നടക്കാൻ കഴിയാതിരുന്ന മകളുടെ ആരോഗ്യത്തെ സംബന്ധിച്ച് നിത്യവും ഭാര്യ‍യും ഭർത്താവും തമ്മിൽ വഴക്ക്; അ​മ്മ​യും മ​ക​ളും കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യിൽ കണ്ടെത്തിയ സംഭവത്തിൽ  അന്വേഷണം തുടരുന്നു

ചി​റ്റൂ​ർ: അ​മ്മ​യേ​യും മ​ക​ളെ​യും വീ​ട്ടു​കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തിയ സംഭവത്തിൽ ദുരൂഹതയില്ലെങ്കിലും അന്വേഷണം തുടരും. കേ​ണം​ന്പു​ള്ളി സു​രേ​ഷി​ന്‍റെ ഭാ​ര്യ ജ​യ​ന്തി (38). മ​ക​ൾ അ​ക്ഷ​ര (17) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ചി​റ്റൂ​ർ എ​സ്ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി. സെ​യി​ൽ​ടാ​ക്സി​ൽ ജീ​വ​ന​ക്കാ​ര​നാ​യ സു​രേ​ഷ് സം​ഭ​വ​ദി​വ​സം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. സു​രേ​ഷി​ന്‍റെ മ​റ്റൊ​രു മ​ക​ൻ അ​ക്ഷ​യ് ആ​ണ് അ​മ്മ​യും സ​ഹോ​ദ​രി​യേ​യും കാ​ണാ​നി​ല്ലെ​ന്നു മൊ​ബൈ​ലി​ൽ വി​ളി​ച്ച് വി​വ​രം അ​റി​യി​ച്ച​ത്.സു​രേ​ഷ് സ​മീ​പ​വാ​സി​ക​ളെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ട്ടു​കി​ണ​റ്റി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

അ​ക്ഷ​ര​യ്ക്ക് പ​ര​സ​ഹാ​യം കൂ​ടാ​തെ എ​ഴു​ന്നേ​ല്ക്കാ​നോ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ സ്വ​യം ന​ട​ത്താ​നോ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. മ​ക​ളു​ടെ ആ​രോ​ഗ്യ​പ​രി​പാ​ല​ന​വും മ​റ്റു വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​രേ​ഷും ജ​യ​ന്തി​യും ത​മ്മി​ൽ വീ​ട്ടി​ൽ വ​ഴ​ക്കും പ​തി​വാ​യി​രു​ന്നു.

ഇ​ക്കാ​ര​ണ​ങ്ങ​ളി​ൽ മ​നം​നൊ​ന്ത ജ​യ​ന്തി മ​ക​ളെ ചു​മ​ന്ന് കി​ണ​റ്റി​ലി​ട്ട​ശേ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും സു​രേ​ഷി​ന്‍റെ വീ​ട്ടി​ലെ സി​സി​ടി​വി​യി​ൽ ജ​യ​ന്തി മ​ക​ളെ ചു​മ​ന്നു​കൊ​ണ്ടു​പോ​കു​ന്ന ദൃ​ശ്യം ക​ണ്ടെ​ത്തി​യ​താ​യും ചി​റ്റൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​ന് ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​രെ​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി.പാ​ല​ക്കാ​ട് എ​സ്പി പൂ​ങ്കു​ഴ​ലി, ചി​റ്റൂ​ർ സി​ഐ വി.​ഹം​സ, എ​സ്ഐ പൊ​ന്നു​ക്കു​ട്ടി എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി ്അ​ന്വേ​ഷ​ണം ന​ട​ത്തി.

Related posts