​സ്ട്രേ​ഷ​നെ​ല്ലാം രാം​ബാ​ല​ക് പൂ​ർ​ത്തി​യാ​ക്കി എ​ത്തി​യ​പ്പോ​ഴേ​ക്കും കു​ട്ടി മ​രി​ച്ചു.

കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ക്കാ​ൻ ആം​ബു​ല​ൻ​സും അ​ധി​കൃ​ത​ർ വി​ട്ടു​ന​ൽ​കി​യി​ല്ല. ഇ​തി​നെ തു​ട​ർ​ന്ന് രാം​ബാ​ല​ക് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​വും തോ​ളി​ലേ​റ്റ് നാ​ല് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലേ​ക്ക് ന​ട​ന്നു​പോ​യി. ഇ​വി​ടെ​നി​ന്നും ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് രാം​ബാ​ല​കും ഭാ​ര്യ​യും മ​ക​ളു​ടെ മൃ​ത​ദേ​ഹ​വു​മാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

Related posts