ഡോക്ടര്‍മാര്‍ ഏറെ പരിശ്രമിച്ചെങ്കിലും…! അമിത വേഗത ചോദ്യം ചെയ്തു; ടൂറിസ്റ്റ് വാന്‍ ഡ്രൈവറും സംഘവും ക്രൂരമായി മര്‍ദിച്ച 47 കാരന്‍മരിച്ചു

വ​ട​ക​ര: അ​മി​ത വേ​ഗ​ത ചോ​ദ്യം ചെ​യ്ത​തി​നു ടൂ​റി​സ്റ്റ് വാ​ൻ ഡ്രൈ​വ​റും സം​ഘ​വും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് അ​ത്യാ​സ​ന്ന നി​ല​യി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചോ​റോ​ട് പെ​രു​മ​ന ക്ഷേ​ത്ര​ത്തി​നു സ​മീ​പം കൂ​ട​ത്തി​ൽ സി.​കെ.​വി​നോ​ദ് (47) മ​രി​ച്ചു. വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്ന വി​നോ​ദ​ൻ ഇ​ന്നു രാ​വി​ലെ ആ​റേ​കാ​ലി​നാ​ണ് അ​ന്ത്യ​ശ്വാ​സം വ​ലി​ച്ച​ത്.

വ​ർ​ഷ​ങ്ങ​ളാ​യി ചോ​റോ​ട് താ​മ​സി​ക്കു​ന്ന മ​ട​പ്പ​ള്ളി ആ​ശാ​രി​ക്കോ​ട്ട ചാ​ത്ത​ങ്ക​ണ്ടി വി​നോ​ദ​ൻ മാ​ഹി​യി​ൽ ഇ​ക്ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് അ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. സു​ഹൃ​ത്തി​നോ​ടൊ​പ്പം മാ​ഹി ഗ​വ. ആ​ശു​പ​ത്രി​ക്ക് സ​മീ​പം ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്പോ​ൾ ടൂ​റി​സ്റ്റ് വാ​ൻ ഡ്രൈ​വ​റും സം​ഘ​വും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വാ​ൻ അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്ന​തി​നാ​ൽ ഇ​തേ​ചൊ​ല്ലി വാ​ക്ക് ത​ർ​ക്ക​മു​ണ്ടാ​യി.

ഇ​തി​ന്‍റെ പേ​രി​ൽ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വി​നോ​ദ​നെ​യും സു​ഹൃ​ത്തി​നെ​യും സാ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. വി​നോ​ദ് റോ​ഡി​ൽ ത​ല​യി​ടി​ച്ച് വീ​ണു. സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​നോ​ദി​നെ മാ​ഹി ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ത​ല​ശേ​രി ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. സ്ഥി​തി ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. അ​ക്ര​മ​ത്തി​ൽ സു​ഹൃ​ത്തി​നും പ​രി​ക്കേ​റ്റു.

ഡോ​ക്ട​ർ​മാ​ർ ഏ​റെ പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും വി​നോ​ദി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ട​പ്പ​ള്ളി ആ​ശാ​രി​ക്കോ​ട്ട പ​രേ​ത​രാ​യ ച​ന്തു​വി​ന്‍റെ​യും പാ​റു​വി​ന്‍റെ​യും മ​ക​നാ​യ വി​നോ​ദ് ദീ​ർ​ഘ​കാ​ലം ഗ​ൾ​ഫി​ലാ​യി​രു​ന്നു. നാ​ട്ടി​ലെ​ത്തി​യ ശേ​ഷം നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ഭാ​ര്യ: പ്ര​ബി​ത. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ശോ​ക​ൻ, മ​നോ​ജ​ൻ, ശോ​ഭ, ശൈ​ല.

Related posts