ഏ​ഷ്യാ​ക​പ്പ് ഹോ​ക്കി: ഇ​ന്ത്യ​ക്ക് സ​മ​നി​ല

ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യാ​ക​പ്പ് ഹോ​ക്കി സൂ​പ്പ​ർ ഫോ​റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് സ​മ​നി​ല. ദ​ക്ഷി​ണ കൊ​റി​യ​യ്ക്കെ​തി​രെ​യാ​ണ് ഇ​ന്ത്യ സ​മ​നി​ല വ​ഴ​ങ്ങി​യ​ത്. ക​ളി​യു​ടെ 41 ാം മി​നി​റ്റി​ൽ കൊ​റി​യ​യാ​ണ് ആ​ദ്യം ലീ​ഡ് എ​ടു​ത്ത​ത്. ലി ​ജു​ങ്ജു​വാ​യി​രു​ന്നു കൊ​റി​യ​ൻ സ്കോ​റ​ർ.

അ​വ​സാ​ന നി​മി​ഷം​വ​രെ ഒ​രു ഗോ​ൾ ലീ​ഡി​ൽ ക​ടി​ച്ചു​തൂ​ങ്ങി​യ കൊ​റി​യ​ക്ക് ഇ​ന്ത്യ തി​രി​ച്ച​ടി ന​ൽ​കി. ഡി​ഫ​ൻ​ഡ​ർ ഗു​ര്‍​ജ​ന്ത് സിം​ഗി​ലൂ​ടെ ഇ​ന്ത്യ സ​മ​നി​ല പി​ടി​ച്ചു.

Related posts